കണ്‍മുന്നില്‍ ചേച്ചി റഫ്‌സീനയുടെ മരണം; വിശ്വസിക്കാനാവാതെ അനുജത്തി റിനുഷ
Aug 9, 2013, 18:15 IST
തൃക്കരിപ്പൂര്‍: കണ്‍മുന്നില്‍ നടന്ന ചേച്ചിയുടെ മരണം വിശ്വസിക്കാനാവാതെ അനുജത്തി റിനുഷ. കൂട്ടുകാരിയുടെ വീട്ടില്‍ പ്രോജക്ട് റിപോര്‍ട്ട് വാങ്ങാനെത്തിയ കോഴിക്കോട് കല്ലായി ചക്കുംകടവിലെ കെ.പി.സി. റഫീഖിന്റെ മകളും കോയമ്പത്തൂര്‍ സി.എം.സി. കോളജില്‍ ബി.ബി.എം.സി. വിദ്യാര്‍ത്ഥിനിയുമായ റഫ്‌സീന (21) കണ്‍മുന്നില്‍ ട്രെയിന്‍ ഇടിച്ച് മരിച്ചത് അനുജത്തി റിനുഷയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ തൃക്കരിപ്പൂര്‍ റെയില്‍വേസ്റ്റേഷനിലാണ് നിരവധി പേര്‍ നോക്കിനില്‍ക്കുമ്പോള്‍ റഫ്‌സീന ട്രെയിനിടിച്ച് മരിച്ചത്. തൃക്കരിപ്പൂരിലെ സഹപാഠിയായ എടാട്ടുമ്മലിലെ ശ്രുതിയുടെ വീട്ടില്‍ അനുജത്തിയോടൊപ്പം എത്തിയതായിരുന്നു റഫ്‌സീന.
അവധിക്ക് റഫ്‌സീനയ്‌ക്കൊപ്പം നാട്ടിലെത്തിയ ശ്രുതി നേരത്തെ കോയമ്പത്തൂര്‍ കോളജിലേക്ക് മടങ്ങിയിരുന്നു. പെരുന്നാളായതിനാലാണ് റഫ്‌സീന ഒപ്പം പോകാതിരുന്നത്. പെരുന്നാള്‍ കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ മടങ്ങാനിരുന്നതാണ് റഫ്‌സീന. ഇതിനിടയില്‍ ശ്രുതിയുടെ വീട്ടില്‍ തയ്യാറാക്കിവെച്ച പ്രൊജക്ട് റിപോര്‍ട്ട് എടുക്കാനാണ് അനുജത്തിയെയും കൂട്ടി എത്തിയത്.
തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന എക്‌സപ്രസ് ട്രെയിനില്‍ നിന്നും ഇറങ്ങി രണ്ടാമത്തെ ഫഌറ്റ്‌ഫോമിലേക്ക് കയറുന്നതിനിടയിലാണ് മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പേവുകയായിരുന്ന എഗ്മൂര്‍ എക്‌സ്പ്രസ് കുതിച്ചെത്തിയത്. പെട്ടെന്ന് പ്ലാറ്റ്‌ഫോമില്‍ കയറാന്‍ കഴിയാതെ പകച്ചുപോയ റഫ്‌സീനയെ നൂറുമീറ്ററോളം ദൂരത്തേക്കാണ് ട്രെയിനിടിച്ച് തെറിപ്പിച്ചത്. അനുജത്തി റിനുഷ കണ്ണുചിമ്മി തുറക്കുന്നതിനിടയില്‍ ചേച്ചി
ചിന്നഭിന്നമായി മാറിയിരുന്നു.
എഗ്മൂര്‍ എക്‌സ്പ്രസിന് തൃക്കരിപ്പൂരില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. അതിനാല്‍ ട്രെയിന്‍ അതിവേഗതയിലാണ് എത്തിയത്.പ്ലാറ്റ്‌ഫോമിലേക്ക് ചാടിക്കയറാന്‍ കഴിയാതിരുന്ന റഫ്‌സീനയ്ക്ക് പാളത്തിനു പുറത്തേക്ക് ഓടിമാറാന്‍ കഴിയുമായിരുന്നു. എന്നാല്‍ തീവണ്ടി തൊട്ടടുത്ത് എത്തിയതുകണ്ട് പകച്ചുപോയ റഫ്‌സീനയ്ക്ക് എന്ത് ചെയ്യണമെന്ന് ചിന്തിക്കാന്‍ പോലും സമയമുണ്ടായില്ല.
അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ട്രെയിന്‍ ഇറങ്ങിയ മറ്റുള്ളവരും ഈ ദുരന്തക്കാഴ്ചയ്ക്ക് ദൃക്‌സാക്ഷികളായി. പലരും ഇത് കാണാന്‍ കഴിയാതെ കണ്ണുപൊത്തി. മുന്നില്‍ നടന്ന അനുജത്തി റിനുഷ പെട്ടെന്ന് പ്ലാറ്റ്‌ഫോലേക്ക് ചാടിക്കയറിയതിനാല്‍ രക്ഷപ്പെട്ടു. പലരും ട്രെയിന്‍ വരുന്നതുകണ്ട് വിളിച്ചു കൂവിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല.
തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് യാത്രക്കാര്‍ പറഞ്ഞു. നിരവധി പേരുടെ ജീവന്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പാളത്തിലിറങ്ങി പ്ലാറ്റ്‌ഫോം ചാടിക്കടന്നു വേണം യാത്രക്കാര്‍ക്ക് തൃക്കരിപ്പൂര്‍ ടൗണിലെത്താന്‍. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ട് തന്നെ വര്‍ഷങ്ങളായി. എന്നാല്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ അനാസ്ഥ കാട്ടുകയാണെന്ന് യാത്രക്കാര്‍ ആരോപിച്ചു.
ചന്തേര എസ്.ഐ. എം.പി. വിനീഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോഴിക്കോട്ടു നിന്നും റഫ്‌സീനയുടെ ബന്ധുക്കള്‍ എത്തിയശേഷം പോസ്റ്റുമോര്‍ട്ടം നടത്തും. കണ്‍മുന്നില്‍ നടന്ന ചേച്ചിയുടെ മരണത്തിന്റെ ഭീതിയില്‍ ചേച്ചിയുടെ കൂട്ടുകാരിയുടെ വീട്ടില്‍ കഴിയുകയാണ് റിനുഷ.
Photos: URUMEES TRIKARIPUR
Related News:
കോഴിക്കോട്ടെ കോളജ് വിദ്യാര്‍ത്ഥിനി സഹോദരിയുടെ കണ്‍മുന്നില്‍ ട്രെയിനിടിച്ചു മരിച്ചു
Also Read:
മന്ത്രിയുടെ മകന്റെ പാസ്‌പോര്‍ട്ട് അപേക്ഷ തിരിച്ചയച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍
Keywords: Accident, Train, Death, Obituary, Trikaripur, Kasaragod, Kozhikode, Student, College, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ തൃക്കരിപ്പൂര്‍ റെയില്‍വേസ്റ്റേഷനിലാണ് നിരവധി പേര്‍ നോക്കിനില്‍ക്കുമ്പോള്‍ റഫ്‌സീന ട്രെയിനിടിച്ച് മരിച്ചത്. തൃക്കരിപ്പൂരിലെ സഹപാഠിയായ എടാട്ടുമ്മലിലെ ശ്രുതിയുടെ വീട്ടില്‍ അനുജത്തിയോടൊപ്പം എത്തിയതായിരുന്നു റഫ്‌സീന.
അവധിക്ക് റഫ്‌സീനയ്‌ക്കൊപ്പം നാട്ടിലെത്തിയ ശ്രുതി നേരത്തെ കോയമ്പത്തൂര്‍ കോളജിലേക്ക് മടങ്ങിയിരുന്നു. പെരുന്നാളായതിനാലാണ് റഫ്‌സീന ഒപ്പം പോകാതിരുന്നത്. പെരുന്നാള്‍ കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ മടങ്ങാനിരുന്നതാണ് റഫ്‌സീന. ഇതിനിടയില്‍ ശ്രുതിയുടെ വീട്ടില്‍ തയ്യാറാക്കിവെച്ച പ്രൊജക്ട് റിപോര്‍ട്ട് എടുക്കാനാണ് അനുജത്തിയെയും കൂട്ടി എത്തിയത്.
Rafzeena |
ചിന്നഭിന്നമായി മാറിയിരുന്നു.
എഗ്മൂര്‍ എക്‌സ്പ്രസിന് തൃക്കരിപ്പൂരില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. അതിനാല്‍ ട്രെയിന്‍ അതിവേഗതയിലാണ് എത്തിയത്.പ്ലാറ്റ്‌ഫോമിലേക്ക് ചാടിക്കയറാന്‍ കഴിയാതിരുന്ന റഫ്‌സീനയ്ക്ക് പാളത്തിനു പുറത്തേക്ക് ഓടിമാറാന്‍ കഴിയുമായിരുന്നു. എന്നാല്‍ തീവണ്ടി തൊട്ടടുത്ത് എത്തിയതുകണ്ട് പകച്ചുപോയ റഫ്‌സീനയ്ക്ക് എന്ത് ചെയ്യണമെന്ന് ചിന്തിക്കാന്‍ പോലും സമയമുണ്ടായില്ല.
അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ട്രെയിന്‍ ഇറങ്ങിയ മറ്റുള്ളവരും ഈ ദുരന്തക്കാഴ്ചയ്ക്ക് ദൃക്‌സാക്ഷികളായി. പലരും ഇത് കാണാന്‍ കഴിയാതെ കണ്ണുപൊത്തി. മുന്നില്‍ നടന്ന അനുജത്തി റിനുഷ പെട്ടെന്ന് പ്ലാറ്റ്‌ഫോലേക്ക് ചാടിക്കയറിയതിനാല്‍ രക്ഷപ്പെട്ടു. പലരും ട്രെയിന്‍ വരുന്നതുകണ്ട് വിളിച്ചു കൂവിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല.
Ranusha |