നിയമം ലംഘിക്കുന്ന വാഹനങ്ങളെ പിടികൂടാന്‍ രഹസ്യ ക്യാമറകള്‍ പണിതുടങ്ങി
Aug 23, 2013, 21:24 IST
കാസര്‍കോട്: നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങളെ പിടികൂടാനായി ട്രാഫിക് പോലീസ് നടപ്പിലാക്കിയ രഹസ്യ ക്യാമറാ സംവിധാനം പണിതുടങ്ങി. പതിവ് നടത്താറുള്ള റോഡ് പരിശോധനയില്‍ നിന്നും രക്ഷപ്പെടുന്ന വാഹനങ്ങളെയാണ് ക്യാമറയിലൂടെ പിടികൂടുന്നത്.
ഹെല്‍മെറ്റ് ധരിക്കാതെയും, മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനങ്ങള്‍ ഓടിക്കുന്നതും, നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാട്ടുന്നതും, മറ്റുതരത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതും പിടികൂടാനാണ് മോട്ടോര്‍ വാഹന വകുപ്പ് നഗരത്തില്‍ രഹസ്യക്യാറകള്‍ സ്ഥാപിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിയമം ലംഘിച്ച് പോകുന്ന നൂറോളം വാഹനങ്ങളാണ് ക്യാമറക്കണ്ണില്‍ അകപ്പെട്ടത്.
ഈയിടെ പുതുതായി ചുമതലയേറ്റ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് ട്രാഫിക് പോലീസിന്റെ പുതിയ നടപടി. ഇത്തരം നിയമ ലംഘകര്‍ക്കെതിരെ നോട്ടീസയക്കുകയാണ് ചെയ്യുന്നത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പിഴ ഒടുക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍, രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.
പോലീസ് പട്രോളിങ്ങില്‍ ഇത്തരം നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ അമിത വേഗതയില്‍ പോവുകയും അപകടത്തില്‍ പെടുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ കൂടിയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.
സര്‍ക്കാര്‍ വാഹനങ്ങളില്‍ അനുവദനീയമല്ലാത്ത ചുവപ്പ്, നീല നിറങ്ങളിലുളള ടോപ്പ് ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുളള വാഹനങ്ങള്‍ക്കെതിരേയും നടപടി എടുക്കും. വാഹനത്തിന്റെ മുന്നിലും പുറകിലും അനുവദനീയമായ നിറത്തില്‍ വകുപ്പിന്റെ പേരുമാത്രമല്ലാതെ കേരള സര്‍ക്കാര്‍ എന്നു പ്രദര്‍ശിപ്പിക്കേണ്ടതാണ്.
Also Read:
നടിക്ക് എയ്ഡ്‌സ്; സഹനടന്‍മാര്‍ക്ക് എച്ച്.ഐ.വി ടെസ്റ്റ്
ഹെല്‍മെറ്റ് ധരിക്കാതെയും, മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനങ്ങള്‍ ഓടിക്കുന്നതും, നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാട്ടുന്നതും, മറ്റുതരത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതും പിടികൂടാനാണ് മോട്ടോര്‍ വാഹന വകുപ്പ് നഗരത്തില്‍ രഹസ്യക്യാറകള്‍ സ്ഥാപിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിയമം ലംഘിച്ച് പോകുന്ന നൂറോളം വാഹനങ്ങളാണ് ക്യാമറക്കണ്ണില്‍ അകപ്പെട്ടത്.
ഈയിടെ പുതുതായി ചുമതലയേറ്റ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് ട്രാഫിക് പോലീസിന്റെ പുതിയ നടപടി. ഇത്തരം നിയമ ലംഘകര്‍ക്കെതിരെ നോട്ടീസയക്കുകയാണ് ചെയ്യുന്നത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പിഴ ഒടുക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍, രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.
സര്‍ക്കാര്‍ വാഹനങ്ങളില്‍ അനുവദനീയമല്ലാത്ത ചുവപ്പ്, നീല നിറങ്ങളിലുളള ടോപ്പ് ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുളള വാഹനങ്ങള്‍ക്കെതിരേയും നടപടി എടുക്കും. വാഹനത്തിന്റെ മുന്നിലും പുറകിലും അനുവദനീയമായ നിറത്തില്‍ വകുപ്പിന്റെ പേരുമാത്രമല്ലാതെ കേരള സര്‍ക്കാര്‍ എന്നു പ്രദര്‍ശിപ്പിക്കേണ്ടതാണ്.
Also Read:
നടിക്ക് എയ്ഡ്‌സ്; സഹനടന്‍മാര്‍ക്ക് എച്ച്.ഐ.വി ടെസ്റ്റ്
Keywords : Kasaragod, Police, Motor, Bike, Kerala, Motor Vehicle Department, Registration, Traffic, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.