ജിഷ വധം: ഹൈ്‌ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു
Aug 13, 2013, 17:39 IST
കാസര്‍കോട്: മടിക്കൈയിലെ ഗള്‍ഫുകാരന്‍ രാജേന്ദ്രന്റെ ഭാര്യ പി.കെ. ജിഷയെ(24)യുടെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതി നിര്‍ത്തിവെച്ചു.
പ്രമാദമായ ഈ കൊലക്കേസില്‍ പ്രത്യേക അന്വേഷണ ഏജന്‍സിയെ കൊണ്ട് പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച തുടങ്ങാനിരുന്ന വിചാരണ നിര്‍ത്തിവെച്ചത്.
ഹൈക്കോടതിയുടെ നിര്‍ദേശം സംബന്ധിച്ച് ജിഷയുടെ പിതാവിന് വേണ്ടി അഡ്വ. പി. വേണുഗോപാലന്‍ കോടതിയില്‍ പ്രത്യേക സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വിചാരണ നിര്‍ത്തിവെക്കാന്‍ കോടതി തീരുമാനിച്ചത്. പുനരന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ വിചാരണ ഇനി തുടങ്ങുകയുള്ളു. ജിഷയുടെ ഭര്‍തൃ സഹോദരന്‍ ചന്ദ്രന്റെ ഭാര്യ ലേഖയെയും മറ്റൊരു ബന്ധുവിനെയുമാണ് ചൊവ്വാഴ്ച വിസ്തരിക്കാനിരുന്നത്. ഇവര്‍ കോടതിയില്‍ എത്തിയിരുന്നു. വിചാരണ നിര്‍ത്തിവെച്ചതോടെ ഇവര്‍ മടങ്ങി.
2012 ഫെബ്രുവരി 18 ന് രാത്രി 8.30 മണിയോടെയാണ് ഭര്‍തൃഗൃഹത്തില്‍ ജിഷ കൊല്ലപ്പെട്ടത്. വീട്ടിലെ ജോലിക്കാരന്‍ ഒറീസ സ്വദേശി തുഷാര്‍ സേന്‍ മാലിക് എന്ന മദന്‍മാലിക്കാണ്(24)കേസിലെ പ്രതി. ഭര്‍തൃ സഹോദരന്‍ ചന്ദ്രന്റെ ഭാര്യ ശ്രീലേഖയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലക്കു പിന്നിലെന്നാണ് ആദ്യം കേസ് അന്വേഷിച്ച നീലേശ്വരം സി.ഐയായിരുന്ന സി.കെ. സുനില്‍കുമാറും പിന്നീട് ജില്ലാ കോടതി നിര്‍ദേശ പ്രകാരം പുനരന്വേഷണം നടത്തിയ സി.ഐ. ബാബു പെരിങ്ങോത്തും കണ്ടെത്തിയത്.
ഇതിനെതിരെയാണ് രണ്ടാമതും പുനരന്വേഷണത്തിനായി ജിഷയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് ജിഷയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പുനരഅന്വേഷണം നടത്താന്‍ ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടത്.
Also read:
സോളാറില്‍ ജുഡീഷ്യല്‍ അന്വേഷണം എപ്പോള്‍, എങ്ങനെ എന്നു തര്‍ക്കം ബാക്കി

Keywords: Jisha Murder-case, Accuse, Case, Court, Kasaragod, Kerala, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.