city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജയില്‍ ചാട്ടത്തിന്റെ സൂത്രധാരന്‍ തെക്കന്‍ രാജന്‍ നാഗര്‍കോവിലില്‍ പിടിയിലായി

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ നിന്നും വാര്‍ഡനെ ആക്രമിച്ച് നാലു പ്രതികള്‍ തടവ് ചാടിയ സംഭവത്തിലെ മുഖ്യസൂത്രധാരന്‍ തെക്കന്‍രാജന്‍(58) തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍വെച്ച് പോലീസിന്റെ പിടിയിലായി. കോട്ടയം സ്വദേശിയായ തെക്കന്‍ രാജനടക്കം നാലു റിമാന്‍ഡ് തടവുകാര്‍ 2012 നവംബര്‍ 20ന് പുലര്‍ച്ചെയാണ് തടവു ചാടിയത്. പത്ത് മാസമായി ഒളിവിലായിരുന്ന രാജനെ നാടകീയമായാണ് തമിഴ്‌നാട്ടില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് രാജനെ പിടികൂടിയത്.

ജയില്‍ ചാട്ടത്തിന്റെ സൂത്രധാരന്‍ തെക്കന്‍ രാജന്‍ നാഗര്‍കോവിലില്‍ പിടിയിലായി
Rajan
രാജനെ കാസര്‍കോട്ടെത്തിക്കുന്നതിനായി കാസര്‍കോട് ഡി.വൈ.എസ്.പി മോഹനന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ നാഗര്‍കോവിലേക്ക് തിരിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് രാജനെ തമിഴ്‌നാട് പോലീസ് പിടികൂടിയത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ തമിഴ് നാട്ടിലേയും, കര്‍ണ്ണാടകയിലേയും, മഹാരാഷ്ട്രയിലേയും പോലീസിന് കൈമാറിയിരുന്നു. ഇതിനിടയിലാണ് മാസങ്ങളായി ഒളിവിലായിരുന്ന രാജനെ അറസ്റ്റ് ചെയ്തത്. രാജന്‍ വേഷം മാറുന്നതില്‍ അതിവിദഗ്‌ദ്ധനാണ്.

രാജനോടൊപ്പം തടവുചാടിയ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇഖ്‌ബാലി(34) നെ അന്നുതന്നെ പോലീസ് പിടികൂടിയിരുന്നു. കാറഡുക്ക സ്വദേശി രാജേഷി(34) നെയും, മറ്റൊരു പ്രതി മുഹമ്മദ് റഷീദി(34) നെയും പോലീസ് ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. എന്നാല്‍ രാജനെ മാത്രം പിടികിട്ടിയിരുന്നില്ല.

Related News:


Keywords: Kerala, Kasaragod, Rajan, Arrest, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia