city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനത്തിന് സജ്ജമായി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനത്തിന് സജ്ജമായി. 75 ലക്ഷം രൂപയോളം ചിലവഴിച്ചാണ് ഡയാലിസിസ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. നാല് യൂണിറ്റുകളാണ് ഇപ്പോള്‍ ഏര്‍പെടുത്തിയിട്ടുള്ളത്. ഇനി നാല് യൂണിറ്റുകള്‍ കൂടി ആരംഭിക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ലോട്ടറി വകുപ്പിന് കീഴിലുള്ള കാരുണ്യ പദ്ധതി വഴി ഡയാലിസിസ് കേന്ദ്രം തുടങ്ങാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച മാനസികാരോഗ്യ കേന്ദ്രം പുതുക്കിപണിതാണ് ഡയാലിസിസ് കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനം നഗരസഭയുടെ കീഴിലാണ് നടന്നത്. ഒമ്പത് ലക്ഷം രൂപ നവീകരണത്തിനായി നഗരസഭ ചിലവഴിച്ചിരുന്നു. പിന്നീട് ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയതോടെ എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ കൂടി നവീകരണ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു.

ഏഴര ലക്ഷം രൂപ വിലവരുന്ന നാല് ഡയാലിസിസ് മെഷീനുകള്‍ നേരത്തെ തന്നെ എത്തിച്ചിട്ടുണ്ട്. എട്ട് മെഷീനുകള്‍ ഇവിടെ സജ്ജീകരിക്കാനുള്ള സംവിധാനമാണ് ഉള്ളത്. കേന്ദ്രത്തിലേക്ക് ജനറേറ്റര്‍ കൂടി ഏര്‍പെടുത്തിയാല്‍ പെട്ടന്നുതന്നെ ഉല്‍ഘാടനം ചെയ്യാന്‍ സാധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ആശുപത്രി ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്നും ആവശ്യമെങ്കില്‍ ഡയാലിസിസ് കേന്ദ്രത്തിന്റെ ആവശ്യത്തിന് പണം വിനിയോഗിക്കുമെന്നും കളക്ടര്‍ സൂചിപ്പിച്ചു.

ഡയാലിസിസ് കേന്ദ്രത്തിലേക്ക് ഒരു ഡോക്ടറെ നിയമിച്ചിട്ടുണ്ട്. ആശുപത്രി ആര്‍.എം.ഒ. എം. കുഞ്ഞിരാമനെയാണ് ഡയാലിസിസ് കേന്ദ്രത്തിലേക്ക് നിയമിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശീലനവും നല്‍കിയിട്ടുണ്ട്. ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ടെക്‌നിഷ്യന്മാരേയും നിയമിച്ചിട്ടുണ്ട്.

ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് പൂര്‍ണമായി സൗജന്യമായും എ.പി.എല്‍. വിഭാഗക്കാരില്‍ നിന്ന് ചെറിയൊരുതുക ഈടാക്കിയുമാണ് യൂണിറ്റ് പ്രവര്‍ത്തിക്കുകയെന്നും കളക്ടര്‍ പറഞ്ഞു. ഇപ്പോള്‍ വൃക്കരോഗികള്‍ മംഗലാപുരത്തെയാണ് ഡയാലിസിസ് ചെയ്യുന്നതിനായിയി ആശ്രയിക്കുന്നത്. വന്‍തുക ഫീസായി നല്‍കുന്നതിന് പുറമെ യാത്രാചിലവും വേണ്ടിവരുന്നത് ജില്ലയിലെ നിരവധിരോഗികള്‍ക്ക് പ്രയാസമുണ്ടാക്കുന്നു. ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത് ജില്ലയിലെ വൃക്കരോഗികള്‍ക്ക് വലിയ ആശ്വാസമായിരിക്കും.

ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനത്തിന് സജ്ജമായി

ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനത്തിന് സജ്ജമായി

ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനത്തിന് സജ്ജമായി

Also read:
യുഎസിലെ ഇന്ത്യാ ഡേ പരേഡിന് വിദ്യാ ബാലനും അണ്ണാ ഹസാരേയും നേതൃത്വം നല്‍കി

Keywords:  Dialysis Unit, Kasaragod, General-hospital, Doctor, District Collector, Kerala, Dialysis specialty to be opened soon, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia