മണല്‍ മാഫിയ പിന്തുടര്‍ന്നപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്
Aug 13, 2013, 18:08 IST
ചട്ടഞ്ചാല്‍: മണല്‍മാഫിയാ സംഘം പിന്തുടര്‍ന്നപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് സാരമായി പരിക്കേറ്റു. ചട്ടഞ്ചാല്‍ എം.ഐ.സി. കോളജിലെ പ്ലസിടു വിദ്യാര്‍ത്ഥി ബേവിഞ്ചയിലെ കടവത്ത് മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഫൈറൂസിനാണ് (19) കൈക്കും നെഞ്ചിനും മറ്റും പരിക്കേറ്റത്. അപകടത്തില്‍ ഫൈറൂസിന്റെ കൈയ്യെല്ല് പൊട്ടിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കോളജ് വിട്ട് വാഗണര്‍ കാറില്‍ രണ്ട് സഹ പാഠികളെ ചട്ടഞ്ചാലിലിറക്കി തിരിച്ചുവരുമ്പോഴാണ് ഹ്യൂണ്ടായി വെര്‍ണാ കാറില്‍ മണല്‍ മാഫിയാസംഘം ഫൈറുസിനെ പിന്തുടര്‍ന്നത്. ബേവിഞ്ചയില്‍ കഴിഞ്ഞദിവസം രാത്രി മാഹിന്‍ ഹാജി എന്നാളുടെ വീടിന് നേരെയും ഏതാനും വാഹനങ്ങള്‍ക്ക് നേരെയും മണല്‍മാഫിയാ സംഘം അക്രമണം നടത്തിയിരുന്നു.
ഇതിന്റെ തുടര്‍ചയായാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആക്രമിക്കാനായി മണല്‍മാഫിയാ സംഘം പിന്തുടര്‍ന്നത്. ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ ഷാഹിദയുടെ മകനാണ് ഫൈറൂസ്. മണല്‍ മാഫിയയ്‌ക്കെതിരെ പഞ്ചായത്ത് മെമ്പര്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഇവര്‍ക്ക് വിരോധം ഉണ്ടായിരുന്നത്. ഫൈറൂസ് സഞ്ചരിച്ച കാറിനെ മറ്റൊരു കാറില്‍ മണല്‍ മാഫിയാ സംഘം പിന്തുടര്‍ന്നപ്പോള്‍ അമിതവേഗതയില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിയുകയും കാര്‍ മരത്തിലിടിച്ച് നില്‍ക്കുകയുമായിരുന്നു.
കാറില്‍ നിന്നും ഇറങ്ങിയ സംഘം വിദ്യാര്‍ത്ഥിയെ അക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ ഓടിക്കൂടിയവര്‍ ഇടപെട്ടതോടെ സംഘം അവര്‍ വന്ന കാറില്‍തന്നെ രക്ഷപ്പെടുകയായിരുന്നു. സെക്കീര്‍, ഷഫീഖ് എന്നിവരും മറ്റു രണ്ടു പേരുമാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഫൈറൂസും ബന്ധുക്കളും പറഞ്ഞു.
വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്ന് വീണതിനെതുടര്‍ന്ന് ദേശീയ പാതയില്‍ ഏറെനേരവും ഗതാഗതം സ്തംഭിച്ചു.
Also read:
കെ.എം. മാണിയെ പുകഴ്ത്തി കോടിയേരി ബാലകൃഷ്ണന്‍
Keywords: Car Accident, Injured, Sand mafia, Student, Attack, Kerala, Electrical Post, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.