കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
Jul 7, 2013, 12:55 IST
കാസര്‍കോട്: ചൂരി മീപ്പുഗുരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മീപ്പുഗുരിയിലെ സോന ബദറുദ്ദീന്റെ മകനും കാസര്‍കോട് നഗരത്തിലെ ബെന്‍സര്‍ വസ്ത്രാലയത്തിലെ ജീവനക്കാരനുമായ ടി.എ സാബിത്തി(18) നാണ് ഞായറാഴ്ച കുത്തേറ്റത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സാബിത്ത് അവിടെ വെച്ച് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
രാവിലെ മീപ്പുഗുരിയിലെ ഗ്രൗണ്ടിലേക്ക് സുഹൃത്ത് റഈസിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ജെ.പി കോളനിയില്‍ വെച്ചാണ് സാബിത്തിന് കുത്തേറ്റതെന്നാണ് വിവരം. ബൈക്കിലെത്തിയ രണ്ടംഗ സംഘം പിന്തുടര്‍ന്ന് കുത്തിയ ശേഷം രക്ഷപ്പെടുകയായിരുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നെഞ്ചത്താണ് കുത്തേറ്റത്.
മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രി പരിസരത്തും കുത്തേറ്റ സ്ഥലത്തും പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ പോലീസ് ജാഗ്രത പാലിച്ചുവരികയാണ്. സാബിത്തിന്റെ കൂടെയുണ്ടായിരുന്ന റഈസില്‍ നിന്ന് പോലീസ് മൊഴിയെടുത്തു വരികയാണ്.
മാതാവ്: സാറ. സഹോദരങ്ങള്‍: സമീര്‍, ഷംസീര്‍, സക്കീര്‍, സവാദ്.
Keywords : Kasaragod, Choori, Death, Kerala, Obituary, Anangoor, Killed, Police, Youth, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.