യാത്രാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാരെല്ലാം?
Jul 15, 2013, 09:22 IST
ടി.കെ. പ്രഭാകരന്
സ്വകാര്യ ബസ് യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം സ്ക്കൂളില്‍ വൈകിയെത്തേണ്ടിവരുന്ന കുട്ടിയുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. യഥാസമയം ബസ് കിട്ടാത്തതിനാല്‍ ഏറെ വൈകി കുട്ടികള്‍ വീട്ടിലെത്തിയാല്‍ കുട്ടികളേക്കാള്‍ മനപ്രയാസം രക്ഷിതാക്കള്‍ക്കാണ്. വൈകിയെത്തുന്നതിന് സ്ക്കൂളില്‍ അധ്യാപകരോടും വീട്ടി ല്‍ രക്ഷിതാക്കളോടും സമാധാനം ബോധിപ്പിക്കേണ്ട ബാധ്യതയും കുട്ടികളില്‍ വന്ന് ചേരുന്നു.
രക്ഷിതാക്കള്‍ യാഥാര്ത്ഥ്യബോധമില്ലാത്തവരാണെങ്കില് കുട്ടികള്‍ക്ക് വഴക്ക് കേള്‍ക്കേണ്ടി വരികയോ അടികൊള്ളേണ്ടിവരികയോ ചെയ്യും. യാത്രാകണ്സെഷന് വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. എന്നാലത് സ്വകാര്യബസ്സുകളില്‍ മാത്രമല്ല കെഎസ്ആര്‍ടിസി ബസ്സുകളിലും ഏര്‍പ്പെടുത്തണം.
ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥി സമൂഹത്തിന് സ്വസ്ഥമായും സമാധാനപരമായും സുരക്ഷിതമായും പഠനം നടത്താനുള്ള സാഹചര്യമൊരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാറിന്റെ കൂടി കടമയാണ്.
വിദ്യാര്‍ത്ഥികളുടെ യാത്രാസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയെന്നത് അതില്‍ പ്രധാനമാണ്. അതിന് കെഎസ്ആര്‍ടിസി ബസ്സുകളി ല്‍ കൂടി കുറഞ്ഞനിരക്കില്‍ യാത്ര ചെയ്യാന്‍ കുട്ടികള്‍ക്ക് സൗകര്യമുണ്ടാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.
സ്വകാര്യബസ്സുകളില്‍ മാത്രം യാത്രാകണ്സെഷനെന്നത് സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധമനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്ര സ്വകാര്യ ബസ്സുകളിലും കെഎസ്ആര്‍ടിസി ബസ്സുകളിലും നിരക്ക് ഇളവിന്റെ അടിസ്ഥാനത്തിലായാല്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് അല്‍പ്പമെങ്കിലും പരിഹാരമുണ്ടാക്കാന്‍ കഴിയും.
സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികളുടെ തിരക്ക് കുറയുന്നതോടൊപ്പം സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള ശത്രുതാ മനോഭാവത്തില്‍ മാറ്റം വരികയും ചെയ്യും. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങുന്ന സംഘടനകള്‍ എന്തുകൊണ്ട് ഇതിന് വേണ്ട ആത്മാര്‍ത്ഥമായ ഇടപെടലുകളും പരിശ്രമങ്ങളും നടത്തുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്.
ബോധപൂര്‍വ്വമോ അല്ലാതെയോ സ്വകാര്യ ബസ് ജീവനക്കാരില്‍ പലരും മറന്നുപോകുന്ന ചില സത്യങ്ങളുണ്ട്. നിങ്ങള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തും ബസ് യാത്രക്കിടയില്‍ കണ്‍സെഷന്റെ പേരില്‍ പ്രശ്നങ്ങള്‍ നേരിട്ടവരാണോ? നിങ്ങളുടെ മക്കള്‍ സ്കൂളിലും കോളജിലുമൊക്കെ പോകുന്നവരല്ലേ? അവര്‍ക്കാണ് ബസ്സ് യാത്രക്കിടയില്‍ മാനസിക പീഢനങ്ങള്‍ ഏല്ക്കേണ്ടിവരുന്നതെങ്കില് എന്തായിരിക്കും നിങ്ങളുടെ നിലപാടെന്ന് മനസാക്ഷിയില് നിന്നും ഉയരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാല്‍ വിദ്യര്‍ത്ഥികളോട് നിഷേധാത്മകമനോഭാവം പുലര്‍ത്താന്‍ സാധിക്കുകയില്ല.
അതേസമയം പ്രശ്നക്കാരായ ചില വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളെ കുറിച്ച് ഇവിടെ വിസ്മരിക്കുന്നില്ല. ഇത്തരം വിദ്യാര്‍ത്ഥികളുടെ പേര് പറഞ്ഞ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ക്രൂശിക്കുന്ന സമീപനവും ശരിയല്ല. വിദ്യാര്‍ത്ഥികളും സ്വകാര്യബസ് ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഇരു വിഭാഗങ്ങളും തമ്മിലുള്ള സഹകരണ മനോഭാവം വര്‍ധിപ്പിക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇരു വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടാകണം.
ബസ്സുകളില്‍ യാത്ര ചെയ്യുന്നവരെല്ലാം വ്യത്യസ്ത സ്വഭാവക്കാരാണ്. സമാധാന പ്രിയരും പ്രശ്നക്കാരും മദ്യപാനികളും മനോരോഗികളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. യാത്രക്കിടയിലുണ്ടാകുന്ന പല പ്രശ്നങ്ങളും ബസ് ജീവനക്കാരെയും മാനസിക സമ്മര്ദ്ദത്തിലാഴ്ത്താറുണ്ട്. പ്രശ്നങ്ങളെയെല്ലാം സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതില്‍ വിഴ്ചകളുണ്ടാകുമ്പോള് ബസ് ജീവനക്കാര്‍ കേസുകളില്‍ അകപ്പെടുന്ന സാഹചര്യവുമുണ്ടാകുന്നു. സമയക്രമത്തിന്റെയും മത്സരയോട്ടത്തിന്റെയും പേരില്‍ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘട്ടനങ്ങളും പതിവാണ്.
വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരും ബസ് ജീവനക്കാരുമെല്ലാം തങ്ങളുടേതായ പെരുമാറ്റ ചട്ടങ്ങള്‍ക്ക് അതീതരായി പ്രവര്‍ത്തിക്കുന്നത് കാരണം ഈ രംഗം പ്രശ്ന സങ്കീര്‍ണ്ണമാണെന്ന് തന്നെ പറയാം. നിഷ്ക്കളങ്കരായ പിഞ്ചു വിദ്യാര്‍ത്ഥികള്‍ പോലും ഇത്തരം പ്രശ്നങ്ങളുടെ ബലിയാടായി മാറുന്നു. അവസാനം ബസ് ജീവനക്കാരോട് ഒരു അഭ്യര്‍ത്ഥന കൂടി. കുട്ടികളെ ഇങ്ങനെ പെരുമഴയത്ത് നിര്‍ത്തരുത്. പെരുവഴിയില്‍ ഇറക്കരുത്. അവരില്‍ നിങ്ങളുടെ മക്കളെയും കാണാം.
Part 1:
വിദ്യാര്‍ത്ഥിനികളെ അസമയത്ത് പെരുവഴിയില്‍ ഇറക്കിവിട്ടാല്‍ എന്താണ് സംഭവിക്കുക
Keywords: Students, Bus, Girl, Bus Worker, Conductor, Driver, Stop, Bus Stop, Clash, Private Bus, Passenger, Attack, T.K. Prabhakaran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.