കരാറുകാരന്റെ വീട്ടിലെ വെടിവെപ്പ്: ബാലസ്റ്റിക് വിദഗ്ദ്ധന്‍ എത്തി; അന്വേഷണം സ്‌പെഷ്യല്‍ ടീമിന്
Jul 19, 2013, 12:48 IST
കാസര്‍കോട്: പി.ഡബ്യൂ.ഡി കരാറുകാരന്‍ ബേവിഞ്ചയിലെ എം.ടി. മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീടിനു നേരെയുണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു നിന്നും ബാലസ്റ്റിക് വിദഗ്ദ്ധനെത്തി തെളിവു ശേഖരിച്ചു.
ബാലസ്റ്റിക് വിദഗ്ധന്‍ ഡോ. ജയചന്ദ്രനാണ് വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ വെടിവെപ്പ് നടന്ന വീട്ടില്‍ പരിശോധന നടത്തിയത്. പൊട്ടാതെ കിടന്ന വെടിയുണ്ടയും ജനല്‍ ഗ്ലാസിലും ചുമരിലും തുളഞ്ഞു കയറിയ വെടിയുണ്ടയുടെ ദ്വാരവും അവശിഷ്ടവും പരിശോധിച്ച് തെളിവ് ശേഖരിച്ചു. വീടിന്റെ വളരെ അടുത്ത് നിന്നാണ് വെടിവെപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഏതു തരം എം.എം പോയിന്റുള്ള തോക്കാണ് വെടിവെപ്പിന് ഉപയോഗിച്ചതെന്ന് വിശദമായി പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയുകയുള്ളൂവെന്നാണ് ബാലസ്റ്റിക് വിദഗ്ദ്ധന്‍ അറിയിച്ചത്. റിവോള്‍വറില്‍ നിന്നാണ് വെടിയുയര്‍ത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.15 മണിയോടെയാണ് മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലേക്ക് ബൈക്കിലെത്തിയ രണ്ടംഗ സംഘം തുരുതുരെ വെടിയുതിര്‍ത്തത്. ഭാഗ്യം കൊണ്ടാണ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മറിയം വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇവരുടെ തലയ്ക്ക് മുകളിലൂടെയാണ് വെടിയുണ്ട ചീറിപ്പാഞ്ഞത്. അതിനിടെ കേസന്വേഷണത്തിന് കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീമിനെ നിയമിച്ചു. കാസര്‍കോട് സി.ഐയുടെ ചുമതലയുള്ള ട്രാഫിക് സി.ഐ പ്രേംസദന്‍, വിദ്യാനഗര്‍ എസ്.ഐ സുഭാഷ് എന്നിവരടങ്ങുന്ന സ്‌പെഷ്യല്‍ ടീമാണ് രൂപീകരിച്ചത്.
മുമ്പ് നടന്ന വെടിവെപ്പ് കേസില്‍ ബാംഗ്ലൂര്‍ ജയിലില്‍ വെച്ച് പോലീസ് ചോദ്യം ചെയ്ത മൂന്നു പേരെ ഇപ്പോഴുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. മംഗലാപുരത്തെ അധോലോക നേതാവ് രവി പൂജാരിയുടെ സംഘത്തില്‍പെട്ട ചിലരെയാണ് വെടിവെപ്പുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്നത്. കാസര്‍കോട്ടുകാരായ ചിലരും രവി പൂജാരി സംഘത്തില്‍ ഉണ്ടെന്നാണ് വിവരം.
Related News:
ബേവിഞ്ച വെടിവെപ്പ്: പ്രതികള്‍ രക്ഷപെട്ടത് നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കില്‍
ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെടിവെയ്പ്പ്
ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ് നടത്തി
Also Read:
രണ്ടാം ലോക മാഹായുദ്ധകാലത്ത് ഉപേക്ഷിച്ച ബോംബ് സ്‌കൂള്‍ പരിസരത്ത് കണ്ടെത്തി
Keywords: Contractors, case, Investigation, Police, Bike, Number plate, SP, Kasaragod, Bevinja, House, Fire, Shoot, Kerala, National, Accused used number plate hidden bike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

വെടിവെപ്പു നടന്ന വീട്ടില്‍ ബാലസ്റ്റിക് വിദഗ്ദ്ധന്‍ ഡോ. ജയചന്ദ്രന്‍ തെളിവെടുപ്പ് നടത്തുന്നു |