60,000 രൂപയ്ക്ക് മാതാപിതാക്കള്‍ വിറ്റ രണ്ടാമത്തെ കുഞ്ഞിനെ തളിപ്പറമ്പ് ശിശുഭവനിലാക്കി
Jul 18, 2013, 18:33 IST
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്തെ രതീഷ്-പ്രേമ ദമ്പതികള്‍ 60,000 രൂപയ്ക്ക് വില്‍പന നടത്തിയ കുട്ടിയെ തളിപ്പറമ്പ് പട്ടുവത്തെ ശിശുഭവനിലാക്കി. കാസര്‍കോട് ടൗണ്‍ പോലീസ് വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. മംഗലാപുരം കുന്താപുരത്തെ മരവ്യാപാരി കൃഷ്ണ ആചാര്യ-ശാന്ത ദമ്പതികളുടെ കൈവശമാണ് കുട്ടിയുണ്ടായിരുന്നത്.
കുട്ടിക്ക് ആറു മാസം പ്രായമുണ്ടാകുമ്പോഴാണ് 60,000 രൂപയ്ക്ക് വില്‍പന നടത്തിയത്. ഇപ്പോള്‍ കുട്ടിക്ക് രണ്ടു വയസുണ്ട്. കാസര്‍കോട് വനിതാ എസ്.ഐ. ടി.പി സുധ, അഡീഷണല്‍ എസ്.ഐ വിജയ കരിയപ്പ എന്നിവരാണ് ദത്തെടുത്തവര്‍ക്കൊപ്പം കുഞ്ഞിനെ കാസര്‍കോട്ടെത്തിച്ചത്. വ്യാഴാഴ്ച വൈകിട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി ചെയര്‍പേര്‍സണ്‍ മുമ്പാകെ കുട്ടിയെ ഹാജരാക്കുകയും ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി കുട്ടിയെ തളിപ്പറമ്പ് പട്ടുവത്തെ ശിശുഭവനിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കുഞ്ഞിനെ തങ്ങള്‍ നിയമാനുസൃതം ദത്തെടുത്തതാണെന്ന് കൃഷ്ണ ആചാര്യയും ശാന്തയും അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി തയ്യാറായില്ല.
കുഞ്ഞിനെ ഏറ്റെടുത്തതിന്റെ രേഖകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും ഒരു അഭിഭാഷക മുഖേനയാണ് നിയമപരമായ നടപടികള്‍ കൈക്കൊണ്ടതെന്നും വളര്‍ത്തച്ഛനും വളര്‍ത്തമ്മയും അറിയിച്ചിരുന്നു. രതീഷും പ്രേമയും ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ രണ്ടാമത്തെ കുഞ്ഞ് ബബ്ലുവിനെ ഈയിടെ മംഗലാപുരത്തു നിന്ന് കണ്ടെത്തിയിരുന്നു. ഈകുട്ടി ഇപ്പോള്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മാതാവ് പ്രേമയോടൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. എട്ട് മാസം പ്രായമുള്ള ഈ കുഞ്ഞിനെയും തളിപ്പറമ്പ് പട്ടുവം ശിശു ഭവനില്‍ പാര്‍പിക്കുന്നതിനുള്ള നടപടിയും വെല്‍ഫെയര്‍ സമിതി കൈകൊണ്ടിട്ടുണ്ട്.
Related News:
വിറ്റ കുഞ്ഞിനോടൊപ്പം പ്രേമ സെന്‍ട്രല്‍ ജയിലില്‍; ഇടനിലക്കാരി അഭിഭാഷകയ്ക്കായി തിരച്ചില്‍
കുഞ്ഞിനെ വിറ്റതില്‍ മാതാവിനും പങ്ക്; മൂത്തകുട്ടിയെ കണ്ടെത്താന്‍ അന്വേഷണം ഉടുപ്പിയില്‍
കുട്ടിക്ക് ആറു മാസം പ്രായമുണ്ടാകുമ്പോഴാണ് 60,000 രൂപയ്ക്ക് വില്‍പന നടത്തിയത്. ഇപ്പോള്‍ കുട്ടിക്ക് രണ്ടു വയസുണ്ട്. കാസര്‍കോട് വനിതാ എസ്.ഐ. ടി.പി സുധ, അഡീഷണല്‍ എസ്.ഐ വിജയ കരിയപ്പ എന്നിവരാണ് ദത്തെടുത്തവര്‍ക്കൊപ്പം കുഞ്ഞിനെ കാസര്‍കോട്ടെത്തിച്ചത്. വ്യാഴാഴ്ച വൈകിട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി ചെയര്‍പേര്‍സണ്‍ മുമ്പാകെ കുട്ടിയെ ഹാജരാക്കുകയും ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി കുട്ടിയെ തളിപ്പറമ്പ് പട്ടുവത്തെ ശിശുഭവനിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കുഞ്ഞിനെ തങ്ങള്‍ നിയമാനുസൃതം ദത്തെടുത്തതാണെന്ന് കൃഷ്ണ ആചാര്യയും ശാന്തയും അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി തയ്യാറായില്ല.
ദത്തെടുത്ത ദമ്പതികള്‍ കുട്ടിയോടൊപ്പം |
Related News:
വിറ്റ കുഞ്ഞിനോടൊപ്പം പ്രേമ സെന്‍ട്രല്‍ ജയിലില്‍; ഇടനിലക്കാരി അഭിഭാഷകയ്ക്കായി തിരച്ചില്‍
കുഞ്ഞിനെ വിറ്റതില്‍ മാതാവിനും പങ്ക്; മൂത്തകുട്ടിയെ കണ്ടെത്താന്‍ അന്വേഷണം ഉടുപ്പിയില്‍
ആഢംബര ജീവിതത്തിന് ദമ്പതിമാര്‍ രണ്ടുമക്കളെ 1.60 ലക്ഷം രൂപയ്ക്ക് വിറ്റു; പിതാവ് കസ്റ്റഡിയില്‍
Also Read:
ആലപ്പുഴയില്‍ സ്‌കോര്‍പിയോ കാറിടിച്ച് വിദ്യാര്‍ത്ഥി ഉള്‍പെടെ 2 മരണം
Keywords: Kasaragod, Child, Police, Father, Kerala, Nikil, Child care center, Sale, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.