city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി

കാസര്‍കോട്: മീപ്പുഗുരി സ്വദേശിയും നഗരത്തിലെ വസ്ത്രാലയത്തില്‍ ജീവനക്കാരനുമായ യുവാവ് കുത്തേറ്റ് മരിച്ച വിവരമറിഞ്ഞയുടന്‍ കാസര്‍കോട് നഗരത്തില്‍ കടകള്‍ അടഞ്ഞു. വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി. പുതിയ ബസ് സ്റ്റാന്‍ഡിലെയും പരിസരത്തെയും തുറന്നുകിടക്കുകയായിരുന്ന ഏതാനും കടകള്‍ ഒരു സംഘം ഭീഷണിപ്പെടുത്തി അടപ്പിച്ചു. നഗരത്തില്‍ എത്തിയ സ്ത്രീകളടക്കമുള്ള ആളുകള്‍ വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിയതിനെ തുടര്‍ന്ന് വലഞ്ഞു.

എത്രയും വേഗം വീടണയാന്‍ അവര്‍ കിട്ടിയ വാഹനങ്ങള്‍ക്കൊക്കെ കൈകാട്ടി. ചിലര്‍ ടാക്‌സികള്‍ വാടകയ്ക്ക് വിളിച്ച് സ്ഥലം വിട്ടു. നുള്ളിപ്പാടിയിലും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും ഒരു സംഘം യുവാക്കള്‍ റോഡ് തടഞ്ഞു. പോലീസ് എത്തിയാണ് അവരെ പിന്തിരിപ്പിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തിന്റെ പല ഭാഗങ്ങളിലും പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തി. പോലീസ് പട്രോളിംങും ശക്തമാക്കി.

സംഘര്‍ഷ സാധ്യത സ്ഥലങ്ങളില്‍ പോലീസ് കാവലും ഏര്‍പെടുത്തിയിട്ടുണ്ട്. സാബിത്തിന്റെ കൊലയാളികളെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. ആളുകള്‍ പ്രകോപിതരാകരുതെന്നും കിംവദന്തികളില്‍ കുടുങ്ങരുതെന്നും ആക്രമികളെ ഉടന്‍ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു.

ജെ.പി കോളനിയില്‍ വെച്ച് കുത്തേറ്റ മീപ്പുഗുരിയിലെ സാബിത്ത് (18) ഞായറാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സുഹൃത്ത് റഈസിനൊപ്പം ബൈക്കില്‍ മീപ്പുഗുരിയിലെ ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ജെ.പി കോളനിയില്‍ വെച്ച് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘമാണ് സാബിത്തിനെ കുത്തിയതെന്നാണ് വിവരം.

യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി

യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി

യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി

യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി

Keywords : Kasaragod, Youth, Killed, Police, Shop, Kerala, Sabith, JP, Investigation, Meepuguri, Murder, Sunday, Vehicles, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia