ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെടിവെയ്പ്പ്
Jul 18, 2013, 09:13 IST
കാസര്‍കോട്: ബേവിഞ്ചയിലെ പി.ഡബ്ല്യു.ഡി. കരാറുകാരന്റെ വീടിനു നേരെ വീണ്ടും അധോലോക സംഘത്തിന്റെ വെടിവെയ്പ്പ്.
ബേവിഞ്ചയിലെ പി.ഡബ്ല്യു.ഡി. കരാറുകാരന്‍ എം.ടി. മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീടിനു നേരെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.15 ഓടെ രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. വെടിവയ്പ്പ് നടക്കുമ്പോള്‍ മുഹമ്മദ്കുഞ്ഞി നിസ്ക്കാരത്തിനായി പള്ളിയില്‍ പോയിരുന്നു. ഭാര്യയും, മരുമകളുമാണ് വീട്ടിലുണ്ടായിരുന്നത്. സിറ്റൗട്ടിലെ ജനല്‍ ഗ്ലാസിനും, ജനലിനു താഴെ ചുമരിനുമാണ് വെടിയേറ്റത്. വീട്ടുകാര്‍ നോക്കിയപ്പോള്‍ ഗേറ്റിനു സമീപത്തുനിന്നും ബൈക്കില്‍ രണ്ടുപേര്‍ രക്ഷപെടുന്നത് കണ്ടിരുന്നു. 2010ജൂണ്‍ 25ന് രാത്രി 7.45നും മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ മുമ്പ് വെടിവെയ്പ്പ് നടന്നിരുന്നു.
അന്ന് പുറത്ത് പാര്‍ക്ക്ചെയ്തിരുന്ന സ്കോഡ കാറിലും, സിറ്റൗട്ടിലെ കൈവരിക്കും, കസേരക്കുമാണ് വെടിയേറ്റത്. മൂന്ന് റൗണ്ടാണ് വെടിവച്ചത്. അന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും മംഗലാപുരം കേന്ദ്രമാക്കിയുള്ള അധോലോക സംഘമാണ് വെടിവയ്പ്പിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിരുന്നു.
വെടിവയ്പ്പിന് ദിവസങ്ങള്‍ക്കു മുമ്പ് മുഹമ്മദ് കുഞ്ഞിയെ ദുബൈയിയില്‍നിന്നും ഫോണില്‍ പലതവണ വിളിച്ച് അധോലോക സംഘത്തില്‍പെട്ടവര്‍ 50 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് വെടിവയ്പ്പ് നടത്തിയതെന്നായിരുന്നു വിവരം.
Photos: Niyas Chemnad
Related News:
ബേവിഞ്ച വെടിവെപ്പ്: പ്രതികള്‍ രക്ഷപെട്ടത് നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കില്‍
ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ് നടത്തി
Also read:
13 വയസിന് താഴെയുള്ളവരുടെ ഫെയ്‌സ് ബുക്ക് ഉപയോഗത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി
Keywords: Kasaragod, Bevinja, House, Fire, Shoot, Kerala,National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.