'വി ഷിപ്പ്' കപ്പല്‍ അധികൃതര്‍ രേഖയെ വിളിച്ചു; സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു
Jul 17, 2013, 17:31 IST
കാസര്‍കോട്: സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരിലൊരാളായ മേല്‍പറമ്പ് കീഴൂര്‍ കുന്നരിയത്തെ വസന്തകുമാറി (36) ന്റെ ഭാര്യ രേഖയെ 'വി ഷിപ്പ്' കപ്പല്‍ അധികൃതര്‍ ഫോണില്‍ വിളിച്ച് സങ്കടപ്പെടേണ്ടതില്ലെന്ന് അറിയിച്ചു.
സോമാലിയയിലെ പ്രാദേശിക മോഷ്ടാക്കളാണ് കപ്പല്‍ റാഞ്ചിയതെന്നും അവര്‍ ഡിമാന്റുകളൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും കപ്പലിലുള്ള ഓയില്‍ ഊറ്റിയെടുത്തശേഷം കപ്പല്‍ വിട്ടയുക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി അധികൃതര്‍ രേഖയോട് പറഞ്ഞു. തുര്‍ക്കിനേവി അധികൃതര്‍ റാഞ്ചിയ കപ്പലിനെ പിന്തുടരുന്നുണ്ടെന്നും കപ്പലിലുള്ള ജോലിക്കാരുടെ സുരക്ഷാ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും രേഖപറഞ്ഞു.
ആറുമാസം മുമ്പാണ് വസന്തകുമാര്‍ നാട്ടില്‍വന്നത്. പുതിയ വീട് നിര്‍മിക്കുന്നതിനായി കീഴൂരില്‍ സ്വന്തം സ്ഥലത്ത് തറകെട്ടിയ ശേഷമാണ് വസന്തകുമാര്‍ അവധികഴിഞ്ഞ് കപ്പല്‍ ജോലിക്കായി തിരിച്ചുപോയത്. 10 വര്‍ഷമായി വസന്തകുമാര്‍ കപ്പലില്‍ ജോലിചെയ്യ്തുവരുന്നു. വി ഷിപ്പ് കമ്പനിയില്‍ മൂന്ന് വര്‍ഷമായി ജോലിചെയ്യുന്നു. അടുക്കത്ത്ബയല്‍ സ്വദേശിനിയാണ് വസന്തകുമാറിന്റെ ഭാര്യ രേഖ. പിതാവ് രാഘവന്‍ സുഖമില്ലാത്തതിനാല്‍ ബദിയടുക്കയിലെ സഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്. മാതാവ് പുഷ്പവല്ലി നാല് വര്‍ഷം മുമ്പ് മരിച്ചു.
അടുത്ത അവധിക്ക് നാട്ടില്‍വന്നാല്‍ വീട് പണി തുടങ്ങണമെന്നാണ് വസന്തകുമാര്‍ ഭാര്യയോടും മറ്റും പറഞ്ഞിരുന്നത്. വസന്തകുമാറിന്റെ വരവും കാത്തിരിക്കുമ്പോഴാണ് സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയ വിവരം വീട്ടുകാര്‍ അറിയുന്നത്. മകള്‍ ആറുവയസുകാരി തൃഷ പാലക്കുന്ന് ഗ്രീന്‍വുഡ് പബ്ലിക്ക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നാല് വയസുള്ള തുഷാറും ഇതേസ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ത്ഥിയാണ്.
ഉദുമ പാലക്കുന്നിലെ കെ.വി. നിലയത്തില്‍ പരേതനായ കെ.വി കണ്ണന്റെ മകനാണ് കപ്പലില്‍ വസന്തകുമാറിനൊപ്പം ബന്ദിയാക്കപ്പെട്ട വി.കെ. ബാബു (34).
കപ്പലില്‍ ബന്ദിയായികഴിയുന്ന ഉദുമ പാലക്കുന്നിലെ ബാബുവും വസന്തകുമാറും അടുത്ത കൂട്ടുകാര്‍ കൂടിയാണ്. മുമ്പും പലകപ്പലുകളിലും ഇവര്‍ ഒരുമിച്ച് ജോവിചെയ്തിരുന്നു. ഭര്‍ത്താവിന്റെ മോചനകാര്യത്തില്‍ തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അതിനായി പ്രാര്‍ത്ഥിക്കുകയാണെന്നും രേഖപറഞ്ഞു.
Related News:
20 ഇന്ത്യക്കാര്‍ സഞ്ചരിച്ച തുര്‍ക്കിഷ് കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി
സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ 2 കാസര്‍കോട് സ്വദേശികള്‍
Keywords: Vasanthaakumar, V.K. Babu, Kalanad, Palakunnu, Report, Kasragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
സോമാലിയയിലെ പ്രാദേശിക മോഷ്ടാക്കളാണ് കപ്പല്‍ റാഞ്ചിയതെന്നും അവര്‍ ഡിമാന്റുകളൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും കപ്പലിലുള്ള ഓയില്‍ ഊറ്റിയെടുത്തശേഷം കപ്പല്‍ വിട്ടയുക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി അധികൃതര്‍ രേഖയോട് പറഞ്ഞു. തുര്‍ക്കിനേവി അധികൃതര്‍ റാഞ്ചിയ കപ്പലിനെ പിന്തുടരുന്നുണ്ടെന്നും കപ്പലിലുള്ള ജോലിക്കാരുടെ സുരക്ഷാ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും രേഖപറഞ്ഞു.
![]() |
Vasanthakumar |
![]() |
V.K. Babu |