സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
Jul 7, 2013, 18:28 IST
കാസര്‍കോട്: മീപ്പുഗുരിയിലെ സാബിത്തി(18)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ജെ.പി കോളനിയിലെ അക്ഷയ് ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. പ്രതികളെയെല്ലാം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പോലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
മീപ്പുഗുരിയിലെ വീട്ടില്‍ നിന്ന് സുഹൃത്ത് റഈസിനൊപ്പം ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ കാസര്‍കോട് നഗരത്തിലേക്ക് വരുമ്പോള്‍ ജെ.പി കോളനിയില്‍ വെച്ചാണ് സാബിത്തിന് കുത്തേറ്റതെന്ന് പോലീസ് വിശദീകരിച്ചു. ബൈക്കിലെത്തിയ രണ്ട് പേര്‍ മറ്റ് അഞ്ചു പേര്‍ക്കൊപ്പം ചേര്‍ന്ന് സാബിത്തിനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സാബിത്ത് ഉച്ചയോടെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട്ടും പരിസരത്തും പരക്കെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ടെമ്പോയും, കാറും മറിച്ചിട്ട് ഗ്ലാസ് അടിച്ച് തകര്‍ത്തു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഏതാനും ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി.
റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ വഴിയാത്രക്കാരനായ ഒരാളെ ഒരു സംഘം മര്‍ദിച്ചു. അതിനിടെ സാബിത്തിന്റെ മൃതദേഹം കാണാന്‍ ആശുപത്രിയിലെത്തിയ ആളുകളുടെ വാഹനങ്ങളുടെ നമ്പര്‍ പോലീസ് രേഖപ്പെടുത്തിയതും ആളുകളെ തടഞ്ഞതും പോലീസുമായുണ്ടായ വാക്കേറ്റത്തിന് വഴിവെച്ചു. നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞവരെയും കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചവരെയും പോലീസ് വിരട്ടിയോടിച്ചു.
അതേസമയം സാബിത്തിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം ഞായറാഴ്ച രാത്രിയോടെ മൃതദേഹം കാസര്‍കോട്ടെത്തിക്കും.
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും

Keywords : Kasaragod, Murder, Case, Police, Stone Pelting, Bus, Car, Attack, Injured, Kerala, Sabith, KSRTC, Railway Station, Tempo, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.