സാബിത്ത് വധം: മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന
Jul 10, 2013, 11:26 IST
കാസര്‍കോട്: നഗത്തിലെ വസ്ത്രാലയത്തിലെ ജീവനക്കാരനായ മീപ്പുഗുരിയിലെ സാബിത്തിനെ (18) ഞായറാഴ്ച അണങ്കൂര്‍ ജെ.പി. കോളനിയില്‍വെച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സംശയം. കൊലയില്‍ നേരിട്ട് പങ്കാളികളായ അക്ഷയ്, വൈശാഖ് എന്നിവരാണ് കര്‍ണാടകയിലേക്ക് കടന്നതായി സൂചന ലഭിച്ചത്.
എന്നാല്‍ ഇവരെ ആരും സംരക്ഷിക്കുന്നില്ലെന്നാണ് വിവരമെന്ന് കേസന്വേഷിക്കുന്ന ടൗണ്‍ സി.ഐ. സി.കെ. സുനില്‍കുമാര്‍ വ്യക്തമാക്കി. പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുന്ന തരത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം കൊലയാളികള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തതിന് കസ്റ്റഡിയിലായ മൂന്നുപേരെ ടൗണ്‍ സ്റ്റേഷനില്‍ ചോദ്യംചെയ്യുകയാണ്. ഇവരില്‍ നിന്നാണ് അക്ഷയ്‌യും വൈശാഖും കര്‍ണാടകയിലേക്ക് കടന്നിരിക്കാമെന്ന സൂചന പോലീസിന് ലഭിച്ചത്.
കൊലയാളികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കഴിഞ്ഞദിവസം ജെ.പി. കോളനിക്കടുത്ത പറമ്പിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. അക്ഷയ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഒരാളുടെ കൈവശമാണ് ഉള്ളത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. ഒത്താശചെയ്ത മറ്റ് രണ്ട് പേരെകുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
കുറ്റമറ്റ രീതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടറില്‍ കാണപ്പെട്ട രക്തക്കറ കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധിച്ചു. സ്‌കൂട്ടര്‍ ടൗണ്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ സി.ഐ. സി.കെ. സുനില്‍കുമാര്‍ ഉള്‍പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി
സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും

Related news:
കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചുയുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി
സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
Keywords: Kasaragod, Kerala, Karnataka, Accuse, Murder, Anangoor, Police, Bike, case, Bike, custody, Sabith Murder, Akshay, JP Colony, C.K.Sunil Kumar, Mobile Phone, Kasargodvartha