സാബിത്ത് വധം: മുഖ്യപ്രതികളടക്കം ഏഴു പ്രതികളും പിടിയിലായി
Jul 12, 2013, 15:50 IST
കാസര്‍കോട്: ചൂരി മീപ്പുഗുരിയിലെ ടി.എ സാബിത്തിനെ (19) കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളടക്കം ഏഴു പേരും പോലീസിന്റെ പിടിയിലായി. കാസര്‍കോട് ജെ.പി കോളനിയിലെ അക്ഷയ് (18), മീപ്പുഗുരി കളിയങ്ങാട്ടെ വൈശാഖ് (18) എന്നിവരെയും മറ്റ് അഞ്ചു പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഡി.വൈ.എസ്.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ ക്‌സറ്റഡിയിലെടുത്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റ് ചെയ്യുക. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് നഗരത്തിലെ വസ്ത്രാലയത്തിലെ സെയില്‍സ്മാനായ ടി.എ സാബിത്തിനെ (18) ജെ.പി കോളനി ഗ്രൗണ്ടിന് സമീപം കുത്തികൊലപ്പെടുത്തിയത്.
സുഹൃത്തിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയിയായിരുന്ന സാബിത്തിനെ തടഞ്ഞു നിര്‍ത്തിയ ശേഷമാണ് അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സാബിത്തിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സാബിത്തിന്റെ കൂടെ യാത്ര ചെയ്തിരുന്ന റഈസിന്റെ മൊഴി അനുസരിച്ചാണ് അക്ഷയ്, വൈശാഖ് എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തിരച്ചില്‍ നടത്തുന്നതിനിടയില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡയിലെടുത്തിരുന്നു. സാബിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് പ്രതികള്‍ കര്‍ണാടകയിലേക്ക് മുങ്ങിയതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പുത്തൂര്‍, ധര്‍മസ്ഥല, കുടക്, മടിക്കേരി ഭാഗങ്ങളില്‍ അന്വേഷണ സംഘങ്ങള്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് പ്രതികളെ വ്യാഴാഴ്ച വൈകിട്ട് സുബ്രഹ്മണ്യയില്‍ നിന്ന് ബദിയഡുക്ക എസ്.ഐ സതീഷ് ബള്ളാലും സംഘവും കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രതികളെ മധ്യസ്ഥരായ ചിലര്‍ പോലീസില്‍ ഹാജരാക്കുകയായിരുന്നുവെന്നും വിവരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പ്രതികളെ ഔദ്യോഗികമായി അറസ്റ്റു ചെയ്യുന്നതോടെ പുറത്തുവരും.
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്ത് വധം: മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന

Related News: കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്ത് വധം: മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന
Keywords: Murder, Accuse, Anangoor, Police, Clash, Arrest, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.