സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം
Jul 8, 2013, 21:11 IST
കാസര്‍കോട്: ചൂരി മീപ്പുഗിരിയിലെ സാബിത്തി(18)നെ കുത്തിക്കൊലപ്പെടുത്തിയ അക്രമി സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്ക് പോലീസ് കണ്ടെത്തി. അണങ്കൂര്‍ എം.ജി. കോളനിക്ക് സമീപത്തെ ലേഡീസ് ഹോസ്റ്റലിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വെച്ചാണ് കേസന്വേഷിക്കുന്ന ഡി.വൈ.എസ്.പി മോഹനകുമാര്‍, സി.ഐ സുനില്‍ കുമാര്‍, ടൗണ്‍ എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബൈക്ക് കസ്റ്റഡിയിലെടുത്തത്.
ചൂരി കളിയങ്കോട്ടെ നരസിംഹയുടെ മകന്‍ രാകേഷി(25) ന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 14 കെ. 8086 ഹോണ്ട ഏവിയേറ്റര്‍ ബൈക്കാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നനഞ്ഞ ജാക്കറ്റ്, ചെക്ക് ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവ ബൈക്കില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബൈക്കിന്റെ ഒരു ഭാഗത്ത് രക്തക്കറ എന്ന് സംശയിക്കുന്ന തരത്തില്‍ പാട് ഉണ്ടായിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും മഴയുള്ളതിനാല്‍ കൂടുതല്‍ നേരം തെളിവെടുക്കാന്‍ സാധിച്ചില്ല.
ഞായറാഴ്ചയാണ് ചൂരി മീപ്പുഗിരിയിലെ പരേതനായ സോന ബദറുദ്ദീന്റെ മകനും നഗരത്തിലെ വസ്ത്രാലയത്തില്‍ ജീവനക്കാരനുമായ സാബിത്ത് (18) കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ജെ.പി കോളനിയിലെ അക്ഷയ് ഉള്‍പെടെയുള്ള ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Keywords: Kasaragod, Clash, Police, Murder-case, Accuse, Bike, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.