സാബിത്ത് വധം: മുഖ്യപ്രതികള്‍ റിമാന്‍ഡില്‍
Jul 14, 2013, 11:49 IST
കാസര്‍കോട്: നഗരത്തിലെ ബെന്‍സര്‍ വസ്ത്രാലയത്തിലെ ജീവനക്കാരനായിരുന്ന ചൂരി മീപ്പുഗുരിയിലെ ടി.എ സാബിത്തി(18)നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതികളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂലൈ 27 വരെ റിമാന്‍ഡ് ചെയ്തു.
മുഖ്യപ്രതികളായ അണങ്കൂര്‍ ജെ.പി കോളനിയിലെ കെ. അക്ഷയ് (21), കാള്യങ്ങാട് ഹരിജന്‍ കോളനിയിലെ കെ.എന്‍ വൈശാഖ് (19) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ കാസര്‍കോട് സബ്ജയിലില്‍ പാര്‍പിച്ചിരിക്കുകയാണ്. ഇവരെ രക്ഷപ്പെടാന്‍ സഹായിക്കുകയും കൊലയ്ക്ക് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്ത ജെ.പി കോളനിയിലെ 17 കാരന്‍, ജെ.പി കോളനിയിലെ ആര്‍. സിജേഷ് (20), ജെ.പി കോളനി എസ്.കെ നിലയത്തിലെ കെ. സച്ചിന്‍ കുമാര്‍ (21) എന്നിവരെ ഞായറാഴ്ച കോടതിയില്‍ ഹാരജാക്കും. ഞായറാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാണ് ഇവരെ കോടതിയില്‍ ഹാജരാക്കുക.
ശനിയാഴ്ച രാവിലെയാണ് പ്രതികളെ ടൗണ്‍ സി.ഐ സി.കെ സുനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റുചിലര്‍കൂടി പ്രതികളാവുമെന്നും അവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും സി.ഐ സൂചിപ്പിച്ചു. മുഖ്യപ്രതികളായ അക്ഷയ്, വൈശാഖ് എന്നിവര്‍ക്കെതിരെ കൊലപാതകം, തടഞ്ഞുനിര്‍ത്തല്‍, വര്‍ഗീയ വിരോധം എന്നീ വകുപ്പുകള്‍ പ്രകാരവും മറ്റുള്ളവര്‍ക്കെതിരെ കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കല്‍, പ്രതികളെ സഹായിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.
കൊലപാതകം നടക്കുന്ന സമയത്ത് വൈശാഖാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും അക്ഷയ്‌യാണ് സാബിത്തിനെ കുത്തിയതെന്നും പോലീസ് പറഞ്ഞു. കുത്താനുപയോഗിച്ച അക്ഷയ്‌യുടെ വിദേശ നിര്‍മിത കത്തിയും വൈശാഖിന്റെ കൈവശമുണ്ടായിരുന്ന കത്തിയും നെല്‍ക്കള തോടിന്റെ കരയിലെ ഒരു മാളത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ പോലീസ് കണ്ടെടുത്തിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാനുള്ളതിനാല്‍ അവരുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടില്ല.
സാബിത്ത് വധം: മുഖ്യപ്രതികളടക്കം ഏഴു പ്രതികളും പിടിയിലായി
സാബിത്ത് വധം: മുഖ്യ പ്രതികളടക്കം 5 പേര്‍ അറസ്റ്റില്‍; കത്തികള്‍ കണ്ടെടുത്തു
Also Read:
പ്രായമായവരേയും ഹൃദ്രോഗികളേയും ഹജ്ജില്‍ നിന്ന് ഒഴിവാക്കും
മുഖ്യപ്രതികളായ അണങ്കൂര്‍ ജെ.പി കോളനിയിലെ കെ. അക്ഷയ് (21), കാള്യങ്ങാട് ഹരിജന്‍ കോളനിയിലെ കെ.എന്‍ വൈശാഖ് (19) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ കാസര്‍കോട് സബ്ജയിലില്‍ പാര്‍പിച്ചിരിക്കുകയാണ്. ഇവരെ രക്ഷപ്പെടാന്‍ സഹായിക്കുകയും കൊലയ്ക്ക് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്ത ജെ.പി കോളനിയിലെ 17 കാരന്‍, ജെ.പി കോളനിയിലെ ആര്‍. സിജേഷ് (20), ജെ.പി കോളനി എസ്.കെ നിലയത്തിലെ കെ. സച്ചിന്‍ കുമാര്‍ (21) എന്നിവരെ ഞായറാഴ്ച കോടതിയില്‍ ഹാരജാക്കും. ഞായറാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാണ് ഇവരെ കോടതിയില്‍ ഹാജരാക്കുക.
സാബിത്ത് വധക്കേസിലെ കൂട്ടുപ്രതികളെ വൈദ്യപരിശോധനയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. |
സാബിത്ത് വധക്കേസിലെ മുഖ്യപ്രതികളായ അക്ഷയ്, വൈശാഖ് എന്നിവരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍. |
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
സാബിത്ത് വധം: മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന
സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
സാബിത്ത് വധം: മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന
പ്രായമായവരേയും ഹൃദ്രോഗികളേയും ഹജ്ജില്‍ നിന്ന് ഒഴിവാക്കും
Keywords : Kasaragod, Murder, Accuse, court, Police, Jail, Remand, Choori, Anangoor, Kerala, Sabith, Akshay, Vaishak, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.