കവര്‍ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വാഴച്ചുവട്ടില്‍: പ്രതികള്‍ റിമാന്‍ഡില്‍
Jul 28, 2013, 18:01 IST
ബദിയഡുക്ക: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും കവര്‍ന്ന 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച ചെയ്ത വീട്ടുമുറ്റത്തെ വാഴച്ചുവട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കവര്‍ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ജൂലൈ അഞ്ചിന് ബദിയഡുക്ക വളമലയിലെ രഘുനാഥിന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങളാണ് മഞ്ഞത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ വാഴച്ചുവട്ടില്‍ നിന്ന് കണ്ടെടുത്തത്.
കവര്‍ചാ സംഭവത്തില്‍ ഗോളിയഡുക്കയിലെ കെ.ടി.ഷാഫി എന്ന ഷാഹുല്‍ ഹമീദ്(40), അര്‍ത്തിപ്പള്ള അപര്‍ണ നിലയത്തിലെ അനില്‍ കുമാര്‍ (29), പൊയ്യക്കണ്ടത്തെ സന്തോഷ് കുമാര്‍ എന്ന സന്തു(30) എന്നിവരെയാണ് ശനിയാഴ്ച വൈകിട്ട് ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഞായറാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് ജെ.എഫ്.സി.എം. കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
പകല്‍ നേരത്ത് പൂട്ടിയിട്ട വീട്ടില്‍ എത്തിയ പ്രതികള്‍ പിന്‍ഭാഗത്തെ ജനല്‍ തകര്‍ത്താണ് വീട്ടിനകത്തു കയറി കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയതെന്ന് പോലീസ് പറഞ്ഞു. പുറത്തുപോയിരുന്ന വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് രഘുനാഥ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. അതിനിടെ കവര്‍ച സംബന്ധിച്ച് പല തരത്തിലുള്ള സംശയങ്ങളും ഉയര്‍ന്നു.
കവര്‍ചാ സംഭവത്തില്‍ ഗോളിയഡുക്കയിലെ കെ.ടി.ഷാഫി എന്ന ഷാഹുല്‍ ഹമീദ്(40), അര്‍ത്തിപ്പള്ള അപര്‍ണ നിലയത്തിലെ അനില്‍ കുമാര്‍ (29), പൊയ്യക്കണ്ടത്തെ സന്തോഷ് കുമാര്‍ എന്ന സന്തു(30) എന്നിവരെയാണ് ശനിയാഴ്ച വൈകിട്ട് ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഞായറാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് ജെ.എഫ്.സി.എം. കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
Santhosh |
പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈല്‍ സംഭാഷണങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ചയുടെ ചുരുളഴിഞ്ഞത്. കവര്‍ചയുടെ തലേന്നും അതിനുമുമ്പുള്ള ഏതാനും ദിവസങ്ങളിലും പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ കവര്‍ച ആസൂത്രണത്തെക്കുറിച്ച് സംസാരിച്ചിരുന്നുതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു.
കവര്‍ച നടന്ന വീടിന്റെ ഉടമസ്ഥനായ രഘുനാഥും ഇപ്പോള്‍ അറസ്റ്റിലായ ഷാഹുല്‍ ഹമീദും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവര്‍ തടി ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും സാമ്പത്തിക ഇടപാട് നടത്തുന്നതും പതിവായിരുന്നു. ഷാഹുല്‍ ഹമീദ് പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിന് രഘുനാഥ് സഹായം നല്‍കുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഷാഹുല്‍ ഹമീദ് അനില്‍ കുമാറിനെയും സന്തുവിനെയും അക്കാര്യം അറിയിച്ചു. സുഹൃത്തിനെ ആപത്തില്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങളും മോഷണ കൃത്യത്തില്‍ പങ്കാളികളായതെന്ന് അനില്‍ കുമാറും സന്തുവും പോലീസിനോട് പറഞ്ഞു.
മോഷണം നടത്തിയതിന് ശേഷം തങ്ങള്‍ സംശയിക്കപ്പെടുന്നതായി തോന്നുകയും പിടിക്കപ്പെടുമെന്ന് ഭയക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തൊണ്ടിമുതല്‍ കവര്‍ച നടത്തിയ വീട്ടില്‍ തന്നെ കൊണ്ടുവെക്കാന്‍ തീരുമാനിച്ചത്. കവര്‍ചാ മുതല്‍ തിരിച്ചുനല്‍കിയാല്‍ തങ്ങള്‍ പിടിക്കപ്പെടില്ലെന്ന കണക്കുകൂട്ടലും പ്രതികള്‍ക്കുണ്ടായിരുന്നു. വാഴച്ചുവട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞത് പ്രതികള്‍ പിടിക്കപ്പെട്ടതിന് ശേഷമാണ്. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്.ഐ. എം.ലക്ഷ്മണക്ക് പുറമെ പോലീസുകാരായ സുനില്‍ എബ്രഹാം, അബൂബക്കര്‍, ബാലകൃഷ്ണന്‍, ശിവന്‍, മോഹനന്‍ എന്നിവരുമുണ്ടായിരുന്നു.
Related News:
പൂട്ടിയിട്ട വീട്ടില്‍ നിന്ന് പത്തുപവന്‍ കവര്‍ച്ച: 3 പേര്‍ അറസ്റ്റില്‍
Shafi |
Anil Kumar |
Related News:
പൂട്ടിയിട്ട വീട്ടില്‍ നിന്ന് പത്തുപവന്‍ കവര്‍ച്ച: 3 പേര്‍ അറസ്റ്റില്‍
Also Read:
ആറുപേരെ വെടിവച്ചുകൊന്നയാളെ പോലീസ് വെടിവച്ചുകൊന്നു
Keywords: Badiyadukka, Kerala, Kasaragod, Gold, Accuse, Remand, Police, court, Anil kumar, Santhosh, Shafi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.