മന്ത്രിസഭാ പുനഃസംഘടനകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രക്ഷപ്പെടില്ല: കോടിയേരി
Jul 30, 2013, 11:38 IST
നീലേശ്വരം: രമേശ് ചെന്നിത്തലയെ മന്ത്രിയാക്കി മന്ത്രിസഭ പുനഃസംഘടിപ്പിച്ചതുകൊണ്ടോ, കെ.എം. മാണിയുടെ മകനെ കേന്ദ്രമന്ത്രിയാക്കിയതുകൊണ്ടോ സോളാര്‍ പ്രതിസന്ധിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രക്ഷപ്പെടില്ലെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍.ഡി.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി നീലേശ്വരത്ത് നടത്തിവരുന്ന രാപ്പകല്‍ സമരത്തിന്റെ തിങ്കളാഴ്ചയിലെ സമരം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളംകണ്ടതില്‍വെച്ച് ഏറ്റവും വലിയ കുംഭകോണമാണ് സോളാര്‍ തട്ടിപ്പ്. 40,000 കോടിയുടെ തട്ടിപ്പാണ് സംഘം ലക്ഷ്യമിട്ടത്. ഇതിന് ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു. സര്‍ക്കാറിനെ പിരിച്ചുവിടാനുള്ള വിമോചനസമരമല്ല എല്‍.ഡി.എഫ്. നടത്തുന്നത്. ആരോപണ വിധേയനായ മുഖ്യമന്ത്രി മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ രഹസ്യമൊഴി കേട്ടിട്ടും രേഖപ്പെടുത്താതിരുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നടപടി ഹൈക്കോടതി പരിശോധിക്കണം. 20 മിനുട്ട് അടച്ചിട്ട മുറിയില്‍ രഹസ്യമൊഴി കേട്ടിട്ടും അതൊന്നും രേഖപ്പെടുത്താതിരുന്നത് നിയമവ്യവസ്ഥക്കെതിരാണ്. പ്രതി നേരിട്ട് എഴുതി നല്‍കണമെന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അവിടെനിന്നുതന്നെ എഴുതിവാങ്ങിയില്ലെന്നതും ദുരൂഹമാണെന്നും കോടിയേരി പറഞ്ഞു.
സരിത പറഞ്ഞ കാര്യമൊക്കെ മറന്നുപോയെന്നാണ് ഇപ്പോള്‍ മജിസ്‌ട്രേറ്റ് പറയുന്നത്. ഇത്ര മറവിക്കാരനായ ആള്‍ എങ്ങനെ മജിസ്‌ട്രേറ്റായി പ്രവര്‍ത്തിക്കും. പ്രതിക്ക് വക്കീലിന്റെ സഹായം നിഷേധിക്കാന്‍ കോടതിക്ക് അധികാരമില്ല. അഭിഭാഷകനെ ഒഴിവാക്കുന്നതായി പ്രതി എഴുതിക്കൊടുക്കാത്തിടത്തോളം കാലം പരാതി എഴുതാനും അഭിഭാഷകന്റെ സഹായം ഉപയോഗപ്പെടുത്താവുന്നതാണ്. അത് നിഷേധിച്ച കോടതി ഉത്തരവും ദുരൂഹമാണ് - കോടിയേരി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ഉള്‍പെട്ട കേസായതിനാല്‍ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അന്വേഷണത്തിന്റെ എല്ലാഘട്ടങ്ങളിലും ഇടപെടുകയാണ്. സരിത മജിസ്‌ട്രേറ്റിനോട് നേരിട്ടുപറഞ്ഞമൊഴി അതിനുമുമ്പേ അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുണ്ടെന്നും അവരത് പൂഴ്തിവെച്ചതായും കോടിയേരി ആരോപിച്ചു. കേരളാ കോണ്‍ഗ്രസ് നേതാവ് മാനുവല്‍ കാപ്പന്‍ അധ്യക്ഷത വഹിച്ചു.
Also read:
ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത സ്‌കൂളിലെ തൂപ്പുകാരന് വധശിക്ഷ
Keywords: Nileshwaram, Kodiyeri Balakrishnan, Oommen Chandy, Kerala, CPM, Kerala, Solar Cheating Case, Saritha S. Nair, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.