ഫേസ് ബുക്ക് പ്രചരണം: കുമ്പളയില്‍ പ്രതിഷേധ പ്രകടനം
Jul 20, 2013, 20:31 IST
കുമ്പള: ഫേസ് ബുക്കില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫോട്ടോകളും കമന്റുകളും പോസ്റ്റുചെയ്ത പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ കുമ്പള ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ശനിയാഴ്ച വൈകിട്ടാണ് പ്രകടനം നടത്തിയത്.
ഫേസ് ബുക്കില്‍ പ്രചരണം നടത്തിയതിന് കുമ്പള പോലീസ് കേസെടുത്തിരുന്നു. കേസിലെ പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധക്കാരെ പോലീസിടപെട്ട് പിന്തിരിപ്പിച്ചു.
അതിനിടെ പ്രകടനത്തിന് ശേഷം വ്യാപകമായ കല്ലേറുണ്ടായി. വാഹനങ്ങള്‍ക്കും മറ്റുമാണ് കല്ലേറുണ്ടായത്. ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടായതിനാലാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞത്.
ഫേസ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു
ഫേസ് ബുക്കില്‍ പ്രചരണം നടത്തിയതിന് കുമ്പള പോലീസ് കേസെടുത്തിരുന്നു. കേസിലെ പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധക്കാരെ പോലീസിടപെട്ട് പിന്തിരിപ്പിച്ചു.
അതിനിടെ പ്രകടനത്തിന് ശേഷം വ്യാപകമായ കല്ലേറുണ്ടായി. വാഹനങ്ങള്‍ക്കും മറ്റുമാണ് കല്ലേറുണ്ടായത്. ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടായതിനാലാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞത്.
Related News:
സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം; കാസര്‍കോട്ട് 3 കേസുകള്‍
Keywords: Kumbala, Facebook, Kerala, Comment, Police, Protest, Protest against Facebook post in Kumbala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.