വാര്‍ത്തയില്‍ വിദ്വേഷമുണ്ടാക്കുന്ന കമന്റ് പോസ്റ്റ് ചെയ്തതിന് കേസെടുത്തു
Jul 20, 2013, 14:50 IST
കാസര്‍കോട്: വാര്‍ത്തയില്‍ വിദ്വേഷമുണ്ടാക്കുന്നതും അക്രമത്തിന് ആഹ്വാനം നല്‍കുന്നതുമായ കമന്റ് പോസ്റ്റ് ചെയ്തതിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് വാര്‍ത്ത ഡോട് കോമില് സാബിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട വാര്‍ത്തയിലാണ് വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ കമന്റ് പോസ്റ്റ് ചെയ്തത്.
കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് ടൗണ്‍ പോലീസ് കേസെടുത്തത്. ഐ.പി.സി 153 (എ), 505 ഐ.പി.സി ആന്റ് 63 ഓഫ് ഐ.ടി.ആക്ട് 2000 പ്രകാരമാണ് പോലീസ് കേസ്. 153 എ വകുപ്പു പ്രകാരം അഞ്ചു വര്‍ഷം കഠിനതടവും, 505 ഐ.പി.സി വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാര്‍ത്തയ്ക്ക് താഴെ കമന്റ് പോസ്റ്റ് ചെയ്ത സമീര്‍ എന്നയാളെ പ്രതിയാക്കിയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.
ഫേസ്ബുക്കിലൂടെയും ഇന്റര്‍നെറ്റിലൂടെയും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും അക്രമത്തിന് അഹ്വാനം ചെയ്യുന്ന രീതിയിലും വരുന്ന പോസ്റ്റുകളും കമന്റുകളും പോലീസ് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന് പറഞ്ഞു. ഇത്തരം പോസ്റ്റുകളും കമന്റുകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ dyspksd.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.
മൊബൈലില്‍ നിന്നും മൊബൈലിലേക്ക് വാട്സപ് വഴി ഗ്രൂപ്പ് സന്ദേശങ്ങള്‍ അയക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളുണ്ടെങ്കില്‍ അക്കാര്യവും പോലീസിനെ അറിയിക്കണമെന്നും ഡി.വൈ.എസ്.പി ആവശ്യപ്പെട്ടു.
Also Read:
ബി.എസ്.പി. നേതാവിന്റെ കൊലപാതകം; പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
Keywords: News, Comments, Case, Police, Attack, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.