ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഗ്യാസ് ഏജന്‍സി ടെക്‌നീഷ്യന്‍ മരിച്ചു
Jul 29, 2013, 12:03 IST
കുമ്പള: തകരാറിലായ ഗ്യാസ് സ്റ്റൗ നന്നാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് മംഗലാപുരം ആശുപത്രയില്‍ ചികിത്സയിലായിരുന്ന കുമ്പള മല്ലിക ഗ്യാസ് ഏജന്‍സിയിലെ ടെക്‌നീഷ്യന്‍ നായ്ക്കാപ്പിലെ ആനന്ദ കുലാല്‍ (45) മരിച്ചു.
നായ്ക്കാപ്പ് മുജങ്കാവില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ വീട്ടുടമ ചന്ദ്രശേഖര കോമറ (52) യും മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. ചന്ദ്രശേഖരന്റെ ഭാര്യ നാഗവേണി (45), മകള്‍ പ്രസാദിത (12) എന്നിവര്‍ കുമ്പളയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ചന്ദ്രശേഖരയുടെ വീട്ടിലെ ഗ്യാസ് സ്റ്റൗ കത്തുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഗ്യാസ് ഏജന്‍സിയില്‍ നിന്നും ആനന്ദ കുലാല്‍ എത്തിയത്. അടുക്കളയില്‍ ഗ്യാസ് നന്നാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്.
സ്‌ഫോടനത്തില്‍ അടുക്കള, കിടപ്പുമുറി, പൂജാമുറി എന്നിവ പൂര്‍ണമായും തകര്‍ന്നിരുന്നു. കൂടാതെ ചുവരുകളില്‍ വിള്ളലുകളുണ്ടാവുകയും ജനല്‍ ഗ്ലാസുകള്‍ തകരുകയും ചെയ്തു. അടുക്കളയിലെ വാതില്‍ ചിതറിത്തെറിച്ചിരുന്നു.
സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് പരിസരവാസികളും നാട്ടുകാരും ഓടിയെത്തി പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗ്യാസ് ചോര്‍ന്നാണ് അപകടം നടന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുള്ളത്. ഇന്‍ക്വസ്റ്റ് നടത്തുന്നതിന് കുമ്പള പോലീസ് മംഗലാപുരം ആശുപത്രിയിലേക്ക് പോയിട്ടുണ്ട്.
Also Read: അസമില്‍ സ്‌ഫോടനം: 15 പേര്‍ക്ക് പരിക്ക്
Keywords: Gas cylinder, Burnt, Fire, Kumbala, Injured, Kasragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.