city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചായയില്‍ വിഷക്കായ കലക്കി മകനെ കൊല്ലാന്‍ ശ്രമിച്ച പിതാവിന് 4 വര്‍ഷം കഠിന തടവ്

കാസര്‍കോട്: വിഷം കലക്കിയ ചായ കുടിക്കാന്‍ കൊടുത്ത് മകനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിതാവിനെ കോടതി നാല് വര്‍ഷം കഠിന തടവിനും 2,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തൃക്കരിപ്പൂര്‍ ആയിറ്റിയിലെ ഹാജി ക്വാര്‍ട്ടേര്‍സില്‍ താമസിച്ചിരുന്ന വേലു (40)വിനെയാണ് ജില്ലാ സെഷന്‍സ് ജഡ്ജി എം.ജെ ശക്തിധരന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികം തടവു ശിക്ഷ അനുഭവിക്കണം.

മകന്‍ അരുണ്‍ കുമാറിനെ (13) ചായയില്‍ വിഷക്കായ കലക്കിക്കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ചന്തേര പോലീസാണ് വേലുവിനെതിരെ കേസെടുത്തത്. 2012 ഏപ്രില്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ വേലു ഭാര്യ വള്ളിയെ മര്‍ദിക്കുന്നത് അരുണ്‍ കുമാര്‍ തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ വേലു മകനെ വിഷക്കായ കലക്കിയ ചായ കുടിക്കാന്‍ കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ചായയില്‍ വിഷക്കായ കലക്കി മകനെ കൊല്ലാന്‍ ശ്രമിച്ച പിതാവിന് 4 വര്‍ഷം കഠിന തടവ്ചായ കുടിച്ച് അത്യാസന്ന നിലയിലായ അരുണ്‍ കുമാര്‍ ദിവസങ്ങളോളം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറ് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ ഒരുകുട്ടി ഭാര്യയോടൊപ്പം തൃക്കരിപ്പൂരിലാണുള്ളത്. അഞ്ച് കുട്ടികള്‍ ഇവരുടെ സ്വന്തം നാടായ തമിഴ്‌നാട്ടിലാണ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ ഹാജരായി.

Keywords : Kasaragod, Father, Court, Son, Case, Police, Accuse, Kerala, Tea, Poison, Velu, Arrest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia