കൈക്കൂലിയിലും ഡിസ്‌ക്കൗണ്ട്; അറസ്റ്റിലായ എ.എസ്.ഐ. 2,000 രൂപ തിരിച്ചുനല്‍കി
Jul 29, 2013, 18:09 IST
മഞ്ചേശ്വരം: അടിപിടിക്കേസില്‍ യുവാവിനെ കേസില്‍നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐ. ഡിസ്‌ക്കൗണ്ടും അനുവദിച്ചു. 5,000 രൂപ വാങ്ങിയതില്‍ 2,000 രൂപ തിരിച്ചുകൊടുക്കുകയായിരുന്നു. മഞ്ചേശ്വരം സ്റ്റേഷനിലെ എ.എസ്.ഐ. കാഞ്ഞങ്ങാട് സ്വദേശി സെബാസ്റ്റ്യനാണ് (50) കൈക്കൂലി പണത്തില്‍ ഇളവ് നല്‍കിയത്. സെബാസ്റ്റ്യനെ വിജിലന്‍സ് സംഘം തിങ്കളാഴ്ച വൈകിട്ട് 3.15 മണിയോടെ മഞ്ചേശ്വരം സ്‌റ്റേഷനില്‍വെച്ച് അറസ്റ്റുചെയ്യുകയായിരുന്നു.
കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി. സുനില്‍ ബാബു, കാസര്‍കോട് വിജിലന്‍സ് സി.ഐ. പി.കെ. സുധാകരന്‍ എന്നിവര്‍ചേര്‍ന്നാണ് സെബാസ്റ്റ്യനെ അറസ്റ്റുചെയ്തത്.
ഉപ്പള കോടിബയലിലെ മൊയ്തീന്‍ കുഞ്ഞിയുടെ സഹോദരന്‍ സിദ്ദീഖിനെ അടിപിടിക്കേസില്‍നിന്നും ഒഴിവാക്കാനാണ് കൈക്കൂലിപ്പണം ആവശ്യപ്പെട്ടത്. 2013 മാര്‍ചില്‍ മൊയ്തീന്‍ കുഞ്ഞിയുടെ ബന്ധുക്കള്‍ തമ്മില്‍ അടിപിടി ഉണ്ടായിരുന്നു. ഈ കേസില്‍ നിന്നൊഴിവാക്കാനാണ് എ.എസ്.ഐ. സെബാസ്റ്റ്യന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരാഴ്ച മുമ്പ് സിദ്ദീഖിനെ കേസില്‍നിന്നൊഴിവാക്കാന്‍ മൊയ്തീന്‍ കുഞ്ഞി 5,000 രൂപ എ.എസ്.ഐക്ക് നല്‍കിയിരുന്നു. വീണ്ടും 5,000 രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് മൊയ്തീന്‍ കുഞ്ഞി വിജിലന്‍സിനെ വിവരമറിയിച്ചത്. വിജിലന്‍സ് സംഘം ഫിനോഫ്ത്തലിന്‍ പൗഡര്‍ പുരട്ടിയ പണം മൊയതീന്‍ കുഞ്ഞിയെ ഏല്‍പിക്കുകയായിരുന്നു.
പണവുമായി ഉപ്പള കൈക്കമ്പയില്‍ എത്താനാണ് എ.എസ്.ഐ. മൊയ്തീന്‍ കുഞ്ഞിയോട് ആവശ്യട്ടത്. കാറിലെത്തിയ മൊയ്തീന്‍ കുഞ്ഞി പറഞ്ഞുറപ്പിച്ചപ്രകാരം 5,000 രൂപ എ.എസ്.ഐക്ക് കൈമാറി. പണം കൂടിപ്പോയകാര്യം പറഞ്ഞപ്പാഴാണ് വാങ്ങിയ കൈക്കൂലിയില്‍ നിന്നും 2,000 രൂപ മൊയ്തീന് കുഞ്ഞിക്ക് തന്നെ തിരിച്ചുനല്‍കിയത്. പിന്നീട് മൊയ്തീന്‍ കുഞ്ഞി തന്റെ കാറില്‍തന്നെ എ.എസ്.ഐയെ മഞ്ചേശ്വരം ബസ് സ്റ്റാന്‍ഡില്‍ എത്തിക്കുകയായിരുന്നു. കൈക്കൂലിപണവുമായി സ്റ്റേഷനിലെത്തിയ ഉടനെയാണ് വിജലന്‍സ് ഡി.വൈ.എസ്.പിയും സംഘവും പോക്കറ്റില്‍ നിന്നും പണംകണ്ടെടുത്തത്. തഹല്‍സീല്‍ദാര്‍മാരായ പ്രഭാകരന്‍, മനോഹരന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പണവും സീരിയല്‍ നമ്പറും ഒത്തുനോക്കി. പിന്നീട് എ.എസ്.ഐ.യുടെ കൈ ലായനിയില്‍ മുക്കി പരിശോധന നടത്തുകയും ചെയ്തു.
സെബാസ്റ്റ്യനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നുവന്നത്. നേരത്തെ ഉപ്പള ഗസ്റ്റ് ഹൗസില്‍ മണല്‍മാഫിയയുടെ സല്‍ക്കാരം സ്വീകരിച്ചതിന് വകുപ്പ്തല അന്വേഷണം നടത്തുകയും സെബാസ്റ്റ്യനെ സസ്‌പെന്‍ഡ്‌ചെയ്യുകയും ചെയ്തിരുന്നു. മദ്യപിച്ച് പോലീസുദ്യോഗസ്ഥന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനുശേഷം ഉന്നതതലത്തില്‍ സമ്മര്‍ദംചെലുത്തി സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും സെബാസ്റ്റ്യനെ കാസര്‍കോട് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ നിയമിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് വീണ്ടും മഞ്ചേശ്വരത്തേക്ക് തന്നെ സ്ഥലംമാറ്റം നേടിയത്. സസ്‌പെന്‍ഷന്‍ ഉണ്ടായപ്പോള്‍ താന്‍ മഞ്ചേശ്വരത്ത് തന്നെ തിരിച്ചുവരുമെന്ന് സെബാസ്റ്റിയന്‍ പലരേയും വെല്ലുവിളിയോടെ അറിയിച്ചിരുന്നു. അറസ്റ്റിലായ എ.എസ്.ഐയെ ചൊവ്വാഴ്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Related News:
കേസില്‍നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ വിജിലന്‍സ് അറസ്റ്റുചെയ്തു
Keywords : Vigilance Case, ASI, Arrest, Police, Police Station, Kasaragod, Kerala, Braime, Car, Kanhagad, Sebastian, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News