സി.എല്‍. മുഹമ്മദലി നിര്യാതനായി
Jul 31, 2013, 11:00 IST
കാസര്‍കോട്: കോണ്‍ഗ്രസ് നേതാവും കാസര്‍കോട്ടെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന സി.എല്‍. മുഹമ്മദലി (62) നിര്യാതനായി. ചെമ്മനാട് പാലിച്ചിയടുക്കത്തെ വീട്ടില്‍ ബുധനാഴ്ച പുലര്‍ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. അസുഖം ബാധിച്ച് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് അവിഭക്ത കണ്ണൂര്‍ ജില്ല സെക്രട്ടറി, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, പരവനടുക്കം പ്രിയദര്‍ശിനി കലാകായിക കേന്ദ്രം സ്ഥാപക ഭാരവാഹി, പാലിച്ചിയടുക്കം മഹല്‍ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ബി.എച്ച് അബൂബക്കര്‍ സിദ്ദിഖ് ആന്റ് കമ്പനി ന്യൂസ് ഏജന്‍സി പാര്‍ട്ണറാണ്. കാസര്‍കോട്ട് ഫ്രീലാന്റ് ഫോട്ടോഗ്രാഫറായും വീഡിയോ ഗ്രാഫറായും മാധ്യമ പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് സാംസ്‌ക്കാരിക സംഘടനയായ സംസ്ക്കാര സാഹിതിയുടെ സംസ്ഥാന ഭാരവാഹിയായും സേവനമനുഷ്ഠിച്ചിരുന്നു.
മാനുഷിക അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായും നാടിന്റെ വികസനത്തിനായും പലപ്പോഴും ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധ പിടിച്ചുപറ്റി. ഏറെക്കാലം വിദേശത്തായിരുന്നു.
കാസര്‍കോട് സാഹിത്യവേദി ഭാരവാഹിയായും സേവനമനുഷ്ഠിച്ചിരുന്നു. നല്ലൊരു ചിത്രകാരനും വായനക്കാരനുമായിരുന്നു. ഏത് വിഷയത്തിലും മൗലികമായ കാഴ്ചപ്പാടും അഭിപ്രയവും പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന് ശ്ാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ അപാരമായ അവഗാഹവും ഉണ്ടായിരുന്നു.
കൈന്താര്‍ ലേസ്യത്തെ പരേതനായ സി.എല്‍. അഹ്മദ്-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ചെമ്മനാട് മണല്‍ സ്വദേശിനി ത്വാഹിറ. മക്കള്‍: ഡോ. സി.എല്‍. നസീല്‍ അഹ്മദ് (എം.ഡി, കാസര്‍കോട് ജനറല്‍ ആശുപത്രി), നബീല്‍ മുഹമ്മദ് (എഞ്ചിനീയര്‍, ബാംഗ്ലൂര്‍ സാംസങ് കമ്പനി), നജാത്ത് മറിയം (എഞ്ചിനീയര്‍), നവാസ് അബ്ദുല്ല (എഞ്ചിനീയര്‍).
മരുമക്കള്‍: ഡോ. പി.എ. ഷറീന (ശിശുരോഗ വിദഗ്ദ്ധ, കാസര്‍കോട് ജനറല്‍ ആശുപത്രി), ഷംസീന (എഞ്ചിനീയര്‍), ബി. ഷാജഹാന്‍ (ഷാര്‍ജ). സഹോദരങ്ങള്‍: സി.എല്‍. അബ്ദുല്ല (കൈന്താര്‍), സി.എല്‍. റഹീം (സൗദി), സി.എല്‍. റഫീഖ് (സൗദി), സി.എല്‍. ഹബീബ് (കുവൈത്ത്), മൈമൂന (കൈന്താര്‍), ഖദീജ (കൈന്താര്‍), ആഇശ, സക്കിയ, ബുഷ്‌റ, പരേതയായ സൈനബ. ഖബറടക്കം ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
നിര്യാണത്തില്‍ എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി, പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടര്‍ മൊയ്തീന്‍ കുട്ടി ഹാജി തുടങ്ങിയവരും കാസര്‍കോട് സാഹിത്യവേദി വൈസ് പ്രസിഡന്റ് നാരായണന്‍ പേരിയ, കോണ്‍ഗ്രസിന്റെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളും സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും അനുശോചനം അറിയിച്ചു. പാലിച്ചിയടുക്കത്തെ വീട്ടിലെത്തി നിരവധി പേര്‍ അന്തിമോപചാരം അര്‍പിച്ചുവരികയാണ്.
Also Read:
പാക്കിസ്ഥാനില്‍ വാഹനാപകടം: സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പേര്‍ വെന്തുമരിച്ചു
Keywords: Congress, Leader, Youth-congress, Treatment, Committee, Kasragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.