ബേരിക്ക കടപ്പുറത്ത് ടാങ്കറുകള്‍ കരയ്ക്കടിഞ്ഞത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി
Jul 23, 2013, 14:51 IST
ബന്തിയോട്: ഷിറിയ ബേരിക്ക കടപ്പുറത്ത് മൂന്ന് വലിയ ടാങ്കറുകള്‍ കരയ്ക്കടിഞ്ഞത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ടാങ്കറുകള്‍ കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരദേശ പോലീസും കുമ്പള പോലീസും ബോംബ് സ്‌ക്വാഡും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് ടാങ്കറുകള്‍ പരിശോധിച്ചത്.റഫ്രിജറേഷന്‍ ഗ്യാസ് എന്ന് എഴുതിയിരിക്കുന്ന സിലണ്ടറുകളുടെ ഉള്ളളവ് 24,000 ലിറ്റര്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വെളുത്ത നിറത്തിലുള്ള സിലിണ്ടറുകള്‍ മൂന്നും യോജിപ്പിച്ച നിലയിലാണ്.
ടാങ്കറില്‍ ചോര്‍ചയുണ്ടായാല്‍ ആളുകള്‍ മയങ്ങി വീഴാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചത് നാട്ടുകാരെ ഭയാശങ്കയിലാഴ്ത്തി. തീരദേശത്ത് താമസിക്കുന്നവര്‍ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ടാങ്കറിനകത്ത് സ്‌ഫോടക വസ്തുക്കളാണെന്ന പ്രചരണംമൂലം നാട്ടുകാരാരുംതന്നെ ടാങ്കറുകള്‍ക്കടുത്തേക്ക് ആദ്യം പോയിരുന്നില്ല. പിന്നീട് പോലീസും മറ്റും എത്തിയ ശേഷമാണ് നാട്ടുകാര്‍ സമീപത്തേക്ക് ചെന്നത്.
പോലീസും ബോംബ് സ്‌ക്വാഡും ടാങ്കറിനടുത്തേക്ക് പോകുന്നവരെ പിന്നീട് വിലക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ട് കടലിലൂടെ ഒഴുകിയെത്തിയ ബാരലില്‍ നിന്നും സ്പിരിറ്റ് കഴിച്ച് നാട്ടില്‍ മദ്യദുരന്തം ഉണ്ടായതായി നാട്ടുകാര്‍ വിവരിക്കുന്നു. ടാങ്കറിനകത്ത് ഉള്ള വസ്തുക്കള്‍ മറ്റൊരു ദുരന്തം സമ്മാനിക്കുമോ എന്ന ആശങ്കയിലാണ് തീരദേശവാസികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കടലിലൂടെ പല സാധനങ്ങളും ഒഴുകി വരുന്നുണ്ട്.
ഫ്രിഡ്ജ്, ഫുട്‌ബോള്‍, ക്യാപ്പ്, സിലിണ്ടര്‍ തുടങ്ങിയവ പലര്‍ക്കും ലഭിച്ചിരുന്നു. ഉപകാരപ്രദമായ ഇത്തരം വസ്തുക്കള്‍ നാട്ടുകാരില്‍ സന്തോഷം വളര്‍ത്തിയെങ്കിലും ടാങ്കര്‍ പോലുള്ള വലിയ വസ്തുക്കള്‍ ഒഴുകിയെത്തിയത് കൗതുകത്തോടൊപ്പം ഭീതിയാണ് ജനിപ്പിക്കുന്നത്. ടാങ്കറിനകത്ത് ഗ്യാസാണുള്ളതെന്ന് ബോംബ് സ്‌ക്വാഡ് പ്രാഥമിക നിഗമനത്തിലെത്തിയിട്ടുണ്ട്.
ഓയില്‍ കമ്പനി അധികൃതരും വിദഗ്ദ്ധരും എത്തി പരിശോധിക്കുകയും ഇവ ഇവിടെ നിന്നും മാറ്റുകയും ചെയ്താല്‍ മാത്രമെ തങ്ങളുടെ ആശങ്ക നീങ്ങുകയുള്ളൂവെന്ന് പ്രദേശവാസികള്‍ പറയുന്നു. ടാങ്കറുകള്‍ കരയ്ക്കടിഞ്ഞ വിവരമറിഞ്ഞ് പല ഭാഗത്തു നിന്നും നൂറുകണക്കിനാളുകളാണ് ഇവ കാണാനായി വരികയും പോവുകയും ചെയ്യുന്നത്. അപകടസാധ്യത കണക്കിലെടുത്ത് ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് അടക്കമുള്ള സന്നാഹങ്ങളുമായി തീരത്ത് സജ്ജരായി നില്‍ക്കുന്നുണ്ട്.
Related News:
കാസര്‍കോട് കടപ്പുറത്ത് 3 വലിയ ടാങ്കറുകള്‍ കരയ്ക്കടിഞ്ഞു
കാല്‍പന്തുകളിയുടെ നാട്ടില്‍ കടലമ്മ കനിഞ്ഞത് ഫുട്‌ബോള്‍ ചാകര!
Also Read:
കാസര്‍കോട് വെടിവെപ്പ്: റിട്ട. എസ്.പി. രാംദാസ് പോത്തന്‍ കുറ്റക്കാരനല്ലെന്ന് സി.ബി.ഐ
Photos: Zubair Pallickal
Keywords: Kumbala, Bandiyod, Fisher-workers, Police, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.