ബേവിഞ്ച വെടിവെപ്പ്: പ്രതികള്‍ രക്ഷപെട്ടത് നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കില്‍
Jul 18, 2013, 10:11 IST
കാസര്‍കോട്: ബേവിഞ്ചയില്‍ പി.ഡബ്യു.ഡി. കരാറുകാരന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ അക്രമി സംഘം രക്ഷപ്പെട്ടത് നമ്പര്‍ പ്ലേറ്റില്‍ സ്റ്റിക്കറൊട്ടിച്ച ബൈക്കിലാണെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ബേവിഞ്ച മാപ്പിള സ്കൂള്‍ റോഡ് വഴി ഹൈവേയില്‍ കയറി ചെര്ക്കളഭാഗത്തേക്കാണ് അക്രമി സംഘം ബൈക്കോടിച്ചുപോയത്.
പള്ളിയിലേക്ക് പോവുകയായിരുന്ന കുട്ടികളാണ് വെടിവെപ്പ്നടത്തി രക്ഷപ്പെടുന്നവരെ കണ്ടത്. കരാറുകാരന് എം.ടി. മുഹമ്മദ് കുഞ്ഞി ഹാജിയും മകന് അറഫാത്തും തൊട്ടടുത്ത പള്ളിയില്‍ പ്രഭാത നിസ്ക്കാരത്തിന് പോയസമയത്തായിരുന്നു വീടിനുനേരെ വെടിവെപ്പ് ഉണ്ടായത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മറിയമും മകന് കബീറിന്റെ ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. കബീര്‍ ജോലി ആവശ്യാര്‍ത്ഥം പാലക്കാട്ടായിരുന്നു.
മറിയം ഓഫീസ് മുറിയില്‍ നിസ്ക്കാരത്തിന് ശേഷം തറയിലിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തുകയായിരുന്നു. മുഹമ്മദ് കുഞ്ഞിയും മകനും നിസ്ക്കാരിക്കാന്‍ പോകുമ്പോള്‍ ഗേറ്റ് തുറന്നുവെച്ചിരുന്നു. ഒരുബൈക്ക് വരുന്ന ശബ്ദം വീട്ടുകാര്‍ കേട്ടിരുന്നു. പെട്ടന്നാണ് ഉച്ചത്തില്‍ വെടിപൊട്ടുന്ന ശബ്ദം കേള്‍ക്കുകയും ജനല്‍ചില്ല് പൊട്ടിച്ചിതറുന്നത് കാണുകയും ചെയ്തത്. തൊട്ടുപിന്നാലെ മറ്റൊരു വെടിയൊച്ചയും കേട്ടതായി മറിയം പറയുന്നു.
Related News:
ബേവിഞ്ച വെടിവെപ്പ്: കരാറുകാരന്റെ ഭാര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെടിവെയ്പ്പ്
ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ് നടത്തി
Keywords: Bike, Number plate, Kasaragod, Bevinja, House, Fire, Shoot, Kerala, National, Accused used number plate hidden bike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
പള്ളിയിലേക്ക് പോവുകയായിരുന്ന കുട്ടികളാണ് വെടിവെപ്പ്നടത്തി രക്ഷപ്പെടുന്നവരെ കണ്ടത്. കരാറുകാരന് എം.ടി. മുഹമ്മദ് കുഞ്ഞി ഹാജിയും മകന് അറഫാത്തും തൊട്ടടുത്ത പള്ളിയില്‍ പ്രഭാത നിസ്ക്കാരത്തിന് പോയസമയത്തായിരുന്നു വീടിനുനേരെ വെടിവെപ്പ് ഉണ്ടായത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മറിയമും മകന് കബീറിന്റെ ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. കബീര്‍ ജോലി ആവശ്യാര്‍ത്ഥം പാലക്കാട്ടായിരുന്നു.
മറിയം ഓഫീസ് മുറിയില്‍ നിസ്ക്കാരത്തിന് ശേഷം തറയിലിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തുകയായിരുന്നു. മുഹമ്മദ് കുഞ്ഞിയും മകനും നിസ്ക്കാരിക്കാന്‍ പോകുമ്പോള്‍ ഗേറ്റ് തുറന്നുവെച്ചിരുന്നു. ഒരുബൈക്ക് വരുന്ന ശബ്ദം വീട്ടുകാര്‍ കേട്ടിരുന്നു. പെട്ടന്നാണ് ഉച്ചത്തില്‍ വെടിപൊട്ടുന്ന ശബ്ദം കേള്‍ക്കുകയും ജനല്‍ചില്ല് പൊട്ടിച്ചിതറുന്നത് കാണുകയും ചെയ്തത്. തൊട്ടുപിന്നാലെ മറ്റൊരു വെടിയൊച്ചയും കേട്ടതായി മറിയം പറയുന്നു.
Related News:
ബേവിഞ്ച വെടിവെപ്പ്: കരാറുകാരന്റെ ഭാര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെടിവെയ്പ്പ്
ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ് നടത്തി
Also read:
മെഡിക്കല്‍ കോഴ്സുകളിലെ പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണ്ട: സുപ്രീംകോടതി