ബേവിഞ്ച വളവില്‍ ബസും ലോറിയും കൂട്ടിമുട്ടി ലോറി ഡ്രൈവര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്
Jul 25, 2013, 10:25 IST
ചെര്‍ക്കള: ബേവിഞ്ച വളവില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിമുട്ടി ലോറി ഡ്രൈവര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ 7.45 മണിയോടെയാണ് അപകടം. കാസര്‍കോട് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എല്‍. 13 വൈ 4094 നമ്പര്‍ സായി മോട്ടോര്‍സ് സൂപ്പര്‍ ഫാസ്റ്റ് ബസും കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ. 25 ബി 9839 ലോറിയുമാണ് മുഖാമുഖം ഇടിച്ചത്. ലോറി ഡ്രൈവര്‍ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ലോറി ഡ്രൈവറുടെ സഹായിക്കും ബസിലെ യാത്രക്കാര്‍ക്കും പരിക്കുണ്ട്.
മരിച്ച ലോറി ഡ്രൈവറുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും രക്ഷാ പ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി ആശുപത്രികളിലെത്തിക്കുകയായിരുന്നു. അപകടത്തില്‍ ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു. ബസിന്റെ മുന്‍ ഭാഗവും തകര്‍ന്നിട്ടുണ്ട്. മരിച്ച ലോറി ഡ്രൈവറെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ലോറി ഡ്രൈവറുടെ സഹായിയുടെ കാല്‍ അറ്റുപോയ നിലയിലാണ്. പലരുടെയും പരിക്ക് സാരമുള്ളതാണ്. അപകടത്തെതുടര്‍ന്ന് ദേശീയ പാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
പരിക്കേറ്റ ബസ് ഡ്രൈവര്‍ മാങ്ങാട്ടുപറമ്പ് ധര്‍മശാല സ്വദേശി, ലോറിയിലുണ്ടായിരുന്ന മുത്തു (25) എന്നിവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് കണ്ടക്ടര്‍ ബന്തടുക്കയിലെ ബാലചന്ദ്രന്‍ (27), യാത്രക്കാരായ മുള്ളേരിയയിലെ സുരേഷ് (27), അതൃക്കുഴിയിലെ പുരുഷോത്തമന്‍ നായര്‍ (55) എന്നിവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും മാനന്തവാടിയിലെ ഖാസിം (42), സവിത (25), മഞ്ഞംപാറയിലെ ടി.കെ. അബ്ദുല്‍ ഖാദര്‍ (35), മടിക്കൈ മുണ്ടോട്ടെ മുഹമ്മദ് ബഷീര്‍ (63), എടനീര്‍ വീരമൂലയിലെ ബാലകൃഷ്ണന്‍ (57), വിദ്യാനഗറിലെ പ്രേമകുമാരി (49), ചാലയിലെ സി.പി. രാജു (48), ബദിയടുക്കയിലെ ഷൈജു (30), എടനീറിലെ വിപിന്‍ (18), ചെര്‍ക്കളിലെ കെ.ബി. ജോസ് (59), ഭാസ്‌ക്കരന്‍ (42), ബദ്രഡുക്ക കമ്പാറിലെ അബ്ദുല്ല (47), വിദ്യാനഗറിലെ പ്രമോദ് കുമാര്‍ (43) എന്നിവരെ നാലാംമൈലിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബദിയടുക്ക ചക്കനടുക്കയിലെ എല്‍സി (37), മകള്‍ മേരി (11) എന്നിവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും .ചികിത്സയിലാണ്.
Updated

Photos: Aboobacker Kandathil
Also read:
ടാങ്കറുകള്‍ കരക്കടിഞ്ഞത് ഒമാനില്‍ തകര്‍ന്ന് മുങ്ങിയ കപ്പലില്‍ നിന്ന്
Keywords: Accident, Kills, Driver, Lorry, Bus, Obituary, Injured, Hospital, Kasaragod, Bevinja, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.