ബേവിഞ്ച അപകടത്തില്‍ മരിച്ച ലോറി ഡ്രൈവര്‍ ഹുബ്ലി സ്വദേശി
Jul 25, 2013, 18:43 IST
കാസര്‍കോട്: ചെര്‍ക്കള ബേവിഞ്ച വളവില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച ലോറി ഡ്രൈവര്‍ കര്‍ണാടക ധാര്‍വാഡ് ഹുബ്ലി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ഹുബ്ലി എസ്.എം. കൃഷ്ണ നഗറിലെ വെങ്കിടേഷ് നവാലയുടെ മകന്‍ നാഗേന്ദ്ര നാവാല (28) ആണ് മരിച്ചത്.
ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് നോക്കിയും ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരിച്ചറിഞ്ഞതെന്ന് ടൗണ്‍ പോലീസ് പറഞ്ഞു. മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.
അപകടത്തില്‍ മരിച്ച ലോറിഡ്രൈവറെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ലോറിയുടെ ഉടമയും നാഗേന്ദ്രയാണ്. കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് രാസവളവുമായി പോവുകയായിരുന്നു ലോറി. ഈ ലോറി കാസര്‍കോട് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സായി മോട്ടോര്‍സ് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലോറി ക്ലീനര്‍ ചിത്രദുര്‍ഗ ചളിക്കേരി സ്വദേശി രാജുവിനെ (24) മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടത്തില്‍ ബസ് ഡ്രൈവറും യാത്രക്കാരും അടക്കം മൂപ്പതോളംപേര്‍ക്കാണ് പരിക്കേറ്റത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നു.
Related News:
ബേവിഞ്ച വളവില്‍ ബസും ലോറിയും കൂട്ടിമുട്ടി ലോറി ഡ്രൈവര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

Nagendra Navale |

Keywords: Nagendra Navale, Accident, Kill, Driver, Lorry, Bus, Obituary, Injured, Hospital, Kasaragod, Bevinja, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.