സ്ത്രീകളെ ഉപയോഗിച്ച് തട്ടിപ്പ്: കാസര്‍കോട് സ്വദേശി ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍
Jul 24, 2013, 12:41 IST
മംഗലാപുരം: സ്ത്രീകളെ ഉപയോഗിച്ച് ആളുകളെ വശീകരിച്ച് കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ മൂന്നു പേരെ മടിക്കൈ പോലീസ് അറസ്റ്റ് ചെയ്തു.
കാസര്‍കോട് മുള്ളേരിയയിലെ മണികണ്ഠന്‍ (34), ഉപ്പിനങ്ങാടിയിലെ റഹ്മാന്‍ അലി (40), സഹോദരന്‍ മടിക്കേരിയിലെ യാക്കൂബ് അലി (36) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ രണ്ട് സ്ത്രികള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. തട്ടിപ്പിനിരയായവരില്‍ കൂടുതല്‍പേരും മലയാളികളാണെന്ന് സൂചനയുണ്ട്.
സ്ത്രീകള്‍ മൊബൈലിലൂടെയും നേരിട്ടും പുരുഷന്മാരുമായി സൗഹൃതം സ്ഥാപിച്ച ശേഷം അവരെ രഹസ്യ കേന്ദ്രങ്ങളില്‍ എത്തിക്കും. അവിടെ വെച്ച് അറസ്റ്റിലായ പുരുഷന്മാരുടെ സഹായത്തോടെ ഭീഷണിപ്പെടുത്തുകയും നഗ്ന ഫോട്ടോകളെടുത്ത് പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയാണ് രീതി. മാനക്കേട് കൊണ്ട് തട്ടിപ്പിനിരയായ പലരും വിവരം പുറത്തുപറയാറില്ല.
കേരളത്തിലും അറസ്റ്റിലായ സംഘം തട്ടിപ്പ് നടത്തിയതായി വിവരമുണ്ട്. മംഗലാപുരത്ത് വ്യവസായിയായ അനൂപിന്റെ 5,000 രൂപയും സ്വര്‍ണ ചെയിനും ഇത്തരത്തില്‍ നഷ്ടപ്പെട്ടതായി കദ്രി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ ഒരാളും ഇത്തരത്തില്‍ തട്ടിപ്പിനിരയായതായി കദ്രി പോലീസില്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു.
തട്ടിപ്പ് സംഘത്തില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് പുറമെ പത്തോളം പേര്‍ ഉള്ളതായും അവര്‍ പോലീസ് വലയിലായതായും സൂചനയുണ്ട്.

Keywords: Arrest, Woman, Blackmail, Fraud, Mulleria, Mobile-Phone, Cash, Money chain, Mangalore, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.