city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് തട്ടിപ്പ് നടത്തിയ സരിത പണംവാങ്ങാന്‍ നേരിട്ടെത്തി

കാഞ്ഞങ്ങാട്: സോളാര്‍ തട്ടിപ്പ് കേസിലെ വിവാദ നായിക സരിത എസ് നായരുടെയും ബിജുരാധാകൃഷ്ണന്റെയും തട്ടിപ്പില്‍ അകപ്പെട്ടത് മടിക്കൈയിലെ എഞ്ചിനീയറും കാഞ്ഞങ്ങാട്ടെ രണ്ട് റിട്ട. സ്റ്റേഷന്‍ മാസ്റ്റര്‍മാസ്റ്റുമാണെന്ന് വ്യക്തമായി. മടിക്കൈയിലെ എഞ്ചിനീയറായ കാരാക്കോട്ടെ പി.കെ. മാധവന്‍ നമ്പ്യാര്‍, കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്റര്‍മാരായിരുന്ന കോട്ടച്ചേരി മുബാറക്ക് മസ്ജിദിന് സമീപത്തെ ടി ഹംസ, അജാനൂര്‍ തെക്കേപ്പുറത്തെ സി.എച്ച്. ഇബ്രാഹിം എന്നിവരാണ് സരിതയുടെയും ബിജുവിന്റെയും കാറ്റടിയന്ത്രം - സോളാര്‍ തട്ടിപ്പിന് ഇരയായത്.

കോയമ്പത്തൂര്‍ ഐ.സി.എം. എസ്. സോളാര്‍ പവര്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ബിജുവിനെയും ഡയറക്ടര്‍ സരിത എസ്. നായരെക്കുറിച്ചും 2008 നവംബര്‍ 10ന് മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രത്തില്‍ വിശദമായ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സൗരോര്‍ജ ഉല്‍പാദനത്തിലും കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാറ്റാടി യന്ത്രങ്ങള്‍ ഉണ്ടാക്കുന്നതിലും സരിതയും ബിജുവും നേടിയ മികവിനെക്കുറിച്ചായിരുന്നു ഫീച്ചര്‍.

സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇവരുടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് സാധിക്കുമെന്നും പത്രത്തിലെ ഫീച്ചറില്‍ വിശദീകരിച്ചിരുന്നു. ഈ ഫീച്ചറില്‍ ആകൃഷ്ടരായ മാധവന്‍ നമ്പ്യാരും ഹംസയും ഇബ്രാഹിമും കാസര്‍കോട് ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പുതിയ മാര്‍ഗമെന്ന നിലയില്‍ കാറ്റില്‍ നിന്ന് കറന്റ് ഉല്‍പാദിപ്പിക്കാന്‍ പര്യാപ്തമായ കാറ്റാടിയന്ത്രങ്ങളും സോളാര്‍ പാനലുകളും വിതരണം നടത്തുന്ന ഏജന്‍സി സ്ഥാപനം കാഞ്ഞങ്ങാട് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിന് മുന്നോടിയായി കാറ്റാടിയന്ത്രങ്ങളുടെ കാര്യക്ഷമതയും മറ്റും വിലയിരുത്തുന്നതിന് മാധവന്‍ നമ്പ്യാര്‍ അടക്കമുള്ളവര്‍ കോയമ്പത്തൂര്‍ വടവള്ളിയിലുള്ള ഐ.സി.എം. എസ്. പവര്‍ സ്ഥാപനത്തിലെത്തുകയും കാഞ്ഞങ്ങാട്ട് സോളാര്‍ ഏജന്‍സി സ്ഥാപനം തുടങ്ങാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യം ബിജുവിനെയും സരിതയെയും അറിയിക്കുകയുമായിരുന്നു.

സോളാര്‍പാനലുകളുടെയും കാറ്റാടിയന്ത്രങ്ങളുടെയും പ്രവര്‍ത്തന രീതികളും ഉപയോഗങ്ങളും മനസിലാക്കിയ ശേഷം കാഞ്ഞങ്ങാട്ട് തിരിച്ചെത്തിയ മൂവരും ചേര്‍ന്ന് കോട്ടച്ചേരി പെട്രോള്‍ പമ്പിനടുത്ത് ഏജന്‍സി സ്ഥാപനം തുടങ്ങുകയും ഇതിന് പവര്‍ 4 യു അള്‍ട്രനേറ്റ് എനര്‍ജി മാര്‍ക്കറ്റിംഗ് സര്‍വീസ് എന്ന് പേരിടുകയും ചെയ്തു.

മാധവന്‍ നമ്പ്യാര്‍ മാനേജിംഗ് പാര്‍ട്ണറും ഹംസയും ഇബ്രാഹിമും പാര്‍ട്ണര്‍മാരുമായ ഈ സ്ഥാപനത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ടും ആരംഭിച്ചു. തുടര്‍ന്ന് മൂന്ന് പാര്‍ട്ണര്‍മാരും കോയമ്പത്തൂരിലെ സ്ഥാപനവുമായി ബന്ധപ്പെടുകയും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും കര്‍ണാടകയിലെ കൂര്‍ഗ്, മടിക്കേരി ഭാഗങ്ങളിലും കാറ്റാടിയന്ത്രങ്ങളും സോളാര്‍ പാനലുകളും വിതരണം ചെയ്യുന്നതിനുള്ള ഏജന്‍സി ഏറ്റെടുക്കുകയും ചെയ്തു.

രണ്ട് ലക്ഷം രൂപയുടെ കരാറാണ് ഇതിനായി കോയമ്പത്തൂരിലെ സ്ഥാപന അധികാരികളുമായി കാഞ്ഞങ്ങാട്ടെ ഏജന്‍സി സ്ഥാപന പാര്‍ട്ണര്‍മാരുണ്ടാക്കിയത്. ഒരു ലക്ഷം രൂപ അപ്പോള്‍ തന്നെ ഐ.സി.എം.എസ്. സ്ഥാപന അധികൃതര്‍ക്ക് നല്‍കി. 2009 ജനുവരി അഞ്ചിനാണ് ഈ തുക കൈമാറിയത്.
ജനുവരി 17ന് ബിജുവും സരിതയും നേരിട്ട് കാഞ്ഞങ്ങാട്ടെത്തുകയും പവര്‍ 4യുവിന്റെ ഓഫീസില്‍ വന്ന് ബാക്കി തുക ആവശ്യപ്പെടുകയും ചെയ്തു.

75,000 രൂപയുടെ ചെക്ക് പാര്‍ട്ണര്‍മാര്‍ നല്‍കിയെങ്കിലും ഇത് സരിതയും ബിജുവും നേരിട്ട് കൈപ്പറ്റാതെ ഡ്രൈവറെ അയക്കാമെന്ന് പറഞ്ഞ് തിരിച്ചുപോകുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് കോയമ്പത്തൂരില്‍ നിന്നും ഐ.സി.എം.എസ്. സ്ഥാപനത്തിന്റെ ഡ്രൈവര്‍  പവര്‍ 4യു വിന്റെ ഓഫീസില്‍ വന്ന് പണം കൈപ്പറ്റുകയാണുണ്ടായത്. സോളാര്‍ പാനലുകളും കാറ്റാടി യന്ത്രങ്ങളും കോയമ്പത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ പവര്‍ 4യു വിന്റെ പാര്‍ട്ണര്‍മാര്‍ നടത്തുന്നതിനിടെ 2009 ജനുവരി 31ന് ഒരു മലയാളപത്രത്തില്‍ സരിതയും ബിജുവും കാറ്റാടിയന്ത്രത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ വാര്‍ത്ത കണ്ടു.

ഇതേ കുറിച്ച് അന്വേഷിക്കാന്‍ മാധവന്‍ നമ്പ്യാര്‍ അടക്കമുള്ളവര്‍ കോയമ്പത്തൂരിലേക്ക് പോയപ്പോള്‍ ഐ.സി.എം.എസ്. പവര്‍ സ്ഥാപനത്തിന്റെ ഓഫീസ് പൂട്ടിയ നിലയില്‍ കണ്ടെത്തി. അറസ്റ്റിലായ സരിതയും ബിജുവും റിമാന്റിലാണെന്ന് വ്യക്തമായി. തങ്ങളെയും രണ്ടുപേരും തട്ടിപ്പിനിരയാക്കിയെന്ന് ബോധ്യപ്പെട്ട പവര്‍ 4യു പാര്‍ട്ണര്‍മാര്‍ കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ സരിതയ്ക്കും ബിജുവിനുമെതിരെ പരാതി നല്‍കിയ ശേഷം തിരിച്ചുവരികയാണുണ്ടായത്. പിന്നീട് സരിതയ്ക്കും ബിജുവിനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസിലും പരാതി നല്‍കി.

എന്നാല്‍ ഇതുസംബന്ധിച്ച് കോയമ്പൂര്‍ ക്രൈംബ്രാഞ്ചും ഹൊസ്ദുര്‍ഗ് പോലീസും കാര്യമായ അന്വേഷണമൊന്നും നടത്തിയിരുന്നില്ല.
കാഞ്ഞങ്ങാട്ട് തട്ടിപ്പ് നടത്തിയ സരിത പണംവാങ്ങാന്‍ നേരിട്ടെത്തി

കാറ്റാടിയന്ത്രത്തിന്റെയും സോളാര്‍ പാനല്‍ വിതരണത്തിന്റെയും മറവില്‍ സരിതയും ബിജുവും വന്‍തോതില്‍ തട്ടിപ്പുകള്‍ നടത്തുകയാണെന്ന് ബോധ്യപ്പെട്ടതോടെ മൂന്ന് പാര്‍ട്ണര്‍മാരും കാഞ്ഞങ്ങാട്ടെ ഏജന്‍സി സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുകയായിരുന്നു. ആറുമാസക്കാലം മാത്രമാണ് പവര്‍ 4യു സ്ഥാപനം കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ സംസ്ഥാന മന്ത്രിസഭയെത്തന്നെ ഉലയ്ക്കുന്ന വിധത്തില്‍ സരിത നായരും ബിജുവും വിവിധ ഭാഗങ്ങളില്‍ നടത്തിയ സോളാര്‍ തട്ടിപ്പുകളുടെ നടുക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളില്‍ ഓരോ ദിവസവും പുറത്തുവരുന്ന സാഹചര്യത്തിലാണ് മാധവന്‍ നമ്പ്യാര്‍ അടക്കം കാഞ്ഞങ്ങാട്ട് തട്ടിപ്പിനിരയായവര്‍ പരാതിയുമായി വീണ്ടും രംഗത്തുവന്നത്. കാസര്‍കോട് ജില്ലയില്‍ ഇത് ആദ്യമായാണ് സരിതയ്ക്കും ബിജുവിനുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Related News:
സരിത കാഞ്ഞങ്ങാട്ട് കാറ്റാടിയന്ത്രത്തിന്റെ പേരിലും തട്ടിപ്പ് നടത്തി; പോലീസ് കേസെടുത്തു

Keywords: Solar Panel Corruption,Saritha.S.Nair, Biju Radhakrishnan,Kanhangad, Kasaragod, Complaint, Police, Hosdurg, Case, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia