പൂര്‍വ വിദ്യാര്‍ഥി സംഗമം 'ഒരു വട്ടംകൂടി' ആഗസ്റ്റ് 15ന്
Jun 10, 2013, 15:21 IST
കാസര്‍കോട്: കാസര്‍കോട് ഗവ. കോളജില്‍ 1975-1985 കാലയളവില്‍ വിദ്യാര്‍ത്ഥികളായിരുന്നവരുടെ സംഗമം 'ഒരുവട്ടംകൂടി' ആഗസ്റ്റ് 15ന് കോളജ് കാമ്പസില്‍ വിവിധ പരിപാടികളോടെ നടക്കും.
കാസര്‍കോട് ജെ.കെ. റസിഡന്‍ഷ്യല്‍ ഹാളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം പരിപാടിയുടെ രൂപ രേഖ തയാറാക്കി. പരമാവധി പൂര്‍വ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജൂലൈ ഏഴിന് സംഘാടക സമിതി യോഗം വീണ്ടും ചേരും.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട്, റിട്ട. എസ്.പി. ഹബീബ് റഹ്മാന്‍, പി.എസ്. മുഹമ്മദ് കുഞ്ഞി, ടി.എ. ഖാലിദ്, മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, കെ.എസ്. വേണു, കണ്ണന്‍, എന്‍.എച്ച്. അന്‍വര്‍, സി.എല്‍. ഹമീദ്, ബപ്പിടി മുഹമ്മദ് കുഞ്ഞി സംസാരിച്ചു. ഒമ്പതംഗ സ്റ്റിയറിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സംഗമം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍: 9447430754, 9447361813
നമ്പറുകളില്‍ ലഭ്യമാണ്.

Keywords: Old student, Meet, Govt.college, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News