ഹീമോഫീലിയ രോഗികള്‍ക്കുള്ള സൗജന്യ മരുന്ന് കാസര്‍കോട്ടെ രോഗികള്‍ക്ക് അന്യം
Jun 11, 2013, 23:59 IST
കാസര്‍കോട്: ഹീമോഫീലിയ രോഗികള്‍ക്ക് കര്‍ണാടക ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ സൗജന്യ ചികിത്സ ലഭിക്കുമ്പോള്‍ കാസര്‍കോട്ട് 27,000 രൂപ വരെയുള്ള ഇഞ്ചക്ഷന്‍ രോഗി സ്വയം തന്നെ വാങ്ങണം. കണ്ണൂരിന് തെക്കുള്ള ജില്ലകളില്‍ അടുത്തിടെ കാരുണ്യ പദ്ധതിയില്‍ ഉള്‍പെടുത്തി മരുന്നുകള്‍ ലഭ്യമാകുന്നുണ്ടെങ്കിലും കാസര്‍കോട് ജില്ലയിലെ രോഗികള്‍ക്ക് ഇനിയും മരുന്നുകള്‍ ലഭ്യമായിട്ടില്ല.
ജില്ലയില്‍ 34 ഹീമോഫീലിയ രോഗികളാണുള്ളത്. ഹീമോഫീലിയ രോഗികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ലഭ്യമാകുന്ന സൗജന്യ ചികിത്സയും ആനുകൂല്യങ്ങളും കേരളത്തിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ ഫലമായാണ് അടുത്തകാലത്തായി കാരുണ്യ പദ്ധതിയില്‍ ഉള്‍പെടുത്തി മരുന്നുകള്‍ കിട്ടിത്തുടങ്ങിയത്. എന്നാല്‍ കാസര്‍കോട്ട് ഇപ്പോഴും പദ്ധതിയുടെ ആനുകൂല്യം ലഭ്യമായിട്ടില്ല.
കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 10 വര്‍ഷത്തിലേറെയായി ഹീമോഫീലിയ രോഗികള്‍ക്ക് ഫാക്ടര്‍-8, ഫാക്ടര്‍-9 കുത്തിവെപ്പുകള്‍ സൗജന്യമായി ലഭിക്കുന്നു. മംഗലാപുരത്തെ വെന്റ്‌ലോക്ക് ആശുപത്രിയിലും ഈ സൗകര്യമുണ്ട്. അതത് സംസ്ഥാനക്കാര്‍ക്ക് മാത്രമാണ് സൗജന്യ ചികിത്സ ലഭിക്കുക. കാസര്‍കോട്ടെ രോഗി 27,000 ല്‍ പരം രൂപ മുടക്കി മംഗലാപുരത്ത് പോയാണ് കുത്തിവെപ്പ് എടുക്കുന്നത്.
കണ്ണൂരില്‍ ഒരാഴ്ചയ്ക്കുള്ളിലാണ് മരുന്ന് ലഭ്യമായി തുടങ്ങിയത്. ശരീരത്തില്‍ മുറിവ് പറ്റിയാല്‍ രക്തം കട്ടപിടിക്കാതെ വാര്‍ന്നൊഴുകുകയോ, രക്തക്കുഴലുകളില്‍ കട്ട പിടിച്ച് നില്‍ക്കുകയോ ചെയ്ത് അസഹ്യമായ വേദന അനുഭവപ്പെടുന്ന അസുഖമാണ് ഹീമോഫീലിയ.
ഇത്തരക്കാര്‍ക്ക് പ്രത്യേക പരിഗണനയും വികലാംഗര്‍ക്കുള്ള പെന്‍ഷനും രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങളില്‍ ലഭ്യമാവുമ്പോഴാണ് കാസര്‍കോട്ടെ രോഗികള്‍ മാത്രം അത്തരം സൗകര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. ചേരങ്കൈ കടപ്പുറം സ്വദേശിയായ സി.എം സമീര്‍(32) എന്ന യുവാവ് ഒരു വയസുമുതല്‍ ഹീമോഫീലിയ രോഗത്തിന് ചികിത്സയിലാണ്. വെല്ലൂര്‍ ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ സമീര്‍ ചികിത്സ തേടിയെത്തിയത് സ്വന്തം ചിലവിലാണ്. ഇപ്പോഴും ഇടക്കിടെ കുത്തിവെപ്പ് എടുക്കേണ്ടിവരുന്നു. ശരീരം മുറിഞ്ഞുപോകുമെന്ന ഭയത്താല്‍ ചെയ്യാന്‍ പറ്റാവുന്ന പല ജോലികളും ചെയ്യുന്നതില്‍ നിന്ന് സമീറിന് മാറി നില്‍ക്കേണ്ടി വരുന്നു.
വികലാംഗന്‍ എന്ന നിലയില്‍ വല്ലപ്പോഴെങ്കിലും കിട്ടുന്ന 400 രൂപ മാസ പെന്‍ഷനാണ് ഏക ആശ്വാസം. സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പ്രത്യേക പരിഗണന ലഭിക്കേണ്ട ഹീമോഫീലിയ രോഗികളോട് സര്‍ക്കാര്‍ കാട്ടുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Also Read:
സമീറിന്റെ സങ്കടം ആര് കേള്‍ക്കും ?
Keywords : Kasaragod, Patient's, Karnataka, Free Treatment, Kerala, Hemophilia, Kannur, Government, Handicap, Sameer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.