city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പണ്ഡിത നിരയിലെ മുന്‍നിരക്കാരന്‍

  കോഴിക്കോട്: സമസ്തയുടെ വര്‍ത്തമാന പണ്ഡിത നിരയിലെ മുന്‍നിരക്കാരില്‍പ്പെട്ട മഹാനാണ് ശൈഖുനാ ടി.കെ.എം. ബാവ മുസ്‌ലിയാര്‍. പാണ്ഡിത്യ ഗരിമ കൊണ്ടും ആദര്‍ശ ധീരത കൊണ്ടും വേറിട്ട മഹാന്‍ തികവുറ്റ പണ്ഡിതന്‍ കൂടിയാണ്. ആഗോള ഖ്യാതി സംഭരിച്ച സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡണ്ടും കാസര്‍കോട് ഖാസിയുമായിരുന്ന തൊണ്ടിക്കോടന്‍ മുഹിയുദ്ദീന്‍ എന്ന ടി.കെ.എം. ബാവ മുസ്‌ലിയാര്‍ പണ്ഡിത പാരമ്പര്യം കൊണ്ട് ഏറെ ധന്യമാണ്.

മലപ്പുറം ജില്ലയിലെ വെളിമുക്കിനടുത്ത പടിക്കലിലെ പള്ളിയാള്‍മാട്ടില്‍ ജനിച്ച മഹാന്‍ ബഹുമുഖ പണ്ഡിതനും പറമ്പില്‍ പീടിക ഖത്വീബുമായിരുന്ന ബീരാന്‍ മുസ്‌ലിയാരുടെ (ന.മ) മകനാണ്. മാളിയേക്കല്‍ മൊയ്തു മുസ്‌ലിയാരുടെ മകള്‍ ശൈഖ ഫാത്വിമയാണ് മാതാവ്.

വിജ്ഞാന ലോകത്തേക്ക് ബാവ ഉസ്താദിന് വഴി വെട്ടിയത് പിതാമഹന്‍ മൊയ്തീന്‍ മുസ്‌ലിയാരാണ്. സൂഫിവര്യനായ മഹാന്‍ നഖ്ശബന്തീ ത്വരീഖത്തില്‍ താനൂര്‍ അബ്ദുര്‍ റഹ്മാന്‍ ശൈഖിന്റെ ശിഷ്യനായിരുന്ന മൊയ്തീന്‍ മുസ്‌ലിയാരെയാണ് പ്രശ്‌ന പരിഹാരങ്ങള്‍, രോഗ ചികിത്സ എന്നിവയ്ക്ക് ഉപദേശത്തിന്
ജനങ്ങള്‍ അഭയമാക്കിയിരുന്നത്.
പണ്ഡിത നിരയിലെ മുന്‍നിരക്കാരന്‍
രണ്ടാം ക്ലാസ് സ്‌കൂള്‍ പഠന ശേഷം മതവിജ്ഞാനത്തിന്റെ അനന്ത ലോകത്തേക്കുള്ള ബാവ ഉസ്താദിന്റെ പ്രയാണം തുടങ്ങി. അലവി മുസ്‌ലിയാരില്‍ നിന്നും ഖുര്‍ആന്‍ പാരായണം പഠിച്ചു. അക്കാലത്തെ പ്രാഥമിക പഠനാന്തരം ദര്‍സ് പഠനത്തിനിറങ്ങി. ജീവിത വഴി ചിട്ടപ്പെടുത്തിയ വല്യൂപ്പയുടെ അരികില്‍ തന്നെയായിരുന്നു അറിവിന്റെ ആദ്യ അക്ഷരമുറ്റം.

പ്രുഖ ഗ്രന്ഥമായ മുതഫരിദിലെ ബാബുല്‍ ഹജ് അധ്യായം വരെ വെളിമുക്കില്‍ പഠിച്ച ശേഷം പിതാമഹന്റെ തന്നെ നിര്‍ദേശപ്രകാരം പരപ്പനങ്ങാടി പനയത്തില്‍ പള്ളി ദര്‍സില്‍ ചേരുകയായിരുന്നു ആ പന്ത്രണ്ടുകാരന്‍. അവിടെ ഉസ്താദായിരുന്ന മര്‍ഹൂം കോമു മുസ്‌ലിയാരുടെ നിര്യാണത്തിന് ശേഷം പ്രസിദ്ധ പണ്ഡിതനും പ്രഭാഷകനുമായിരുന്ന പറവണ്ണ മുഹിയുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ ദര്‍സ് ഏറ്റെടുത്തപ്പോള്‍ ഒരു വര്‍ഷത്തോളം മഹാന്റെയും ശിഷ്യത്വം സ്വീകരിച്ചു.

ശേഷം വിളയില്‍ കോട്ടുമല കുഞ്ഞീതു മുസ്‌ലിയാരുടെ ദര്‍സില്‍ പഠിച്ചു. നബാതീ ഖുതുബ പഠിച്ചത് ഇവിടെ നിന്നായിരുന്നു. വാഹനങ്ങള്‍ വിരളമായ അക്കാലത്ത് അറിവുതേടിയുള്ള ഉസ്താദിന്റെ അധിക യാത്രയും കാല്‍ നടയായിട്ടായിരുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട് എ.പി. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാരുടെ ദര്‍സിലേക്ക് പോയി. ബുഖാരി, മിശ്കാത്ത്, തുഹ്ഫ, റിസാല പോലുള്ള പ്രമുഖ ഗ്രന്ഥങ്ങള്‍ പഠന വിധേയമാക്കിയത് ഇവിടെ നിന്നാണ്. ജ്ഞാനക്കൊതിമൂലം കോട്ടുമലയില്‍ ദര്‍സ് നടത്തിയിരുന്ന കോട്ടുമല ഉസ്താദിന്റെ ദര്‍സിലും ഒരു വര്‍ഷം പഠിച്ചു.

പണ്ഡിത നിരയിലെ മുന്‍നിരക്കാരന്‍

അപ്പോഴാണ് അത്യപൂര്‍വമായ ഒരു അവസരം ഉസ്താദിന് ലഭ്യമായത്. ഹജ്ജ് യാത്രക്കൊരുങ്ങിയ പിതാമഹന്‍ പേരസന്തതിയുടെ പാഠവം തിരിച്ചറിഞ്ഞ് വെളിമുക്ക് ദര്‍സ് ഏല്‍പിച്ചു കൊടുത്തു. ഇതിന് ശേഷം മാങ്ങാട് ദര്‍സില്‍ പഠനം തുടര്‍ന്ന ഉസ്താദിന് വലിയൊരു ഭാഗ്യമായിരുന്ന ലഭിച്ചത്. ആത്മീയ ലോകത്തെ പ്രഭ സൂര്യനായ സി.എം.വലിയുല്ലാഹി, ജംഉല്‍ ജവാമിഅ് എന്ന ഗ്രന്ഥം പഠിക്കുന്ന സമയത്ത് ഉസ്താദിന്റെ സഹപാഠിയായിരുന്നു. വെള്ളിയാഴ്ചകളില്‍ സി.എം. വലിയുല്ലാഹിയുടെ വീട്ടില്‍ പോയി ഉച്ച ഭക്ഷണം കഴിക്കാനും ഉസ്താദിന് ഭാഗ്യം സിദ്ധിച്ചിരുന്നു. പിന്നീട് വെല്ലൂര്‍ ബാഖിയാത്ത് കോളജില്‍ മുഖ്തസര്‍ കോഴ്‌സിന് ചേര്‍ന്നു. മൂന്നു കൊല്ലം അഭ്യസിച്ച് ബാഖവി ബിരുദം നേടി. മര്‍ഹൂം കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ അവിടെ സഹപാഠിയായി ഉണ്ടായിരുന്നു.

പണ്ഡിത നിരയിലെ മുന്‍നിരക്കാരന്‍
 സമസ്ത 85ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം
കാസര്‍കോട് സംഘടിപ്പിച്ച മാനവ സൗഹൃദ സമ്മേളനം ഉദ്ഘാടനം 

ചെയ്യുന്ന ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍. 
തുടര്‍ന്ന് അധ്യാപന രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കൂമണ്ണ ജമാഅത്ത് പള്ളിയില്‍ പതിനേഴര വര്‍ഷവും കോഴിക്കോട് മൂരിയാട് ജുമാമസ്ജിദില്‍ ഒന്നര വര്‍ഷവും പൂരകം ജുമാമസ്ജിദില്‍ മൂന്നുവര്‍ഷവും ചേരൂര്‍ ജുമാമസ്ജിദില്‍ രണ്ടുവര്‍ഷവും മുദരിസായി സേവനം അനുഷ്ടിച്ചു. ഇ.കെ. ഹസന്‍ മുസ്്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് 1983 മെയ് 19നാണ് ടി.കെ.എം ബാവ മുസ്ലിയാര്‍ കാസര്‍കോട് സംയുക്ത ഖാസിയായി ചുമതലയേറ്റത്.

ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, ഇ.കെ ഹസന്‍ മുസ്്‌ലിയാര്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കളോടൊപ്പം വിവിധ കാലഘട്ടങ്ങളില്‍ സുന്നീ പ്രസ്ഥാന രംഗത്ത് സജീവമായിരുന്നു അദ്ദേഹം.

Keywords : Kasaragod, T.KM Bava Musliyar, Kerala, Samastha, Leader of Islamic Scholars, Malik Dennar, Teaching, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia