city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വപ്‌ന സ്വയം ഹാജരായി കാമുകനൊപ്പം പോയി; കോടതിയില്‍ നാടകീയ രംഗങ്ങള്‍

കാസര്‍കോട്: രണ്ട് തവണ വീട് വിട്ട പൈവളിഗെ കയ്യാറിലെ സ്വപ്‌ന (22) സ്വയം കോടതിയില്‍ ഹാജരായി കാമുകനോടൊപ്പം പോയി. നേരത്തെ സ്വപ്‌നയും കാമുകനായ ഉപ്പള പ്രതാപ് നഗറിലെ ലത്തീഫും (27) വീട് വിടുകയും ഇരുവരെയും കര്‍ണാടക കന്യാനയില്‍ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. മാതാവിനോടൊപ്പംപോയ സ്വപ്നയെ മൂന്ന് ദിവസം മുമ്പാണ് വീണ്ടും കാണാതായത്.

ഇതേ തുടര്‍ന്ന് പിതാവ് വീണ്ടും കുമ്പള പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തതിനാലാണ് സ്വപ്‌ന സ്വയം കോടതിയില്‍ ഹാജരായി തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും അറിയിച്ചത്. ഇതേ തുടര്‍ന്ന് കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ച സ്വപ്‌നപുറത്തുകാത്തുനിന്ന കാമുകനോടൊപ്പം പോകാന്‍ ശ്രമിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം നിരവധിപേര്‍ പുറത്ത് തടിച്ചുകൂടുകയും കമിതാക്കള്‍ക്ക് സംരക്ഷണമായി യുവാവിന്റെ സുഹൃത്തുക്കളും മറ്റുമടങ്ങുന്നവര്‍ രംഗത്തുവരികയും ചെയ്തതോടെ കോടതി പരിസരത്ത് നാടകീയ രംഗങ്ങള്‍ക്ക് വേദിയാവുകയായിരുന്നു.

വിശ്വഹിന്ദു പരിഷത്ത് ജില്ലാ ട്രഷറര്‍ നാരായണഷെട്ടിയുടെ മകളാണ് സ്വപ്‌ന. ഇരുവരും ഒരുമിച്ചുപോയത്  ക്രമസമാധാനപ്രശ്‌നത്തിന് സാധ്യതയുള്ളതിനാല്‍ രണ്ടു സി.ഐമാരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് പടയും ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ രഹസ്യാന്വേഷണ വിഭാഗവും കോടതി പരിസരത്ത് ഉണ്ടായിരുന്നു.

കോടതി പരിസരത്ത് രണ്ടുമണിക്കൂര്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്ക് ശേഷം പോലീസ് ഇടപെട്ട് ഇരുവരെയും ജീപ്പില്‍കയറ്റികൊണ്ടുപോയതോടെയാണ് സംഘര്‍ഷ സാധ്യത ഒഴിവായത്. സ്വപ്ന കോടതിയില്‍ ഹാജരാകുന്ന വിവരമറിഞ്ഞാണ് മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും കോടതി പരിസരത്ത് എത്തിയത്. നാട്ടുകാരില്‍ ചിലര്‍ പ്രകോപിതരായതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് സ്വപ്‌നയുടെ മാതാപിതാക്കളെ മാത്രം കോടതി പരിസരത്തു നിര്‍ത്തി മറ്റുള്ളവരെ പറഞ്ഞയക്കുകയായിരുന്നു.

കോടതിയില്‍ പര്‍ദ ധരിച്ചെത്തിയ സ്വപ്‌ന കോടതി നടപടിക്കുശേഷം പര്‍ദയില്ലാതെ ജീന്‍സും ടോപ്പുമായാണ് ലത്തീഫിനൊപ്പം പോയത്. മജിസ്‌ട്രേറ്റിനു മുന്നില്‍ പോകുന്നതിനു മുമ്പ് അമ്മയുമായി സ്വപ്‌ന സംസാരിച്ചിരുന്നു.

മെയ് 16 നാണ് സ്വപ്‌ന ആദ്യം വീടുവിട്ടത്. ഇതേ തുടര്‍ന്ന് പിതാവ് നാരായണ ഷെട്ടി മകളെ കാണാനില്ലെന്നു കാണിച്ച് കുമ്പള പോലീസ് സ്‌റ്റേഷനില്‍ പരാതിനല്‍കി. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മകളെ ലത്തീഫ് എന്നയാള്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കി എന്നു കാണിച്ച് സ്വപ്‌നയുടെ മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയും സ്വപ്നയെ ഉടന്‍ കണ്ടെത്തി ഹാജരാക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് കന്യാനയില്‍ നിന്ന്  സ്വപ്നയെ കണ്ടെത്തുകയായിരുന്നു.

സ്വപ്‌ന സ്വയം ഹാജരായി കാമുകനൊപ്പം പോയി; കോടതിയില്‍ നാടകീയ രംഗങ്ങള്‍എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ സ്വപ്‌ന തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും തന്നിഷ്ടപ്രകാരം പോയതാണെന്നും കോടതിയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്ന് കോടതി സ്വന്തം ഇഷ്ടത്തിനുവിട്ട സ്വപ്‌ന മാതാവിനൊപ്പം പോവുകയായിരുന്നു. എന്നാല്‍ ജൂണ്‍ 10 ന് പുലര്‍ചെ സ്വപ്‌ന വീണ്ടും കാമുകനൊപ്പം വീടുവിടുകയായിരുന്നു. നാലു ദിവസം കാമുകനൊപ്പം കഴിഞ്ഞ സ്വപ്‌ന വ്യാഴാഴ്ച കാമുകനും സുഹൃത്തുക്കള്‍ക്കുമൊപ്പം കോടതിയില്‍ സ്വയം ഹാജരാകുകയായിരുന്നു.

സി.ഐമാരായ സി.കെ. സുനില്‍കുമാര്‍, പ്രേംസദന്‍, വിദ്യാനഗര്‍ എസ്.ഐ., ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നത്.


Keywords: Swapna, Latheef, Narayana Shetty, Kasaragod, Court, Police, Family, Uppala, paivalika, Natives, Kerala,  National, National News, Inter National News, World News, Sports News,Gold News, Educational News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia