തിരുവനന്തപുരം: തിരുവനന്തപുരം പിരപ്പന്‍കോട്ട് മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന അക്വാറ്റിക്ക് ജൂനിയര്‍ സബ് ജൂനിയര്‍ മീറ്റില്‍ കാസര്‍കോട് ജില്ല മികച്ച നേട്ടം കൈവരിച്ചു. ഇതാദ്യമായാണ് ജില്ല 64 പോയിന്റുകളുമായി ആറാം സ്ഥാനത്തെത്തിയത്. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനവും, 50, 100 മീറ്റര്‍ ബേക്ക് സ്‌ട്രോക്ക് മത്സരത്തില്‍ മൂന്നാം സ്ഥാനങ്ങളും 4 x 100, 4 x 200 ഫ്രീസ്റ്റൈല്‍ റിലേ മത്സരങ്ങളിലായി മൂന്നാം സ്ഥാനവും ജില്ലയ്ക്ക് ലഭിച്ചു.
ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ പാലാവയലിലെ അഖില്‍ തോമസ്, ജെസ്റ്റിന്‍ തോമസ് എന്നിവരാണ് ജേതാക്കളായത്. കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് പാലാവയലിലെ 24 കുട്ടികളാണ് സബ്ജൂനിയര്‍, ജൂനിയര്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. പാലാവയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളുമാണ് മത്സരിച്ച എല്ലാവരും. സ്‌കൂളിലെ കായികാധ്യാപകന്‍ ബെന്നി എന്ന എം.എ. ജോസഫാണ് കുട്ടികളെ പരിശീലിപ്പിച്ചത്.
|
മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച പാലാവയലിലെ താരങ്ങള്‍ |
എറണാകുളം ജില്ലയ്ക്ക് വേണ്ടിയാണ് കളിച്ചതെങ്കിലും കാസര്‍കോട് മേല്‍പറമ്പ് സ്വദേശിനിയായ ലിയാനയും മത്സരത്തില്‍ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ലിയാനയുടെ മികവും കാസര്‍കോടിന് അഭിമാനം പകര്‍ന്നു. ലിയാനയ്ക്ക് സ്വര്‍ണം ഉള്‍പെടെ നാല് മെഡലുകള്‍ ലഭിച്ചു.
|
അഖില്‍ തോമസ് |
50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ വെങ്കലവും 4 x 50 മെഡ്‌ലി റിലേയില്‍ സ്വര്‍ണവും ലിയാന നേടിയെടുത്തു. ഗ്രൂപ്പ് നാല് മത്സരത്തില്‍ റിലേയില്‍ ലിയാനയ്‌ക്കൊപ്പം സെഗ്രിന, എലിഷ്പ, ഇഷിക എന്നിവരും പങ്കെടുത്തു.
തിരുവനന്തപുരം 2007ല്‍ നേടിയ 3.08 എന്ന റിക്കാര്‍ഡ് തകര്‍ത്താണ് ലിയാനയും കൂട്ടരും മെഡ്‌ലി റിലേയില്‍ സ്വര്‍ണമെഡല്‍ നേടിയത്. 3.05 മിനുട്ടാണ് തിരുത്തിയ റിക്കാര്‍ഡ്. മേല്‍പറമ്പിലെ ഉമര്‍ നിസാറിന്റെയും റാഹിലയുടെയും മകളാണ് ലിയാന. എറണാകുളം ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിനിയാണ്.
ചാമ്പ്യന്‍ ഷിപ്പില്‍ തിരുവനന്തപുരം ഒന്നും എറണാകുളം രണ്ടും പാലക്കാട് മൂന്നും സ്ഥാനങ്ങള്‍ നേടി. കോട്ടയത്തിന് നാലാംസ്ഥാനവും ആലപ്പുഴയ്ക്ക് അഞ്ചാം സ്ഥാനവും ലഭിച്ചു.
|
സെഗ്രിന, എലിഷ്പ, ലിയാന, ഇഷിക |
Keywords:
Kerala, Kasaragod, Aquattic, Junior meet, Thiruvananthapura, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.