കാഞ്ഞങ്ങാട്ടെ 'പട്ടാള വേഷം പ്രച്ഛന്ന വേഷമെന്ന്' മന്ത്രി തിരുവഞ്ചൂര്‍
May 10, 2013, 18:10 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ട് നബിദിനാഘോഷത്തോടനുബന്ധിച്ച് പട്ടാള വേഷത്തില്‍ പരേഡ് നടത്തിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍ അന്വേഷണം ഉണ്ടാകില്ലെന്നും കേസ് പിന്‍വലിക്കുമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സൂചന നല്‍കി.
പട്ടാള വേഷവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം എവിടെ വരെ എത്തിയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് 'പട്ടാള വേഷം പ്രച്ഛന്ന വേഷ'മാണെന്നാണ് മന്ത്രി പ്രതികരിച്ചത്. ഇന്ത്യന്‍ പട്ടാളക്കാരുടെ വേഷം ധരിച്ച കേസില്‍ അന്വേഷണം മരവിപ്പിച്ചോ എന്ന ചോദ്യവും മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു.
കാസര്‍കോട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെ.എ.പി ബറ്റാലിയന്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട്ടെ ട്രാഫിക് യൂണിറ്റ് ട്രാഫിക് പോലീസ് സ്‌റ്റേഷനായി ഉയര്‍ത്തിയെങ്കിലും പ്രവര്‍ത്തനം നടക്കാതിരിക്കാന്‍ കാരണം സി.ഐ. മാരുടെ കുറവാണെന്നും മന്ത്രി പറഞ്ഞു. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളല്‍ നടന്നുവന്ന സ്റ്റുഡന്‍സ് പോലീസ് കാഡറ്റ് ക്യാമ്പിന്റെ സമാപനവും മന്ത്രി ഉദ്ഘാടനം ചെയ്തു.
Related News: ടി.പി. വധം: പാര്‍ട്ടി അന്വേഷണം മുഖം മിനുക്കാനുള്ള നമ്പര്‍: മന്ത്രി തിരുവഞ്ചൂര്‍
Keywords: Minister Thiruvanchoor Radhakrishnan, Kasaragod, Police-Station, Inauguration, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.