ചട്ടഞ്ചാലിലെ കൊല കടംകൊടുത്ത 50,000 രൂപ തിരിച്ചുകൊടുക്കാത്തതിനാല്‍; പ്രതി പിടിയില്‍
May 2, 2013, 13:30 IST
കാസര്‍കോട്: ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ കൃഷ്ണനെ (28) കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത് കടംവാങ്ങിയ 50,000 രൂപ തിരിച്ചുകൊടുക്കാത്തതിലുള്ള വിരോധംമൂലമാണെന്ന വിവരം പുറത്തുവന്നു. കൃഷ്ണനെ കൊലപ്പെടുത്തിയ പുത്തരിയടുക്കത്തെ നവാസിനെ ബുധനാഴ്ച വൈകിട്ട് കോളിയടുക്കത്ത് വെച്ച് കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ. സി.കെ. സുനില്‍ കുമാര്‍ കസ്റ്റഡിയിലെടുത്തു.
നവാസിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ കാരണം വ്യക്തമായത്. നേരത്തെ സൗദ്യയിലായിരുന്ന നവാസ് മൂന്ന് മാസംമുമ്പാണ് നാട്ടിലെത്തിയത്. ഇതിനുശേഷം ചട്ടഞ്ചാലില്‍ കേബിള്‍ജോലി ചെയ്തുവരികയായിരുന്നു. കൂലിപ്പണിക്കാരനായ കൃഷ്ണന്‍ പലപ്പോഴും കേബിള്‍ ജോലിയില്‍ നവാസിനെ സഹായിക്കാറുണ്ട്. ഇതിനിടയിലാണ് നവാസില്‍ നിന്നും 50,000 രൂപ കൃഷ്ണന്‍ വാങ്ങിയത്. ഇതുതിരിച്ചുകൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കൃഷ്ണനോട് നവാസിന് കടുത്തവിരോധമുണ്ടായരിന്നു.
ഇരുവരും അടുത്ത സുഹൃത്തക്കള്‍ കൂടിയാണ്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ നല്‍കിയപണം നവാസ് ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ ഇരുവരുംതമ്മില്‍ തര്‍ക്കമുണ്ടാവുകയും കൃഷ്ണനെ നവാസ് കഴുത്തില്‍ തോര്‍ത്ത് മുണ്ട് കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം വിവരം തൊട്ടടുത്ത ശശി എന്നയാളുടെ വീട്ടില്‍ അറിയിച്ച നവാസ് പിന്നീട് സ്ഥലം വിടുകയായിരുന്നു. ശശിയാണ് പോലീസിനെ വിവരം അറിയിച്ചത്.
മലബാര്‍ ഇസ്ലാംമിക്ക് കോളജിന് സമീപം റോഡില്‍ നിന്നും 200 മീറ്റര്‍ മാറിയാണ് മൃതദേഹം കാണപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. ഫോറന്‍സിക്ക് വിഭാഗവും മറ്റും എത്താന്‍ വൈകിയതിനാല്‍ വ്യാഴാഴ്ച രാവിലെയാണ് ഇക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിദഗ്ദ്ധപോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയത്. കൃഷ്ണന്‍ മരിച്ചുകിടന്ന സ്ഥലത്തിനുസമീപം ഒരുവീട്ടില്‍ മദ്യവില്‍പന നടന്നുവന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവിടെനിന്നാകാം കൃഷ്ണനും നവാസും മദ്യം വാങ്ങിയതെന്നും സൂചനയുണ്ട്.
Related News:
ചട്ടഞ്ചാലില്‍ യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
Keywords: Chattanchal, Murder-case, Police, Custody, Kasaragod, Kerala, Krishnan, Navas, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
നവാസിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ കാരണം വ്യക്തമായത്. നേരത്തെ സൗദ്യയിലായിരുന്ന നവാസ് മൂന്ന് മാസംമുമ്പാണ് നാട്ടിലെത്തിയത്. ഇതിനുശേഷം ചട്ടഞ്ചാലില്‍ കേബിള്‍ജോലി ചെയ്തുവരികയായിരുന്നു. കൂലിപ്പണിക്കാരനായ കൃഷ്ണന്‍ പലപ്പോഴും കേബിള്‍ ജോലിയില്‍ നവാസിനെ സഹായിക്കാറുണ്ട്. ഇതിനിടയിലാണ് നവാസില്‍ നിന്നും 50,000 രൂപ കൃഷ്ണന്‍ വാങ്ങിയത്. ഇതുതിരിച്ചുകൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കൃഷ്ണനോട് നവാസിന് കടുത്തവിരോധമുണ്ടായരിന്നു.
Krishnan |