സ്വപനയുടെ തീരോധാനം: വി.എച്ച്.പി കുമ്പള പോലീസ് സ്റ്റേഷന്‍ ധര്‍ണ നടത്തി
May 21, 2013, 13:18 IST
കുമ്പള: കയ്യാര്‍ ജോഡ്ക്കലിലെ വിശ്വഹിന്ദ് പരിഷത്ത് ജില്ലാ ട്രഷറര്‍ നാരായണ ഷെട്ടിയുടെ മകള്‍ സ്വപ്‌നയെ (21) ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തി പെണ്‍കുട്ടിയെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി. യുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ കുമ്പള പോലീസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി.
മെയ് 15 നാണ് സ്വപ്നയെ കാണാതായത്. ഉപ്പള സോങ്കാലിലെ ഒരു യുവാവ് സ്വപ്നയെ കടത്തി കൊണ്ടു പോയതാണെന്നും പെണ്‍കുട്ടിയെ യുവാവ് വില്‍പന നടത്തുമെന്നും ആരോപിച്ചാണ് വി.എച്ച്.പിയുടെ പോലീസ് സ്റ്റേഷന്‍ ധര്‍ണ. വിശ്വഹിന്ദ് പരിഷത്ത് മംഗലാപുരം വിഭാഗ് പ്രസിഡന്റ് ബായാടി വെങ്കിട്ട രമണ ഭട്ട് ധര്‍ണ ഉദ്ഘാടനം ചെയ്തു.
നേതാക്കളായ മുരളീധരന്‍, മുരളീയാദവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അതേസമയം സ്വപ്‌നയും യുവാവും പ്രണയത്തിലായിരുന്നുവെന്നും ഇവര്‍ സ്വമേധയ വീടുവിട്ട് പോയതാണെന്നും പിതാവിന്റെ പരാതിയില്‍ മിസ്സിംഗിന് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നും കുമ്പള പോലീസ് പറഞ്ഞു.
Related News:
ടൗണിലേക്ക് പോയ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
Keywords: Missing, Police, Kumbala, Police-station, Uppala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.