city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറെ രാഷ്ട്രപതി സസ്‌പെന്റ് ചെയ്തു

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല  രജിസ്ട്രാര്‍ അബ്ദുര്‍ റഷീദിനെ അന്വേഷണ വിധേയമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി സസ്‌പെന്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് രജിസ്ട്രാറെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് എത്തിയത്. സസ്‌പെന്‍ഷന്‍ ഉത്തരവ് രജിസ്ട്രാര്‍ അബ്ദുര്‍ റഷീദ് കൈപ്പറ്റിയിട്ടുണ്ട്. ഈ മാസം എട്ടിനാണ് സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചിരിക്കുന്നത്. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ അബ്ദുര്‍ റഷീദിന് ഷോക്കോസ് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറെ രാഷ്ട്രപതി സസ്‌പെന്റ് ചെയ്തുകേന്ദ്ര സര്‍വകലാശാലയിലെ ഒരു ജീവനക്കാരി രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സിലര്‍ ജാന്‍സി ജെയിംസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കോളജിലെ   കംപ്ലൈന്റ് കമ്മിറ്റി പരാതിയില്‍ അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന രീതിയില്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

മാനവശേഷി വികസന മന്ത്രാലയം റിപോര്‍ട്ട് പിന്നീട് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രജിസ്ട്രാറെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം രജിസ്ട്രാര്‍ക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്.

Related News:
കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരായ ഗൂഢാലോചന പുറത്തുവരുന്നു; പരാതിക്കാരി പിന്മാറി

കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറെ ഘരാവോ ചെയ്യാനെത്തിയ മഹിളാ പ്രവര്‍ത്തകരെ തടഞ്ഞു

കേന്ദ്ര സര്‍വകലാശാലയില്‍ പീഡന വിവാദം; പരാതി പോലീസിന് കൈമാറിയേക്കും

Keywords: Abdul Rasheed, Kasaragod, Central University, Registration, Suspension, Kerala, Central university registrar suspended,  Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia