കാസര്‍കോട്ടും സൂര്യാഘാതം: പൊയിനാച്ചി സ്വദേശി ചികിത്സയില്‍
Apr 16, 2013, 12:07 IST
കാസര്‍കോട്: കക്കൂസിന് കുഴിയെടുക്കുന്നതിനിടെ സൂര്യാഘാതമേറ്റ് മധ്യവയസ്ക്കനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയിനാച്ചി പെട്രോള്‍ പമ്പിനടുത്ത മുഹമ്മദ് കുഞ്ഞിയുടെ മകന് അബ്ദുല്‍ ഹമീദി (50) നാണ് സൂര്യാഘാതമേറ്റത്.
13 ന് ഉച്ചയ്ക്ക് 12 മണിയോടെ 55-ാം മൈലില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കക്കൂസ് കുഴിയെടുക്കുന്നതിനിടയിലാണ് അബ്ദുല്‍ ഹമീദിന് സൂര്യാഘാതമേറ്റത്. കഴുത്തില്‍ പൊള്ളുന്നത് പോലെ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തൊലിപ്പുറം പൊള്ളിയിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്.
സൂര്യാഘാതമാണെന്ന് മനസിലായതോടെ അബ്ദുല്‍ ഹമീദ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുകയായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും നിരവധി പേര്‍ക്ക് ഇതിനകം സൂര്യാഘാതമേറ്റിട്ടുണ്ടെങ്കിലും കാസര്‍കോട്ട് ഇതാദ്യമായാണ് ഇത്തരമൊരു സംഭവം റിപോര്‍ട്ട് ചെയ്യുന്നത്.
Keywords: Poinachi, Treatment, General-Hospital, Report, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.