city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരായ ഗൂഢാലോചന പുറത്തുവരുന്നു; പരാതിക്കാരി പിന്മാറി

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ അബ്ദുര്‍ റഷീദിനെതിരെ നടന്ന ഗൂഢാലോചന മറനീക്കി പുറത്തുവന്നതോടെ അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട പരാതികളെകുറിച്ചും സംശയങ്ങള്‍ ബലപ്പെട്ടു. വി.സി. ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ചുമതല നിര്‍വഹിച്ചുവന്ന ഒരുദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് രജിസ്ട്രാര്‍ക്കെതിരെ ഗൂഢാലോചന നടന്നതായി സംശയം ഉയര്‍ന്നിരിക്കുന്നത്.

നേരത്തെ 25 വര്‍ഷം കോഴിക്കോട് ഫാറൂഖ് കോളജില്‍ ലക്ചററായും അഞ്ചുവര്‍ഷം കണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ രജിസ്ട്രാറായും കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുള്ള അബ്ദുര്‍ റഷീദിനെതിരെ ഇപ്പോള്‍ ഉന്നയിക്കപ്പെട്ടതുപോലുള്ള ഒരു പരാതിപോലും അവിടെയൊന്നും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കേന്ദ്രസര്‍വകലാശാല ഇപ്പോള്‍ തന്നെ കാസര്‍കോട്ടെയും പടന്നക്കാട്ടെയും രണ്ട് വന്‍കെട്ടിടങ്ങളിലാണ് വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നത്. ലക്ഷങ്ങളാണ് വാടക ഇനത്തില്‍ സര്‍വകലാശാല നല്‍കുന്നത്. ഇതുകൂടാതെ പടന്നക്കാട് മേല്‍പാലത്തിന് സമീപത്തെ മൈസൂര്‍ ആര്‍ക്കൈഡ് എന്ന മൂന്ന് നില ഷോപ്പിംഗ് സെന്റര്‍ കേന്ദ്ര സര്‍വകലാശാലയ്ക്ക് വാടകയ്ക്ക് നല്‍കുന്നതിന് കരാറുണ്ടാക്കാന്‍ വി.സിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ശ്രമം നടന്നതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേന്ദ്ര സര്‍വകലാശാലയ്ക്കുവേണ്ടി പെരിയയില്‍ കെട്ടിടം നിര്‍മാണം ആരംഭിച്ച സാഹചര്യത്തിലും ഒരുവര്‍ഷത്തിനകം ആദ്യ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുമെന്നതിനാലും പടന്നക്കാട് മേല്‍പാലത്തിന് സമീപത്തെ പുതിയ കെട്ടിടം വാടകയ്ക്ക് ആവശ്യമില്ലെന്ന് രജിസ്ട്രാര്‍ ശക്തമായി വാദിക്കുകയും ഇതിന് തടസം നില്‍ക്കുകയും ചെയ്തിരുന്നതായി പുറത്തുവന്നിട്ടുണ്ട്.

പടന്നക്കാട് കാര്‍ഷിക കോളജിന് മുന്നിലുള്ള ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസിന് ആവശ്യത്തിന് സൗകര്യമുണ്ടായിരിക്കെതന്നെയാണ് അടുത്തവര്‍ഷം പുതിയ കോഴ്‌സ് തുടങ്ങുന്ന കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന് കെട്ടിടസൗകര്യം ഉണ്ടാക്കാനാണെന്ന വ്യാജേന പടന്നക്കാട് മേല്‍പാലത്തിന് സമീപത്തെ മൈസൂര്‍ ആര്‍ക്കൈഡ് വാടകയ്ക്ക് വാങ്ങാനുള്ള നീക്കം കേന്ദ്ര സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്.

കെട്ടിട ഉടമ ലക്ഷങ്ങള്‍ ചെലവിട്ട് ഇതിനുള്ള സൗകര്യം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് രജിസ്ട്രാര്‍ തടയിട്ടതോടെ ഇദ്ദേഹത്തിനെതിരെ ഗൂഢാലോചന രൂപപ്പെടുകയും രണ്ട് താല്‍ക്കാലിക ജീവനക്കാരികളെകൊണ്ട് പരാതി നല്‍കിപ്പിച്ചതുമായാണ് ഇപ്പോള്‍ ആരോപണം ശക്തമായിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരിയായ സ്റ്റെനോഗ്രാഫറെക്കൊണ്ടാണ് രജിസ്ട്രാര്‍ക്കെതിരെ ആദ്യം പരാതി ഉന്നയിപ്പിച്ചത്. ഇവരെ ജോലിയില്‍ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനംചെയ്താണ് ജോലിയില്‍ കൃത്യനിഷ്ടതയും സമയനിഷ്ടതയും പാലിക്കുന്ന രജിസ്ട്രാര്‍ക്കെതിരെ ഇക്കഴിഞ്ഞ ജനുവരി 28ന് ആദ്യപരാതി വി.സി.യുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ എഴുതി വാങ്ങിയത്.

ജീവനക്കാരി എഴുതിനല്‍കിയ ഈ പരാതിയില്‍ പറഞ്ഞിരിക്കുന്നത് തനിക്ക് മാനസിക സഘര്‍ഷം മൂലം ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നും ഇപ്പോഴുള്ള ജോലിസ്ഥലത്തുനിന്നും മറ്റൊരു സെക്ഷനിലേക്ക് മാറ്റണമെന്നുമാണ്. ഈ അപേക്ഷയെയാണ് പരാതിയായി ചിത്രീകരിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. ഇതിനുശേഷം അസിസ്റ്റന്റ് ജോയിന്റ് രജിസ്ട്രാരുടെ ഓഫീസില്‍ ജോലിചെയ്യുന്ന മറ്റൊരു ജീവനക്കാരിയെ രജിസ്ട്രാര്‍ തന്റെ ടൈപിംഗ് ജോലികള്‍ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രണ്ട് സ്ഥലത്തും ഒരേസമയം ജോലിചെയ്യുന്നത് ബുദ്ധിമുട്ടായിതോന്നിയ ഈ ജീവനക്കാരി തനിക്ക് ഒരുസ്ഥലത്തുമാത്രമെ ജോലിചെയ്യാന്‍ കഴിയുകയുള്ളുവെന്ന് കാണിച്ച് വി.സിക്ക് പരാതി നല്‍കിയിരുന്നു.

വി.സിക്ക് രണ്ടാമത്തെ ജീവനക്കാരി നല്‍കിയ പരാതിയില്‍ വീട്ടുകാര്യങ്ങള്‍ രജിസ്ട്രാര്‍ ചോദിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. ഈപരാതിയേയും പീഡനമെന്ന നിലയില്‍ ചിത്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. രജിസ്ട്രാര്‍ ജീവനക്കാരോട് സമയനിഷ്ട പാലിക്കാനും ജോലി കൃത്യമായി ചെയ്യുന്നതിനും കര്‍ക്കശമായി ആവശ്യപ്പെട്ടതാണ് രണ്ട് പരാതികളും ഉയര്‍ന്നുവരാന്‍ കാരണമായതെന്നാണ് സര്‍വകലാശാലയിലെ ചില ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരായ ഗൂഢാലോചന പുറത്തുവരുന്നു; പരാതിക്കാരി പിന്മാറി
Abdul Rasheed
രജിസ്ട്രാര്‍ ഫോണില്‍ വിളിച്ച് ശല്യംചെയ്തുവെന്നും മറ്റുമുള്ളകാര്യങ്ങള്‍ ആദ്യത്തെ പരാതിക്കാരി എഴുതിനല്‍കിയ പരാതിയില്‍ ഉന്നയിച്ചിരുന്നില്ല. പിന്നീടാണ് പലവിധത്തിലുള്ള കഥകളും രജിസ്ട്രാര്‍ക്കെതിരെ കേന്ദ്രസര്‍വകലാശാലയ്ക്കകത്തുനിന്നുതന്നെ രൂപപ്പെട്ടത്. രജിസ്ട്രാര്‍ക്കെതിരെ ഗൂഢാലോചന നടത്തിയ ഉന്നത ഉദ്യോഗസ്ഥനടങ്ങുന്ന യൂണിവേഴ്‌സിറ്റി കംപ്ലേന്റ് കമ്മിറ്റിക്കാണ് പരാതികള്‍ അന്വേഷണത്തിനായി കൈമാറിയത്. ഈ കമ്മിറ്റിയില്‍ ഉന്നത ഉദ്യോഗസ്ഥന് പുറമെ പ്രൊബേഷന്‍പോലും ഡിക്ലേര്‍ ചെയ്യാത്ത മൂന്ന് ഉദ്യോഗസ്ഥ പ്രതിനിധികളെയും സ്റ്റാഫ് പ്രതിനിധികളും ഒരു സാമൂഹ്യപ്രവര്‍ത്തകയേയുമാണ് ഉള്‍പെടുത്തിയിരിക്കുന്നത്.

താന്‍ ജോലിഭാരം മൂലം നല്‍കിയ പരാതി ദുര്‍വാഖ്യാനം ചെയ്യപ്പെട്ടതോടെ രണ്ടാമത്തെ പരാതിക്കാരി തന്റെ പരാതി പിന്‍വലിക്കുന്നതായി അധികൃതര്‍ക്ക് എഴുതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം പുറത്തുവന്നിരിക്കുന്നത്. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരെ ഏത് രീതിയിലും പുകച്ച് പുറത്തുചാടിക്കാന്‍ പലവിധകഥകളും യൂണിവേഴ്‌സിറ്റിക്കകത്തുനിന്നുതന്നെ മെനഞ്ഞുണ്ടാക്കുന്നുണ്ടെന്നാണ് നിക്ഷപക്ഷമതികളായ ചിലജീവനക്കാര്‍ വെളിപ്പെടുത്തുന്നത്.

ജോലിസ്ഥലത്തെ പരാതികള്‍ ഗൗരവപൂര്‍വം കണക്കിലെടുക്കണമെന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കംപ്ലൈന്റ് കമ്മിറ്റിക്ക് വിട്ടതെന്ന് വി.സി. ഡോ. ജാന്‍സി ജെയിംസ് വെളിപ്പെടുത്തി. രജിസ്ട്രാര്‍ക്കെതിരെയുള്ള ആദ്യപരാതിയില്‍ പരാതിക്കാരി ഉറച്ചുനിന്നതായും അതിനാല്‍ അന്വേഷണം നടത്തി റിപോര്‍ട്ട് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് രാഷ്ട്രപതിക്ക് നല്‍കാനായി കൈമാറിയിട്ടുണ്ടെന്നും വി.സി. പറഞ്ഞു. മാനവശേഷി മന്ത്രാലയമാണ് നടപടി ശുപാര്‍ശ രാഷ്ട്രപതിക്ക് നല്‍കേണ്ടത്.

പത്രമാധ്യമങ്ങളിലും മറ്റും വിഷയം ചര്‍ചചെയ്യപ്പെട്ടതോടെ വിവിധ സംഘടനകളും രാഷ്ട്രീയ നേതൃത്വങ്ങളും ഈ വിഷയത്തില്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള സമര പരിപാടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വലിയൊരു പീഡനസംഭവമാണ് കേന്ദ്രസര്‍വകലാശാലയില്‍ നടന്നതെന്ന രീതിയിലാണ് ഇപ്പോള്‍ വിഷയം കത്തിനില്‍ക്കുന്നത്. ചൂലുമായി ഒരു വനിതാസംഘടനയും കേന്ദ്ര സര്‍വകലാശാല മുറ്റത്തെത്തിയിരുന്നു.

ഇതിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് പോകുമ്പോഴാണ് ഗൂഢാലോചനയും മറ്റും പുറത്തുവരുന്നത്. കേന്ദ്ര സര്‍വകലാശാലയില്‍ നിയമനശുപാര്‍ശകളെല്ലാം തികച്ചും രാഷ്ട്രീയ-വ്യക്തി-സമുദായ താല്‍പര്യങ്ങളോടെയാണ് നടന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. സ്ഥിരം നിയമനങ്ങള്‍ കേന്ദ്ര സര്‍വകലാശാലയില്‍ ആരംഭിക്കാതെ ഇവിടെ ഉണ്ടായിട്ടുള്ള ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജോലിസ്ഥിരപ്പെടുത്തുമെന്ന് വാഗ്ദാനം നല്‍കിയാല്‍ ആര്‍ക്കും ആര്‍ക്കെതിരെയും ഇത്തരം പരാതികള്‍ ഉന്നയിക്കപ്പെടാന്‍ കാരണമാകും. ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ സര്‍വകലാശാലയുടെ യശസിന് തന്നെ കളങ്കം ചാര്‍ത്തിയിട്ടുണ്ട്. സര്‍വകലാശാലയില്‍ നിന്നും നിരവധി അധ്യാപകരും മറ്റും കൊഴിഞ്ഞുപോവുകയും ചെയ്യുന്നുണ്ട്. അനാവശ്യ വിവാദങ്ങള്‍ പെരുപ്പിച്ച് ചിലരെ താറടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നിഷ്പക്ഷമായ അന്വേഷണത്തിലൂടെമാത്രമെ പുറത്തുവരികയുള്ളു.

Related news: 
കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറെ ഘരാവോ ചെയ്യാനെത്തിയ മഹിളാ പ്രവര്‍ത്തകരെ തടഞ്ഞു

കേന്ദ്ര സര്‍വകലാശാലയില്‍ പീഡന വിവാദം; പരാതി പോലീസിന് കൈമാറിയേക്കും
Keywords: Kasaragod, Central University, Kerala, Abdul Rasheed, Vice Chancellor, President, Complaint, Registrar, Politics, Work, Staff, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia