യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജവാദിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Apr 5, 2013, 13:18 IST
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഡിഗ്രി വിദ്യാര്‍ത്ഥിയുമായ പൈക്ക അര്‍ളടുക്കയിലെ എം.എ മുഹമ്മദ് ജവാദിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് ജവാദ് ദാരുണമായി മരിച്ചത്. അര്‍ളടുക്കയിലെ മൊയ്തു-ഉമ്മാലിമ്മ ദമ്പതികളുടെ മകനായ ജവാദ് (21) നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണ്.
വ്യാഴാഴ്ച രാത്രി 10.45 ഓടെ സിറ്റിസണ്‍ നഗര്‍ ദേശിയ പാതയിലാണ് അപകടം സംഭവിച്ചത്. അപകടത്തിനിടയായ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.അര്‍ളടുക്ക ആറാംവാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടാണ് മരിച്ച ജവാദ്. ചെര്‍ലടുക്കയില്‍ നിന്ന് ചേരൂരിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ കെ.എല്‍ 14 ജെ 3344 റിട്‌സ് കാറാണ് ചെങ്കള സിറ്റിസണ്‍ നഗറില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.
കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജവാദ് മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം പൈക്കയിലേക്ക് കൊണ്ടു പോയി.
മംഗളുരുവിലെ ശ്രീനിവാസ കോളജിലെ അവസാനവര്‍ഷ ബി.ബി.എം വിദ്യാര്‍ത്ഥിയായിരുന്നു ജവാദ്. ജവാദിന്റെ മരണവിവരമറിഞ്ഞ് നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും ആശുപത്രിയിലേക്കും വീട്ടിലേക്കും ഒഴുകിയെത്തി. ഏക ആണ്‍തരിയെയാണ് ജവാദിന്റെ അപകട മരണത്തിലൂടെ കുടുംബത്തിന് നഷ്ടമായത്. അഞ്ച് മക്കളില്‍ നാല് പേര്‍ പെണ്‍കുട്ടികളാണ്.
Related News:
നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു വിദ്യാര്‍ത്ഥി മരിച്ചു

Keywords: Youth-Congress, Paika, Car, Accident, General-Hospital, Congress, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.