കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറെ ഘരാവോ ചെയ്യാനെത്തിയ മഹിളാ പ്രവര്‍ത്തകരെ തടഞ്ഞു
Apr 8, 2013, 12:48 IST
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ രണ്ട് ജീവനക്കാരികളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറെ ഘരാവോ ചെയ്യാനെത്തിയ മഹിളാമോര്‍ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെയാണ് 30 ഓളം വരുന്ന മഹിളാമോര്‍ചാ പ്രവര്‍ത്തകര്‍ കാസര്‍കോട് നായന്മാര്‍മൂലയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫീസിലെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനാല്‍ നേരത്തെ തന്നെ പോലീസ് കാവല്‍ ഏര്‍പെടുത്തിയിരുന്നു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മഹിളാമോര്‍ചാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. മഹിളാമോര്‍ചാ സംസ്ഥാന സെക്രട്ടറി പ്രമീള സി. നായിക്ക്, ജില്ലാ പ്രസിഡന്റ് ശൈലജ ഭട്ട്, അനിത ആര്‍. നായിക്ക്, പി. സുശീല, ശ്രീലത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വൈസ് ചാന്‍സിലര്‍ ജാന്‍സി ജെയിംസ് ഇല്ലാത്തതിനാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി മഹിളാമോര്‍ചാ പ്രവര്‍ത്തകര്‍ ചര്‍ച നടത്തി. കേന്ദ്ര സര്‍വകലാശാലയിലെ കംപ്ലൈയിന്റ് സെല്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തിയതായും അന്വേഷണ റിപോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പിച്ചതായും മഹിളാമോര്‍ചാ നേതാക്കളെ അറിയിച്ചു.
പ്രതിഷേധത്തെ കുറിച്ച് രാഷ്ട്രപതിക്ക് റിപോര്‍ട്ട് നല്‍കുമെന്നും ഉറപ്പ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ രജിസ്ട്രാറെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് മഹിളാമോര്‍ചാ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
Keywords: Central University, Police, Naimaramoola, Protest, Suspension, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.