ജയില്‍ ചാട്ടം: സൂത്രധാരന്‍ രാജന്‍ ഇപ്പോഴും അരങ്ങിന് പുറത്ത്
Apr 27, 2013, 16:09 IST
കാസര്‍കോട്: കാസര്‍കോട് സബ്ജയിലില്‍ നിന്നും വാര്‍ഡനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ സൂത്രധാരന്‍ ഇപ്പോഴും അരങ്ങിന് പുറത്ത്. നാലു പ്രതികളാണ് കഴിഞ്ഞ നവംബര്‍ 20 ന് കാസര്‍കോട് സബ്ജയിലില്‍ നിന്നും വാര്‍ഡന്‍ ചെമ്മട്ടംബയല്‍ സ്വദേശി പവിത്രനെ കുത്തിപ്പരിക്കേല്‍പിച്ച് രക്ഷപ്പെട്ടത്. ഇതിന്റെ സൂത്രധാരനാണ് തെക്കന്‍രാജന്‍. മറ്റു മൂന്നുപേരെയും രണ്ടുമാസത്തിനുള്ളില്‍ പിടികൂടാന്‍ പോലീസിന് സാധിച്ചുവെങ്കിലും രാജന്‍ ഇപ്പോഴും ഒളിവിലാണ്.
മറ്റൊരു പ്രതി മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇഖ്ബാലി(34) നെ അന്നുതന്നെ പോലീസ് പിടികൂടി. കാറഡുക്ക സ്വദേശി രാജേഷി(34) നെ പത്തുദിവസത്തിനുള്ളില്‍ പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയാണ് ജയില്‍ ചാടിയ മുഹമ്മദ് റഷീദ് (34). ജനുവരി 15 ഓടു കൂടി ഇയാളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. ചാരായ കേസില്‍ പിടികൂടിയ തെക്കന്‍ രാജന്റെ കാര്യത്തില്‍ പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.
ഇതിനിടയില്‍ വനമേഖലയിലും ചിപ്ലിക്കയത്തിലും ഇയാളെ കണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഒരു പൊടിപോലും കിട്ടിയില്ല. ജയില്‍ ജീവനക്കാര്‍ക്കുളള പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന അവസരത്തിലാണ് പ്രതികള്‍ ജയില്‍ ചാടിയത്. നാലുപേര്‍ക്കും ചപ്പാത്തിയുണ്ടാക്കുന്ന ചുമതലയായിരുന്നു.
ചപ്പാത്തി പരത്തുന്നതിനിടയില്‍ കൂടെയുണ്ടായിരുന്ന വാര്‍ഡന്‍ പവിത്രന്റെ വായില്‍ തുണിതിരുകി വിറകുകൊള്ളികൊണ്ട്
തലയ്ക്കടിക്കുകയായിരുന്നു. തുടയില്‍ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തു. അതിനുശേഷമാണ് ഇരുമ്പ് ഗേറ്റ് തുറന്ന് രക്ഷപ്പെട്ടത്.
Related News:
തടവുചാട്ടക്കാരെ കുറിച്ച് കഥകള്‍ പലവിധം; പോലീസിന് കണ്‍ഫ്യൂഷന്‍
Keywords: Police, Kasaragod, Sub-jail, Karadukka, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.