പീഡനക്കേസില്‍ പ്രതിയായ ട്യൂഷന്‍ സെന്റര്‍ ഉടമയ്‌ക്കെതിരെ വീണ്ടും കേസ്
Apr 11, 2013, 18:54 IST
കാഞ്ഞങ്ങാട്: ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ട്യൂഷന്‍ സെന്റര്‍ ഉടമ കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ മുഹമ്മദ് അസ്‌ക്കറിനെ(24) തിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. അതിഞ്ഞാലിലെ പതിഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതി
യിലാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഇതോടെ അസ്‌ക്കറിനെതിരെ മൂന്ന് പീഡനക്കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ട്യൂഷന്‍ സെന്ററില്‍ പഠിപ്പിച്ചിരുന്ന ഒരു കെ.എസ്.ഇ.ബി ജീവനക്കാരനെതിരെയും പെണ്‍കുട്ടി പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അസ്‌ക്കറിനെതിരെ മാത്രമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പരാതിയെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിച്ച് വരുന്നു. അസ്‌ക്കറിന് പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത കേസില്‍ ട്യൂഷന്‍സെന്ററിലെ ജീവനക്കാരിയെയും പോലീസ് അറസ്റ്റുചെയ്തിരുന്നു.
2012 ആഗസ്റ്റിലാണ് ട്യൂഷന്‍ സെന്ററിനെതിരെ പരാതി ഉയര്‍ന്നത്. ആഗസ്റ്റ് 20 തോടുകൂടി പോലീസ് ട്യൂഷന്‍സെന്റര്‍ ഉടമയായ അസ്‌ക്കറിനെ അറസ്റ്റുചെയ്യുകയുണ്ടായി. പിന്നീട് റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങുകയായിരുന്നു.
ഇതിനിടയിലാണ് അസ്‌ക്കറിനെതിരെ പരാതിയുമായി ട്യൂഷന്‍സെന്ററിലെ മറ്റൊരു വിദ്യാര്‍ത്ഥിനി രംഗത്തെത്തിയത്. അതോടുകൂടി അസ്‌ക്കര്‍ നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. ഇതിനിടയിലാണ് മൂന്നാമതൊരു കേസും കൂടി കഴിഞ്ഞദിവസം അസ്‌ക്കറിനെതിരെ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.
Also Read:
ട്യൂഷന്‍ സെന്ററിലെ പീഡനം: 300 വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്യും
ട്യൂഷന്‍ സെന്ററിലെ പീഡനം: പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ട്യൂഷന്‍ സെന്ററില്‍ പഠിപ്പിച്ചിരുന്ന ഒരു കെ.എസ്.ഇ.ബി ജീവനക്കാരനെതിരെയും പെണ്‍കുട്ടി പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അസ്‌ക്കറിനെതിരെ മാത്രമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പരാതിയെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിച്ച് വരുന്നു. അസ്‌ക്കറിന് പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത കേസില്‍ ട്യൂഷന്‍സെന്ററിലെ ജീവനക്കാരിയെയും പോലീസ് അറസ്റ്റുചെയ്തിരുന്നു.
Mohammed Ashkar |
ഇതിനിടയിലാണ് അസ്‌ക്കറിനെതിരെ പരാതിയുമായി ട്യൂഷന്‍സെന്ററിലെ മറ്റൊരു വിദ്യാര്‍ത്ഥിനി രംഗത്തെത്തിയത്. അതോടുകൂടി അസ്‌ക്കര്‍ നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. ഇതിനിടയിലാണ് മൂന്നാമതൊരു കേസും കൂടി കഴിഞ്ഞദിവസം അസ്‌ക്കറിനെതിരെ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.
Also Read:
ട്യൂഷന്‍ സെന്ററിലെ പീഡനം: 300 വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്യും
ട്യൂഷന്‍ സെന്ററിലെ പീഡനം: പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
Keywords: Rape, Kanhangad, Case, Students, Police, Arrest, Girl, Complaint, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.