കുഞ്ചത്തൂരില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് പിതാവും മകനും മരിച്ചു
Mar 10, 2013, 16:03 IST
ഉപ്പള: കുഞ്ചത്തൂരില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് മധ്യവയസ്‌ക്കനും മകനും മരിച്ചു. മറ്റൊരു കുട്ടിക്കും ബൈക്കില്‍ കൂടെയുണ്ടായിരുന്ന അയല്‍ക്കാരനും ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച നാല് മണിയോടെ കുഞ്ചത്തൂരിലാണ് അപകടമുണ്ടായത്.
തുമ്മിനാട്ടെ അബൂഞ്ഞി എന്ന അബൂച്ച(50)യും, ഇയാളുടെ മകനുമാണ് മരിച്ചത്. ബൈക്കില്‍ കൂടെ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു കുട്ടിക്കും അയല്‍ക്കാരനായ അഷ്‌റഫ് ഉസ്താദ് എന്നയാള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച അബൂഞ്ഞിയുടെ മൃതദേഹം മംഗല്‍പ്പാടി ഗവ.ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മംഗലാപുരം ആശുപത്രിയിലാണുള്ളത്. അബൂഞ്ഞി അപകട സ്ഥലത്തുവെച്ചും കുട്ടി മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്ന് മഞ്ചേശ്വരം പോലീസ് പറഞ്ഞു. അപകട വിവരമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മഞ്ചേശ്വരം പോലീസ് ശേഖരിച്ചുവരികയാണ്.

Keywords: Kunnjathur, Bike, Accident, Father, Child, Dead, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News