കോളജ് പരിപാടിക്കിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ് ഗുരുതരം
Feb 6, 2013, 20:59 IST
കാസര്‍കോട്: കോളജ് ഡേയുടെ ഭാഗമായി ഓഡിറ്റോറിയത്തില്‍ പരിപാടി നടക്കുന്നതിനിടെ കുത്തേറ്റ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം.
വിദ്യാനഗര്‍ ത്രിവേണി കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ചെര്‍ക്കളയിലെ ഇബ്രാഹിം ഷാനിദി (21)നാണ് കുത്തേറ്റത്. നെല്ലിക്കുന്ന് ലളിതകലാ സദനം ഓഡിറ്റോറിയത്തിലാണ് കോളജ് ഡേ നടന്നത്. ഗുരുതരമായി കുത്തേറ്റ ഷാനിദിനെ ഉടന്‍ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
കോളജ് ഡേയുടെ ഭാഗമായി ഓഡിറ്റോറിയത്തില്‍ പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍ മാരകായുധങ്ങളുമായി എത്തിയ നാലംഗ സംഘമാണ് ഷാനിബിനെ കുത്തി വീഴ്ത്തിയത്. അക്രമികള്‍ പിന്നീട് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം സന്ധ്യക്ക് ചെങ്കള നാലാം മൈലില്‍ കൊലക്കേസ് പ്രതിയായ അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷി(26)ന് കുത്തേറ്റ സംഭവത്തിന്റെ തുടര്‍ചയാണ് ഈ സംഭവമെന്ന് സൂചനയുണ്ട്. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അക്രമിക്കുവേണ്ടി തെരച്ചില്‍ നടത്തി.
കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്, ഡി.വൈ.എസ്.പി. രഘുറാം, സി.ഐ. സി.കെ. സുനില്‍ കുമാര്‍, എസ്.ഐ. ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം അക്രമങ്ങള്‍ പടരാതിരിക്കാന്‍ മുന്‍ കരുതല്‍ നടപടി സ്വീകരിച്ചുവരികയാണ്. എസ്.പി.യും മറ്റും സ്ഥലം സന്ദര്‍ശിച്ചു.
Releated News:
സിനാന് വധക്കേസിലെ പ്രതിയെ കുത്തിയത് വെള്ള കാറിലെത്തിയ ആറംഗ സംഘം
കുത്തേറ്റ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി: പ്രതികളെ കുറിച്ച് സൂചന
ബൈക്കില്‍ പോവുകയായിരുന്ന കൊലക്കേസ് പ്രതിക്ക് കുത്തേറ്റ് ഗുരുതരം
Also read:
പച്ചകോട്ടയും കാവികോട്ടയും പിന്നെ ചെങ്കോട്ടയും
Keywords: College, Programme, kasaragod, Police, Attack, Assault, Cherkala, hospital, Kerala, Vidya Nagar, Shanib, Triveni College, Youth, Attack, Murder-attempt, Case, Kasaragod, Anangoor, Mangalore, Bike, Car, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.