ആത്മധൈര്യം ചോര്‍ന്ന് പോയത് സ്ത്രീക്കോ, പുരുഷനോ?
Feb 19, 2013, 08:00 IST
ജ്യോതി മരിച്ചത് പുരുഷന്മാര് പീഡിപ്പിച്ച്. ശിക്ഷ വിധിക്കാന്‍ കാത്തു നില്‍ക്കാതെ നടപടി ക്രമങ്ങള്‍ ഭയന്ന് ബേഡകം പോലീസ് സ്റ്റേഷനില്‍ വെച്ച് ഒരു പുരുഷന് സ്വയം മരണവെടി നടപ്പാക്കി. സ്റ്റേഷനിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയായിരുന്നു വിധി നടപ്പാക്കല്‍. ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയാണ് ഒടുവില്‍ ബെന്നിയുടെ മരണത്തില്‍ കലാശിച്ചത്. ലൈംഗികത കരണ്ട് തിന്നുന്ന ആണ് ആത്മഹത്യകള്‍ പെരുകിയ വാരമായിരുന്നു പോയത്.
മാവോ തീവ്രവാദികളുടെ കൂടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ലോഡ്ജ് മുറിയില്‍ നിന്നും അറസ്റ്റ് ചെയ്ത സംഭവം ചെന്നെത്തിയത് സ്ത്രീപീഡന സ്വഭാവത്തില്‍. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ച കെ.വൈ. ഡാമിയക്ക് ഒടുവില്‍ മാനസാന്തരം. ഒന്ന് തൂങ്ങി ചത്തു കളയാം. മാവേലിക്കരയിലെ സ്വന്തം വസതിയിലെ മാവിന്കൊമ്പില് അന്വേഷണോദ്യോഗസ്ഥന് തൂങ്ങി. ഇതൊക്കെ വായിക്കുമ്പോള്‍ പോയ വാരത്തിനു ഒരു സംശയം. എറണാകുളം ജില്ലയില്‍ 11 വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച ഭര്‍ത്താവില്ലാത്ത യുവതിയുടെ മനക്കരുത്ത് പോലും ബെന്നിക്കും ഡാമിയക്കുമുണ്ടായില്ലല്ലോ. അപ്പോള്‍ ആരാണ് കേമന്‍? ആത്മധൈര്യം ചോര്‍ന്ന് പോയത് സ്ത്രീക്കോ, പുരുഷനോ?
അടവു നയങ്ങള്‍ അടിയറവ് പറയുകയാണോ?
ദില്ലി കൂട്ടബലാത്സംഗകേസില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തുന്നതില്‍ പിതാവിന് മാനഹാനിയില്ല. പക്ഷെ മാനതടസം നിയമത്തിന്. മാധ്യമങ്ങള്‍ക്ക് പേടി. പേര് വെളിപ്പെടുത്തിയാല്‍ അതിന് വേറെ കേസ് വരും. ഒരു കേസ് നടക്കുന്നു.
അച്ഛന് ബദരിസിംഗ് പാണ്ഡെ ഒരു പണി ഒപ്പിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളെ സമീപിച്ചാലല്ലേ കേസും കൂട്ടവും. വിമാനത്താവളത്തിലെ ചുമട്ടുതൊഴിലാളിയായ പാണ്ഡെ നേരെ പോയത് ബ്രിട്ടീഷ് പത്രമായ സണ്‍ഡേ പീപ്പിളിന്റെയടുക്കല്. അവര്‍ വാര്‍ത്ത കൊടുത്തു. ജ്യോതിയുടെ പേരും വെളിപ്പെട്ടു. നീതിയില്ലാത്ത നീതിവ്യവസ്ഥ.
ഇക്കുറി പോയ വാരം കടന്ന് വന്നത് ഒരു ദൂഃഖവാര്ത്തയുമായാണ്. സ്ത്രീകള്‍ പുറം ജോലിക്ക് പോകരുത് അതിനാലാണ് ബലാല്‍സംഗം കൂടുന്നതെന്നും, ഭര്‍ത്താവിന്റെ കാല്ക്കല് മാത്രം സമര്‍പിക്കാനാണ് ഭാരതം സ്ത്രീയോട് ആവശ്യപ്പെടുന്നതെന്നും ഹിന്ദുസ്ഥാനിലാണ് ബലാത്സംഗമേറുന്നതെന്നും മോഹന്‍ ഭഗത് പ്രസ്താവിച്ചിരുന്നു.
ഭാരതവും ഹിന്ദുസ്ഥാനും മോഹന്‍ ഭഗതിന്റെ കണ്ണില്‍ രണ്ട് രാഷ്ട്രം. ഇന്ദിരയുടെ ഘാതകര്‍ക്ക് സിഖ് പരമോന്നത ബഹുമതി നല്കി ആദരിച്ചതാണ് പോയവാരത്തിലെ ദുഃഖവാര്‍ത്ത. ഇന്ദിരയെ വെടിവെച്ച് കൊന്നതിന് തൂക്കിലേറ്റിയ സത്വത് സിങിനെയും കോഹര്സിങിനെയും അവരുടെ മതം 'അല്ഖത്' എന്ന മരണാനന്തര ബഹുമതി നല്‍കിയാണ് ആദരിച്ചത്. ഗാന്ധിജിയെ വധിച്ചതിനു തൂക്കിലേറ്റപ്പെട്ട ഗോഡ്സെയെ മറക്കാന്‍ ഭാരതത്തിനും, ഹിന്ദുസ്ഥാനുമാവില്ലല്ലോ. ഗോഡ്സെ ആര്എസുകാരനേ അല്ലെന്ന് ഭഗതിന്റെ പാര്‍ട്ടി പണ്ടേ പറഞ്ഞിരുന്നു. അത്രയും ആശ്വാസം. എന്നാല്‍ ഗാന്ധിയെ കൊന്ന കുറ്റത്തിനു ശിക്ഷ കഴിഞ്ഞു പുറത്തു വന്ന ഗോഡ്സെയുടെ സഹോദരന് ഗോപാല്‍ ഗോഡ്സയെ ഭഗതിന്റെ പാര്‍ട്ടി വന്‍ സ്വീകരണമൊരുക്കിയാണ് വരവേറ്റത്. ഭഗതിന്റെ ഭാഷയില്‍ ഈ ഘാദകര് ഭാരതീയനോ, ഹിന്ദുസ്ഥാനിയോ?
കള്ളന്മാര് വിലസും നാട്
മുടിക്കെട്ടിന് തീകൊടുത്ത് കണ്ണൂരിലെ നടുറോഡില്‍ വെച്ച് കവര്‍ച നടന്നിരുന്നുവെങ്കില്‍ കാറിടിച്ച് അപായപ്പെടുത്തിയും കവര്‍ച. കടന്നപ്പള്ളി സ്ക്കൂളിന് സമീപമാണ് ഒരു വീട്ടമ്മയെ കാറു കയറ്റി പരിക്കേല്‍പ്പിച്ച് കെട്ടുതാലി കവര്‍ന്നത്. കവര്‍ചക്കാരുടെ ഭരണത്തില്‍ അവര്‍ സുരക്ഷിതര്‍ എന്ന് പറയാനാകില്ല കേരളത്തില്‍.
ലാലാപേട്ടില് നിന്നും അല്പം വൈകിയാണങ്കില്‍ പോലും 2 കള്ളന്മാരെ കേരളാപോലീസ് അറസ്റ്റ് ചെയ്തു. ഒന്ന് വേലായുധന്, മറ്റേത് പെരിയ മുരുകന്. രണ്ടും സുബ്രമണ്യസ്വാമിയുടെ പര്യായങ്ങള്‍. ഈ പെരിയ മുരുകന്മാര് പെരിയ ബാങ്ക് കവര്ചയിലെ മുഖ്യപ്രതികളാണ്. കവര്‍ച നടത്താന്‍ മുട്ടി നില്ക്കുന്ന ജയില്‍ മണക്കുന്നതിനിടയില്‍ സ്വന്തം നാട്ടിലെ ഒരു ചെട്ടിയാരുടെ ഫൈനാന്സില് കേറി ഇവര്‍ മോഷ്ടിച്ചു. പിടിയിലുമായി.
ദേ പോയ് ദാ വന്നു രാഷ്ട്രീയത്തിലും
പ്രധാനമന്ത്രി കേരളത്തില്‍ വന്ന് പോയതിന് തൊട്ടു പിന്നാലെ ദാ വന്നു രാഷ്ട്രപതിയും. പ്രവാസി സംഗമത്തിന്റെ ആരംഭച്ചടങ്ങില്‍ പ്രധാനമന്ത്രി ആണെങ്കില്‍ സമാപനത്തിന് രാഷ്ട്രപതി. ചര്‍ച ചെയ്യുന്ന വിഷയം പ്രവാസികളുടേത്. ജീവിതം മുഴുവന്‍ ഗള്‍ഫിലെ വിയര്‍പ്പിലൊഴുക്കി ഒന്നു കല്യാണം കഴിച്ചു കളയാമെന്ന് കരുതി നാട്ടിലെത്തുന്നവന്‍ കെട്ടു താലി കൊണ്ടു വരണമെങ്കില്‍ പോലും ഡ്യൂട്ടി അടക്കണം. അപ്പോപ്പിന്നെ 'ദാ വന്നാലെന്ത് ദേ പോയാലെന്ത്'.
കഴിഞ്ഞ തവണ മന്‍മോഹന്‍സിങ് കേരളത്തിലേക്ക് വരുമ്പോള്‍ ഒരു സമ്മാനം കൊണ്ടുവന്നിരുന്നു. ഡീസലിന്റെയും ഗ്യാസിന്റെയും വിലവര്‍ദ്ധനവായിരുന്നു അത്. ഇത്തവണ വന്നപ്പോഴും ഒരു സമ്മാനം തന്നു പെട്രോള്‍-ഡീസല്‍ വില ഉടനെ കൂട്ടി. തിന്മയെ പടവാളാക്കി നന്മക്കെതിരെ പൊരുതുകയാണ് സര്‍ക്കാര്‍.
Part 2:
വീണ്ടും പിണറായിയുടെ അടവുനയം
-പ്രതിഭാ രാജന്
Keywords : Prathibha-Rajan, Article, Government, Prime Minister, President, Delhi Gang Rape, Woman, Men, Thief, Politics, Kochi Metro, Sukumaran Nayar, Minority, Pinaray Vijayan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.